Movie prime

മാതൃഭാഷ: പി എസ് സി തെറ്റു തിരുത്തണമെന്ന് വി എം സുധീരൻ

മാതൃഭാഷയുടെ കാര്യത്തിൽ പി.എസ്.സി അനുവർത്തിച്ചുവരുന്ന തെറ്റായ നയം തിരുത്തുന്നതിന് സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് വി എം സുധീരൻ. ‘മാതൃഭാഷ ഭരണഭാഷ’ എന്ന സംസ്ഥാന സർക്കാരിൻറെ ഔദ്യോഗിക നയം നിലവിൽ വന്നിട്ടും അതനുസരിച്ച് തൊഴിൽ പരീക്ഷകൾ സമ്പൂർണമായി മാതൃഭാഷയിൽ നടത്താൻ തയ്യാറാകാത്ത പി.എസ്.സിയുടെ നിലപാടിനെതിരെ ശക്തമായ ജനപ്രതിഷേധം ഉയർന്നിരിക്കുകയാണ്. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലെ പി. എസ്.സികളെല്ലാം തൊഴിൽ പരീക്ഷകൾ നടത്തി വരുന്ന രീതി എന്തുകൊണ്ടാണ് കേരള പി.എസ്.സി നടപ്പാക്കാത്തത്. ഇക്കാര്യത്തിൽ യാതൊരു ന്യായീകരണവും More
 
മാതൃഭാഷ: പി എസ് സി തെറ്റു തിരുത്തണമെന്ന് വി എം സുധീരൻ

മാതൃഭാഷയുടെ കാര്യത്തിൽ പി.എസ്.സി അനുവർത്തിച്ചുവരുന്ന തെറ്റായ നയം തിരുത്തുന്നതിന് സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് വി എം സുധീരൻ.

‘മാതൃഭാഷ ഭരണഭാഷ’ എന്ന സംസ്ഥാന സർക്കാരിൻറെ ഔദ്യോഗിക നയം നിലവിൽ വന്നിട്ടും അതനുസരിച്ച് തൊഴിൽ പരീക്ഷകൾ സമ്പൂർണമായി മാതൃഭാഷയിൽ നടത്താൻ തയ്യാറാകാത്ത പി.എസ്.സിയുടെ നിലപാടിനെതിരെ ശക്തമായ ജനപ്രതിഷേധം ഉയർന്നിരിക്കുകയാണ്.

ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലെ പി. എസ്.സികളെല്ലാം തൊഴിൽ പരീക്ഷകൾ നടത്തി വരുന്ന രീതി എന്തുകൊണ്ടാണ് കേരള പി.എസ്.സി നടപ്പാക്കാത്തത്. ഇക്കാര്യത്തിൽ യാതൊരു ന്യായീകരണവും ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ട് പി.എസ്.സിക്ക് പറയാനാകില്ല, അദ്ദേഹം പറഞ്ഞു.

പി എസ് സി യുടെ തെറ്റായ ഈ നയത്തിനെതിരെ ഐക്യമലയാള പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ നടത്തിവരുന്ന സമരത്തിന് മുഴുവൻ മലയാളികളുടെയും പിന്തുണയുണ്ട്, സുധീരൻ കൂട്ടിച്ചേർത്തു.