Movie prime

മോറട്ടോറിയം: സർക്കാർ ശുപാർശ അംഗീകരിക്കാൻ റിസർവ്വ് ബാങ്ക് തയ്യാറാകണമെന്ന് ബെഫി

തിരുവനന്തപരം: കേരളത്തിലെ വാണിജ്യ ബാങ്കുകളിൽ നിന്നെടുത്ത കാർഷിക വായ്പകൾക്ക് 2019 ഡിസംബർ 31 വരെ മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന അംഗീകരിക്കാൻ റിസർവ്വ് ബാങ്ക് തയ്യാറാകണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ- കേരളം അഭ്യർത്ഥിച്ചു. കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനെയാണ് കഴിഞ്ഞ വർഷം നേരിട്ടത്. ഇതുമൂലം കാർഷിക മേഖലക്ക് ഉണ്ടായ നാശ നഷ്ടങ്ങൾ വിവരണാതീതമാണ്. കേരള ജനത ഈ കെടുതിയിൽ നിന്നും കരകയറി വരുന്നതേയുള്ളൂ, ബെഫി പറഞ്ഞു. കേരളത്തിൽ 81800 കോടി More
 
മോറട്ടോറിയം: സർക്കാർ ശുപാർശ അംഗീകരിക്കാൻ റിസർവ്വ് ബാങ്ക് തയ്യാറാകണമെന്ന് ബെഫി

തിരുവനന്തപരം: കേരളത്തിലെ വാണിജ്യ ബാങ്കുകളിൽ നിന്നെടുത്ത കാർഷിക വായ്പകൾക്ക് 2019 ഡിസംബർ 31 വരെ മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന അംഗീകരിക്കാൻ റിസർവ്വ് ബാങ്ക് തയ്യാറാകണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ- കേരളം അഭ്യർത്ഥിച്ചു. കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനെയാണ് കഴിഞ്ഞ വർഷം നേരിട്ടത്. ഇതുമൂലം കാർഷിക മേഖലക്ക് ഉണ്ടായ നാശ നഷ്ടങ്ങൾ വിവരണാതീതമാണ്. കേരള ജനത ഈ കെടുതിയിൽ നിന്നും കരകയറി വരുന്നതേയുള്ളൂ, ബെഫി പറഞ്ഞു.

കേരളത്തിൽ 81800 കോടി രൂപയാണ് വാണിജ്യ ബാങ്കുകൾ കാർഷിക വായ്പയിനത്തിൽ വിതരണം ചെയ്തിരിക്കുന്നത്. അതിൽ 2110 കോടിയാണ് കിട്ടാക്കടം.രാജ്യത്തെ മൊത്തം വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടം പത്ത് ലക്ഷം കോടിക്ക് മുകളിലാണ്. കഴിഞ്ഞ മൂന്നു വർഷക്കാലത്തിൽ ഇന്ത്യയിലെ വാണിജ്യ ബാങ്കുകൾ എഴുതി തള്ളിയ വായ്പ 2.4 ലക്ഷം കോടി രൂപയാണ്.ഇതിൽ എൺപതു ശതമാനവും വൻകിട കുത്തകകളുടേതാണ്. രാജ്യത്ത് നടപ്പാക്കിയ ഇൻസോൾവെൻസി ആന്റ് ബാങ്കറപ്റ്റ്സി കോഡ് (ഐ.ബി.സി.) പ്രകാരം കുത്തകകൾ വരുത്തിയ പതിനായിരം കോടികളുടെ കിട്ടാക്കടങ്ങളാണ് ഹെയർ കട്ട് എന്ന ഓമനപ്പേരിൽ എഴുതി തള്ളുന്നത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരുന്ന വേളയിൽ മാത്രം ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പടെയുള്ള പൊതുമേഖലാ ബാങ്കുകളിൽ ഒരു കുത്തക മുതലാളിയുടെ സ്ഥാപനം വരുത്തിയ കിട്ടാക്കടത്തിന് 2221 കോടി രൂപയാണ് ഹെയർ കട്ട് എന്ന നിലയിൽ നല്കിയത്. 2018-19 സാമ്പത്തിക വർഷത്തിൽ 71500 കോടി രൂപയുടെ തട്ടിപ്പുകൾ ബാങ്കുകളിൽ നടന്നതായാണ് റിസർവ്വ് ബാങ്ക് പുറത്ത് വിട്ടിരിക്കുന്ന കണക്ക്.

വായ്പകൾ എഴുതിതള്ളുന്നതും മേൽപ്പറഞ്ഞ തരത്തിൽ ഹെയർ കട്ട് അനുവദിക്കുന്നതും തട്ടിപ്പുകൾ അരങ്ങേറുന്നതും ബാങ്കുകളുടെ ആരോഗ്യത്തെ വളരെയേറെ പ്രതികൂലമായി ബാധിക്കുന്ന വിഷയങ്ങളാണ്. കേരളത്തെ ആകെ ഉലച്ച വെള്ളപ്പൊക്ക പശ്ചാത്തലത്തിൽ കാർഷിക കടങ്ങൾക്ക് 2019 ഡിസംബർ 31 വരെ മോറിട്ടോറിയം പ്രഖ്യാപിക്കണമെന്ന് മാത്രമാണ് കേരള സർക്കാർ റിസർവ്വ് ബാങ്കിനോട് ആവശ്യപ്പെട്ടത്. തികച്ചും ന്യായമായി മാത്രമേ ഈ അഭ്യർത്ഥനയെ വീക്ഷിക്കാനാകൂ. റിസർവ്വ് ബാങ്ക് അത് അംഗീകരിക്കാത്ത പശ്ചാത്തലത്തിൽ സംസ്ഥാന തല ബാങ്കിംഗ് സമിതിയുടെ യോഗം മുഖ്യമന്ത്രി വിളിച്ചു ചേർത്തിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ശുപാർശ അംഗീകരിക്കാൻ റിസർവ്വ് ബാങ്ക് തയ്യാറാകണമെന്ന് ബി.ഇ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിക്കുന്നു. സംസ്ഥാന സർക്കാർ ഉന്നയിച്ച ഈ ന്യായമായ ആവശ്യം നേടിയെടുക്കാൻ സംസ്ഥാന ബാങ്കിംഗ് സമിതി മുൻകൈയെടുക്കണമെന്നും ബെഫി അഭ്യർത്ഥിച്ചു.