ഭീമൻ മുതലയുടെ സാന്നിധ്യത്തിൽ വിവാഹ നിശ്ചയം; ചടങ്ങിനിടെ ട്വിസ്റ്റോടു ട്വിസ്റ്റ്

monster crocodiles, Melbourne , proposal, fiancee, Micheal Beltrami , Katie Johnston , panicked, unique marriage , fiancee,surrounded , horribly wrong , ring, 

മെൽബൺ: വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ തന്റെ പ്രാണ പ്രേയസ്സിയോട് വിവാഹാഭ്യർത്ഥന ( proposal ) നടത്താൻ തന്നെ മെൽബൺ സ്വദേശിയായ ആ യുവാവ് തീരുമാനിച്ചു. എന്നാൽ തന്റെ വിവാഹാഭ്യർത്ഥനയും മോതിരം നൽകലും തികച്ചും വ്യത്യസ്തമാകണമെന്നും മൈക്കൽ ബെൽട്രാമി ആഗ്രഹിച്ചു.

തുടർന്ന് അതിനായി ആ 33-കാരൻ തിരഞ്ഞെടുത്ത രീതി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. മുതലകളെ ഇഷ്ടപ്പെടുന്ന മൈക്കൽ ബെൽട്രാമി അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിലാണ് 28-കാരിയായ കേറ്റി ജോൺസ്റ്റണിനോട് വിവാഹാഭ്യർത്ഥനക്കൊരുങ്ങിയത്.

ഒരു വലിയ സ്ഫടിക സിലിണ്ടറിനുള്ളിൽ കയറിയ ഇരുവരും വെള്ളത്തിനടിയില്‍ രണ്ട് ഭീമൻ മുതലകളെ സാക്ഷികളാക്കി വിവാഹ നിശ്ചയ ചടങ്ങിന് അരങ്ങൊരുക്കി. എന്നാൽ ചടങ്ങിനിടെ കാമുകനെ ഞെട്ടിച്ചു കൊണ്ട് ഒരു ട്വിസ്റ്റുണ്ടായി.

വിവാഹാഭ്യർത്ഥനയെ തുടർന്ന് പ്രിയതമയുടെ വിരലിൽ അണിയിക്കുവാനായി കരുതിയിരുന്ന മോതിരം നഷ്‌ടപ്പെട്ടതായി തിരിച്ചറിഞ്ഞ വേളയിൽ കാമുകൻ പരിഭ്രാന്തനായി. കാമുകി കാണാതെ കൈവശം കരുതിയിരുന്ന മോതിരം ഒരു ചരടിലാണ് ബന്ധിച്ചിരുന്നത്.

വെള്ളത്തിനടിയിലേയ്ക്ക് ഊളിയിടുന്നതിനിടയിൽ ആ ചരട് വെള്ളത്തിൽ കിടക്കുന്നത് കണ്ട് മൈക്കൽ ബെൽട്രാമി ഇതികർത്തവ്യാമൂഢനായി. എന്നാൽ വീണ്ടും മറ്റൊരു ആകസ്മികതയ്ക്കു കൂടി മൈക്കൽ ബെൽട്രാമി സാക്ഷ്യം വഹിച്ചു.

വിവാഹാഭ്യർത്ഥന നടത്തിയ ശേഷമാണ് മൈക്കൽ ബെൽട്രാമി നഷ്ടപ്പെട്ടെന്നു കരുതിയ മോതിരം തന്റെ പക്കൽ ഭദ്രമാണെന്ന് തിരിച്ചറിഞ്ഞത്. ചടങ്ങിൽ അത് ഇരട്ടി സന്തോഷം സമ്മാനിച്ചതായി പിന്നീട് മൈക്കൽ ബെൽട്രാമി വെളിപ്പെടുത്തി.

തങ്ങളിരുവരും ഒട്ടേറെ സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും അവിടെയെല്ലാം മറ്റുള്ളവർ പ്രണയാഭ്യർത്ഥനയും വിവാഹാഭ്യർത്ഥനയും നടത്തിയിട്ടുള്ളതിനാൽ ആ സ്ഥലങ്ങൾ ഒഴിവാക്കാൻ ആഗ്രഹിച്ചിരുന്നതായും പ്രതിശ്രുത വരൻ അറിയിച്ചു.

അതിനാലാണ് ജീവിതത്തിലെ സുന്ദരമായ നിമിഷം അവിസ്മരണീയമാക്കുവാനായി വെള്ളത്തിനടിയിൽ അതും ഭീമാകാരന്മാരായ മുതലയുടെ സാന്നിധ്യത്തിൽ ഇത്തരമൊരു ചടങ്ങ് നടത്തിയതെന്നും ഭാവിവരന്‍ വ്യക്തമാക്കി.

പ്രിയതമനെ പോലെ മുതലകളെ ഇഷ്ടപ്പെടുന്ന കേറ്റി ജോൺസ്റ്റണും അപൂർവ്വ നിമിഷം നന്നായി ആസ്വദിച്ചതായി പിന്നീട് വെളിപ്പെടുത്തി. കുറച്ച് പരിഭ്രാന്തി സൃഷ്‌ടിച്ചെങ്കിലും ആ ചടങ്ങ് തങ്ങളുടെ  ജീവിതത്തിൽ സുന്ദര നിമിഷങ്ങൾ സമ്മാനിച്ചതായി ഇരുവരും സമ്മതിച്ചു. monster crocodiles, Melbourne , proposal, fiancee, Micheal Beltrami , Katie Johnston , panicked, unique marriage , fiancee,surrounded , horribly wrong , ring, 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Tourism centers , Kerala, female police, warden, security, minister, Kadakampally, appointment, training, 

ടൂറിസം കേന്ദ്രങ്ങളില്‍ കൂടുതല്‍ വനിതാ പോലീസിനെയും വാര്‍ഡന്‍മാരെയും നിയോഗിക്കും: മന്ത്രി

PSC, exams, new date, postponed, Nipah, declared, download, hall tickets, 

നിപ ഭീതിയിൽ മാറ്റി വച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പി എസ് സി പ്രഖ്യാപിച്ചു