Monsoon threat , Kerala, Kozhikode, land slide, heavy rain, educational institutions, holiday, district collector, death, missing, houses, road, block,
in , ,

ജനജീവിതം താറുമാറാക്കി കാലവര്‍ഷം തുടരുന്നു, കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍

കോഴിക്കോട്: കേരളത്തിൽ തുടരുന്ന കനത്ത കാലവർഷക്കെടുതിയിൽ  ( Monsoon threat ) ജനജീവിതം താറുമാറായി. കനത്ത മഴയെ തുടർന്ന് കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടലുണ്ടായി. കോഴിക്കോട് ജില്ലയിൽ നാലിടത്തും മലപ്പുറത്ത് അഞ്ചിടത്തും ഉരുള്‍പൊട്ടി. മൂന്ന് കുട്ടികളും ഒരു വീട്ടമ്മയും ഉൾപ്പെടെ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു.

കനത്ത മഴയിലും കാറ്റിലും കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളില്‍ കനത്ത നാശനഷ്ടമുണ്ടായി. ബാലുശ്ശേരി, താമരശ്ശേരി മേഖലകളില്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നതിന് പുറമെ വ്യാപകമായി കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ദേശീയ ദുരന്ത നിവാരണ സേന വ്യാഴാഴ്ച കോഴിക്കോടെത്തുമെന്ന് റിപ്പോർട്ടുണ്ട്. ജില്ലാ കളക്ടറുടെ ആവശ്യപ്രകാരമാണ് സേന എത്തുന്നത്.

കോഴിക്കോട് ജില്ലയില്‍ താമരശ്ശേരി, കക്കയം, സണ്ണിപ്പടി, കരിഞ്ചോല, എന്നിവിടങ്ങളിൽ ഉരുള്‍പൊട്ടലുണ്ടായത്. കരിഞ്ചോല ജോയ് റോഡില്‍ ഒരു കുടുംബം ഒഴുക്കില്‍പ്പെട്ടെങ്കിലും ഇവരെ പിന്നീട് രക്ഷപ്പെടുത്തി.

എന്നാൽ കരിഞ്ചോലയില്‍ അബ്ദുള്‍ സലീമിന്റെ മകള്‍ ദില്‍ന (9) മരണമടഞ്ഞു. പുല്ലൂരാംപാറയില്‍ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. ശക്തമായ മഴയെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.

കട്ടിപ്പാറ ചമൽ പ്രദേശത്ത് അഞ്ചു വീടുകൾ തകർന്നു. 10 പേരെ കാണാനില്ല. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

കനത്ത മഴ തുടരുന്നതിനാല്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

കണ്ണൂർ ജില്ലയിൽ സിബിഎസ് സി വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കും.

മലപ്പുറം എടവണ്ണ കിഴക്കേചാത്തല്ലൂരിലും കക്കയം, മങ്കയം, ഈങ്ങപ്പാറ, കട്ടിപ്പാറ എന്നിവിടങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി. ബാലുശേരി മങ്കയത്തുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ തകര്‍ന്നു.

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

പലയിടത്തും നാട്ടുകാർ തന്നെയാണ് രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കുവാനും അപകടത്തിൽപ്പെട്ടവരെ മാറ്റി പാർപ്പിക്കുവാനും ചെറുപ്പക്കാർ ഉൾപ്പെടെയുള്ളവർ മുന്നിട്ടിറങ്ങിയിട്ടുണ്ട്.

അതേസമയം, വടക്ക് കിഴക്കേ ഇന്ത്യയില്‍ വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. നാഗാലാന്‍റ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, മേഘാലയ, ആസാം എന്നിവിടങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്.

തെക്കന്‍ കര്‍ണാടകത്തിലും കര്‍ണാടകയുടെ തീരദേശങ്ങളിലും വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്ന് റിപ്പോർട്ടുണ്ട്. കൂടാതെ കേരളം, മേഘാലയ, തമിഴ്നാട്, നാഗാലാന്‍റ്,  മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മണിക്കൂറില്‍ 60 കി.മീ. വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തോരാതെ പെയ്യുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മലയോര പ്രദേശങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Vivo NEX S, NEX A ,launched, pop-up selfie cameras, India, smartphone,  handsets,Ultra FullView Display, AMOLED panels

പോപ്പ് അപ്പ് സെൽഫി ക്യാമറയുമായി വിവോ നെക്സ് എസ്, നെക്സ് എ വിപണിയിൽ

Nedumbassery airport , Cochin, foreign currency, seized, customs authorities, Thrissur, Afghan national, Delhi airport, 

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വിദേശ കറന്‍സി വേട്ട