monster, monsters ,under bed, adults, dark, fear,
in ,

ഭയത്തിന്റെ കാര്യത്തിൽ മുതിർന്നവരും മുന്നിൽ തന്നെ

ലണ്ടൻ: ജോൺ ലെവിസിന്റെ (John Lewis) പുതിയ പരസ്യം കണ്ടിരുന്നോ? നല്ലവനായ ഭൂതത്താനും (monster) അവനെ പേടിയ്ക്കുന്ന കുട്ടിയും കഥാപാത്രങ്ങളാകുന്ന ലെവിസിന്റെ പുതിയ ക്രിസ്മസ് ക്യാമ്പയിൻ പരസ്യം. ഏഴടിയോളം ഉയരമുള്ള ഒരു കൂറ്റൻ ഭൂതത്താനും ചെറിയൊരു കുട്ടിയുമാണ്, രണ്ടു മിനിറ്റു ദൈർഘ്യമുള്ള പരസ്യചിത്രത്തിലെ താരങ്ങൾ. ഭൂതത്തിന്റെ പേര് മോസ്, കുഞ്ഞിന്റെ പേര് ജോ .

ജോയുടെ കട്ടിലിനടിയിലാണ് ഭൂതത്താന്റെ പൊറുതി. പേടി കാരണം കുഞ്ഞു ജോയ്ക്ക് ഉറങ്ങാനാകുന്നില്ല. രാത്രിയിൽ കട്ടിലിനടിയിൽ കേറി ഒളിച്ചിരിക്കുന്ന മോസ് പലതരം വികൃതികൾ കാട്ടുന്നു. ആദ്യമെല്ലാം അവനു ഭൂതത്താനെ വലിയ പേടിയാണ്.

എന്നാൽ നല്ലവനായ ഭൂതത്താൻ കുഞ്ഞു ജോയെ കൈയിലെടുക്കുന്നു. പതിയെപ്പതിയെ അവരിരുവരും ചങ്ങാത്തത്തിലാവുന്നതും പലതരം കളികളിൽ ഏർപ്പെടുന്നതും ഒടുവിൽ ഒട്ടേറെ സമ്മാനങ്ങൾ അവനു കരുതിവെച്ച് മോസ് കുഞ്ഞു ജോയെ വേർപിരിയുന്നതുമാണ് പ്രമേയം.

ചോദ്യം ഇതാണ്-ശരിക്കും ഭൂതപ്രേതപിശാചുക്കളെല്ലാം മോസിനെപ്പോലെയാണോ? ചുരുങ്ങിയ പക്ഷം ബ്രിട്ടീഷുകാരെങ്കിലും അങ്ങിനെ കരുതുന്നവരല്ല. ചിരിച്ചും കളിച്ചും മോസുമൊത്ത് പലതരം വിനോദങ്ങളിൽ ഏർപ്പെട്ടുമാണ് കുഞ്ഞു ജോയുടെ ഉറക്കം പോയതെങ്കിൽ, മോൺസ്റ്ററുകളെ പേടിച്ചാണ് ബ്രിടീഷുകാരുടെ ഉറക്കം പോകുന്നത് എന്ന് പറയേണ്ടി വരും .

അല്ലെങ്കിൽ അടുത്തിടെ പുറത്തു വന്ന സർവേ ഫലം ഇങ്ങനെയാകുമോ?

ഇരുട്ടിനെ വല്ലാതെ പേടിക്കുന്നവർ, രാത്രി മുഴുവൻ ലൈറ്റണയ്ക്കാത്തവർ, കൂട്ടിനാളില്ലെങ്കിൽ ഉറക്കം വരാത്തവർ തുടങ്ങി ഭൂതപ്രേത പിശാച് പേടിയുടെ പല പല വേർഷനുകളാണ് സർവേയിൽ വെളിപ്പെട്ടത് .

64 ശതമാനം മുതിർന്ന ബ്രിട്ടീഷ് പൗരന്മാരും ഇരുട്ടിനെ ഭയക്കുന്നവരാണ്. ലൈറ്റണച്ചാൽ ഇരുട്ടിലാരോ പതിയിരിക്കുന്നു എന്ന തോന്നൽ അവരെ വിടാതെ പിന്തുടരുന്നു. പേടി കാരണം ഒറ്റയ്ക്ക് കിടക്കാൻ കൂട്ടാക്കാത്തവരും ഉണ്ട്. ഒരു ധൈര്യത്തിനായി കുട്ടികളെയാണ് അവർ കൂടെ കൂട്ടുന്നത്.

monster, monsters ,under bed, adults, dark, fear, പതിനേഴു ശതമാനം പേരും വെളിച്ചത്തിൽ കിടന്നുറങ്ങുന്നവരാണ്. സർവേയിൽ പങ്കെടുത്ത രണ്ടായിരത്തോളം ബ്രിട്ടീ ഷുകാരിൽ 20 ശതമാനവും പിശാചിനെ പേടിച്ച് വല്ലാതെ വലയുന്നവരാണ്. കിടക്കുന്നതിന് മുന്നോടിയായി അവർ മുറിയാകെ ചുറ്റി നടന്ന് നിരീക്ഷിക്കും. കതകുകൾക്കു പിന്നിലും അലമാരയ്ക്കുള്ളിലും കട്ടിലിനടിയിലുമെല്ലാം വീണ്ടും വീണ്ടും പരിശോധിക്കും. അവിടെയൊന്നും പിശാചുകൾ ഒളിച്ചിരിപ്പില്ലെന്ന് ഉറപ്പുവരുത്തും .

ലൈറ്റണക്കാനേ സമ്മതിക്കാത്തവരുണ്ട്. ലൈറ്റണച്ചാൽ അവർക്ക് മുൻപിൽ രക്തദാഹികളായ ഭൂതപ്രേത ഗണങ്ങൾ ഇറങ്ങിവരികയായി. ഭൂരിഭാഗം ബ്രിട്ടീഷുകാരും രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് ഒരു കൂട്ടം മുൻകരുതലുകൾ എടുക്കുന്നവരാണ്. മുറിക്കകത്ത് ആരും ഒളിച്ചിരിക്കുന്നില്ലെന്നു ഉറപ്പു വരുത്തിയ ശേഷമേ അവർ കിടക്കാറുള്ളൂ. ലൈറ്റണഞ്ഞാൽ മുറിയ്ക്കുള്ളിലുണ്ടാകുന്ന കുഞ്ഞു ശബ്ദങ്ങൾ പോലും ഭയപ്പെടുത്താറുണ്ടെന്ന് ചിലർ പറയുന്നു .

തലയിലൂടെ പുതപ്പിട്ടു മൂടിയാണ് 22 ശതമാനം പേരും കിടക്കുന്നത്. കാലറ്റം പുറത്തു വന്നാൽ അതിലെന്തെങ്കിലും കേറിപ്പിടിച്ചാലോ എന്ന് ഭയം. നിഗൂഢമായ ഒരു നിഴലനക്കം ഇടയ്ക്കിടെ കിടപ്പുമുറിയിൽ കാണാറുണ്ടത്രെ! തനിച്ചു കിടക്കാനുള്ള പേടി കാരണം കുട്ടികളെ കൂടെ കൂട്ടുന്ന മാതാപിതാക്കളുമുണ്ട് .

53 ശതമാനം സ്ത്രീകളും 25 % ആണുങ്ങളും രാത്രിയായാൽ വീട്ടിൽ ഒറ്റക്കിരിക്കാൻ ഭയമുള്ളവരാണ്. വാതിലും ജനലുമെല്ലാം അടച്ചില്ലേ എന്ന് രണ്ടും മൂന്നും തവണ നോക്കി ഉറപ്പുവരുത്തുന്നവരും ഉണ്ട്. അലമാരയ്ക്കകത്തും കട്ടിലിനടിയിലും കേറി ഒളിച്ചിരിക്കുന്ന പ്രേതാത്മാക്കളെ കുറിച്ചുള്ള ഭീതിയിലും ഉൽക്കണ്ഠയിലും അസ്വസ്ഥരാണ് മിക്കവരും .

36 ശതമാനം പേരും പറഞ്ഞത് ലൈറ്റണച്ചാൽ ഇരുട്ടിൽ, മുറിക്കുള്ളിലൂടെ ആരോ നടന്നു പോകുന്നതു പോലെ തോന്നുന്നുവെന്നാണ്. കിടപ്പുമുറിയിലെ കർട്ടനുകൾ വകഞ്ഞു മാറ്റി ഇടയ്ക്കിടെ പുറത്തെ ഇരുട്ടിലേക്ക് നോക്കി അവിടെയൊന്നും ആരും ഒളിഞ്ഞിരിപ്പില്ലെന്ന് ഉറപ്പാക്കും. രാത്രിയിൽ ഒറ്റയ്ക്ക് വാഷ്‌റൂമിലേക്ക് പോവാൻ പോലും പലർക്കും കഴിയുന്നില്ലത്രെ. ഭാര്യയ്ക്ക് ഭർത്താവും ഭർത്താവിന് ഭാര്യയും കൂട്ടു പോകാറുണ്ടെന്നും ചിലർ വെളിപ്പെടുത്തി.

https://www.youtube.com/watch?v=sa5dzQhvbiI

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Gyana Yogi TV channel, New York, USA

ജ്ഞാനയോഗി ടിവി അമേരിക്കയിൽ; നവംബര്‍ 25-ന് തുടക്കം

alcohol consumption, alcohol abuse,alcohol celebrations, district collector, Vasuki, celebrating safely, meeting, crimes, murder, women, children,Administration ,Trivandrum district, vimukti

ലഹരിരഹിത പുതുവത്സരാഘോഷത്തിന് ജില്ലാ ഭരണകൂടം