Morocco, mosque, solar panels, power, village,
in

ആരാധനാലയങ്ങൾക്കു മാതൃകയായി ഇതാ ഒരു മൊറോക്കോ പള്ളി

മരാകേഷ്: മൊറോക്കോയിലെ (Morocco) കുഗ്രാമത്തിന് പ്രകാശമേകാൻ ഇതാ ഒരു പള്ളി (mosque). തിരക്ക് നിറഞ്ഞ മരാകേഷ് നഗരത്തിൽ നിന്ന് കഷ്ടി ഒരു മണിക്കൂർ ഉള്ളിലോട്ടു യാത്ര ചെയ്‌താൽ റ്റഡ്മമെറ്റിലെത്താം. അറ്റ്ലസ് ഗിരിനിരകളുടെ താഴ്‌വരയിലുള്ള ഒരു കൊച്ചു ഗ്രാമം. കാർഷികവൃത്തിയാണ് ഗ്രാമീണരുടെ ഉപജീവനമാർഗം. പ്രധാനമായും ബാർലിയും ഉരുളക്കിഴങ്ങും ആപ്പിളുമാണ് കൃഷി. നാന്നൂറാണ് ഗ്രാമത്തിലെ ജനസംഖ്യ.

തീർത്തും ഒറ്റപ്പെട്ട റ്റഡ്മമെറ്റിൽ നിന്ന് തൊട്ടടുത്ത ഗ്രാമത്തിലെത്താൻ നാൽപ്പത് കിലോമീറ്ററോളം സഞ്ചരിക്കണം. ഈ ഉൾനാട്ടിൽ കാറൊരു ആഡംബര വസ്തുവാണ്. ഇന്റർനെറ്റും സ്മാർട്ട് ഫോണും പേരിനു പോലുമില്ല. വൈദ്യുതി പോലും കിട്ടാക്കനി; പ്രത്യേകിച്ചും കടുത്ത ശീതകാലത്ത്.

എന്നാൽ ഈ കുഗ്രാമം ലോകത്തിനു തന്നെ ഒരു മാതൃകയാനിപ്പോൾ. എങ്ങിനെയെന്നല്ലേ? ഗ്രാമത്തിനാവശ്യമായ വൈദ്യുതി ഉല്പാദനകേന്ദ്രമായി അവരുടെ ആരാധനാലയമായ പള്ളി മാറിയിരിക്കുന്നു. പോയ വർഷമാണ് ഈ മൊറോക്കൻ ഗ്രാമം ആദ്യമായി വാർത്തകളിൽ ഇടം പിടിക്കുന്നത്. സൗരോർജ്ജം ഉപയോഗിച്ച് വൈദ്യുതിയാവശ്യങ്ങൾ നിറവേറ്റുന്ന രാജ്യത്തെ ആദ്യത്തെ പള്ളി എന്ന നിലയിലാണ് റ്റഡ്മമെറ്റ് ശ്രദ്ധാകേന്ദ്രമാകുന്നത്.

പള്ളിയാവശ്യങ്ങൾക്കും അടുത്ത വീട്ടിൽ തങ്ങുന്ന ഇമാമിനും മാത്രമല്ല, പള്ളിയോടു ചേർന്നുള്ള ഒരു പ്രദേശത്തെ കുടുംബങ്ങൾക്ക് ആവശ്യമായത്ര വൈദ്യുതി ഇവിടെ നിന്നാണ് ലഭിക്കുന്നത്. രാജ്യത്തെ ആദ്യത്തെ ‘പോസിറ്റീവ് എനർജി മോസ്ക്’ ആണ് റ്റഡ്മമെറ്റിലേതെന്ന് പദ്ധതിയെ പിന്തുണയ്ക്കുന്ന ജർമ്മൻ ഏജൻസിയുടെ മേധാവി ജൻ-ക്രിസ്റ്റോഫ് കുൻസേ പറയുന്നു. മൊറോക്കോയിലാകെ അരലക്ഷത്തിലേറെ പള്ളികളുണ്ട്.

ഒരു മുസ്ലിം രാഷ്ട്രമായ മൊറോക്കോയിലെ സാമൂഹ്യജീവിതത്തിൽ പള്ളികൾക്ക് വലിയ സ്ഥാനമാണുള്ളത്. രസകരമായ കാര്യം റ്റഡ്മമെറ്റ് ഗ്രാമത്തിൽ ജനങ്ങൾ ഒത്തുചേരുന്ന ഏക പൊതുയിടമാണ് ഈ പള്ളി എന്നുള്ളതാണ്. ആകെയുള്ള ചെറിയ സ്കൂളിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കുട്ടികളുടെ പഠനത്തിനുള്ള സൗകര്യം കൂടി പള്ളിയിൽ ഒരുക്കിയിട്ടുണ്ട്.

Morocco, mosque, solar panels, power, village,പള്ളിയിൽ വൈദ്യുതിയുള്ളതിനാൽ കുട്ടികളുടെ പഠനം നല്ല രീതിയിൽ നടക്കുന്നതായി അധ്യാപകർ പറയുന്നു. താവ്വ്വ്‌ലി കെബീറ എന്ന ഗ്രാമീണ സ്ത്രീയാണ് പുതിയ പള്ളി പണിയാനുള്ള സ്ഥലം സൗജന്യമായി വിട്ടു നൽകിയത്. ” വൈദ്യുതിയില്ലാത്തതിനാൽ മെഴുകുതിരികൾ കത്തിച്ചു വച്ചായിരുന്നു പണ്ടൊക്കെ പ്രാർത്ഥനകൾ” – അവർ ഓർക്കുന്നു. “ഒരു കാറ്റടിച്ചാൽ അത് കെടും. എന്നാൽ ഇരുട്ടിലും പ്രാർത്ഥനകൾ തുടരും”

രാത്രിയിൽ തെരുവ് വിളക്കുകൾ കത്തുന്നതും പള്ളിയിലെ സോളാർ പാനലുകളിൽ നിന്നുള്ള വൈദ്യുതിയാലാണ്. മുൻപൊക്കെ സന്ധ്യയായാൽ പ്രദേശമാകെ ഇരുട്ട് മൂടുമെന്നും ഇപ്പോൾ വെളിച്ചം കണ്ടു നടക്കാനാവുന്നുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. അടുത്ത ലക്ഷ്യം മോട്ടോർ ഉപയോഗിച്ച് കിണറ്റിൽ നിന്ന് വെള്ളം പമ്പ് ചെയ്തെടുക്കലാണ്. വെള്ളം കോരിയെടുത്താണ് ഇപ്പോൾ കൃഷിക്ക് ഉപയോഗിക്കുന്നത്.

പള്ളിയിൽ ഒരു സോളാർ ഹീറ്റർ സ്ഥാപിച്ചിട്ടുണ്ട്. പ്രാർത്ഥനയ്ക്ക് മുന്നോടിയായുള്ള കർമ്മങ്ങൾക്ക് അതിൽ നിന്നുള്ള ചൂടു വെള്ളമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. എൽഇഡി ബൾബുകൾ ആയതിനാൽ വൈദ്യുതിയുപയോഗം പരമാവധി കുറയ്ക്കുന്നു. വീടുകളിൽ സോളാർ ഹീറ്റർ ഇല്ല. എന്നാൽ ചൂടുവെള്ളത്തിൽ കുളിക്കേണ്ടവർക്ക് പള്ളിയോടു ചേർന്നുള്ള കുളിമുറി ഉപയോഗിക്കാം.
“പള്ളിയെക്കുറിച്ചോർത്ത് ഞങ്ങൾക്ക് അഭിമാനമാണുള്ളത്. വൈദ്യുതി എന്ന വലിയൊരു സ്വപ്‍നത്തെയാണ് അത് യാഥാർഥ്യമാക്കിയത്” പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു. എല്ലാം കൊണ്ടും അന്തസ്സുള്ള ജീവിതത്തിലേക്ക് വഴി കാട്ടുന്ന ഇടമായി ഈ പള്ളി മാറിയിരിക്കുന്നു. അതുവഴി ലോകത്തെ മുഴുവൻ ആരാധനാലയങ്ങൾക്കും മാതൃകയായി ഈ മൊറോക്കൻ ഗ്രാമം മാറിയിട്ടുണ്ട് .

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

IV Sasi, passed away, director, film industry

പ്രമുഖ ചലച്ചിത്ര സംവിധായകൻ ഐ വി ശശി അന്തരിച്ചു

ഡിഎല്‍എഫ് ഫ്ലാറ്റ്; കേന്ദ്രം നിലപാട് അറിയിക്കണം: സുപ്രീംകോടതി