mosquito, SC, God
in , ,

കൊതുക് നിവാരണം ദൈവത്തിനെ കഴിയൂ: സുപ്രീം കോടതി

ന്യൂഡല്‍ഹി: കൊതുക് (mosquito) നിവാരണത്തിനായി സമർപ്പിച്ച അപൂർവ്വ ഹർജി രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതി (SC) തള്ളിക്കളഞ്ഞു. ലോകത്തിലെ ഏറ്റവും മാരക ജീവിയായ കൊതുകിനെ ഇന്ത്യയില്‍ നിന്ന് തുടച്ച് നീക്കാന്‍ സർക്കാരിന് നിർദ്ദേശം നൽകണമെന്നാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടത്.

എന്നാൽ തങ്ങൾ ദൈവങ്ങളല്ലെന്നും ദൈവത്തിന് മാത്രം ചെയ്യാൻ കഴിയുന്ന കാര്യം തങ്ങളോട് ആവശ്യപ്പെടരുതെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. ധനേഷ് ലെഷ്ധാന്‍ എന്ന വ്യക്തിയാണ് കൊതുക് നിവാരണത്തിനായി പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചത്.

ലോക ആരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ആഗോളതലത്തില്‍ കൊതുകുകള്‍ കാരണം 725,0000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ധനേഷ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. മാരക രോഗങ്ങൾ പരത്തി ജനങ്ങളുടെ മരണത്തിന് കാരണമാകുന്ന കൊതുകുകളെ ഉന്മൂലനം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കാൻ അധികാരികൾക്ക് നിര്‍ദ്ദേശം നൽകണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്.

കോടതികള്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് കൊണ്ട് മാത്രം കൊതുകുകളെ തുരത്താനാകുമെന്ന് കരുതുന്നില്ലെന്ന് കോടതി അറിയിച്ചു. എല്ലാ വീടുകളിലും പോയി കോടതിക്ക് കൊതുകുകളെ കണ്ടെത്താനാവില്ലെന്നും ജസ്റ്റിസ് മദന്‍ ബി ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Mahamana Express , PM Modi , flag off , Prime Minister,Narendra Modi , Friday,visits , Lok Sabha constituency , Varanasi ,two-day tour,Built ,Make in India initiative, country, third Mahamana Express ,connect ,Surat ,Vadodara ,Gujarat, deluxe train,

മഹാമന എക്‌സ്പ്രസ്സ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

CISSA, Ozone Day 2017,

സിസ്സ ഓസോണ്‍ ദിനാചരണം സംഘടിപ്പിച്ചു