Motorola , unveil ,Moto G6, Motto G6 Plus ,India, features, price, camera, battery, resolution, US company, multinational company, telecommunication, customers, Delhi, launched,
in , ,

മോട്ടോറോളയുടെ മോട്ടോ ജി 6, മോട്ടോ ജി6 പ്ലേ എന്നീ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

ന്യൂഡൽഹി: അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ കമ്പനി മോട്ടോറോള ( Motorola ) തങ്ങളുടെ പുതിയ രണ്ട് സ്മാർട്ട് ഫോണുകളായ മോട്ടോ ജി 6, മോട്ടോ ജി6 പ്ലേ എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു.

ലെനോവോയുടെ കീഴിലുള്ള മോട്ടോറോള ബ്രാൻഡ് ഇന്ന് ഡൽഹിയിൽ നടന്ന പ്രത്യേക ചടങ്ങിലാണ് പുതിയ രണ്ട് സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ചത്.

ട്വീറ്റ് ഇന്ത്യയുടെ പങ്കാളിത്വത്തോടെ മോട്ടോറോള തങ്ങളുടെ ഹാൻഡ് സെറ്റുകൾ അവതരിപ്പിക്കുന്ന ചടങ്ങ് ലോകമെമ്പാടുമുള്ള ആരാധകർക്ക് ലൈവായി കാണാനുള്ള അവസരം ഒരുക്കിരുന്നു.

മോട്ടോ ജി 6 ന്റെ പ്രധാന സവിശേഷതകൾ

1080 x 2160 പിക്സലോടു കൂടിയ 5.7 ഫുൾ എച്ച്ഡി മാക്സി വിഷൻ ഡിസ്‌പ്ലേയാണ് മോട്ടോ ജി6-ന് നൽകിരിക്കുന്നത്. ഫോണിന്റെ പുറകിൽ 3ഡി ഗ്ലാസ്സാണ് നൽകിരിക്കുന്നത്.

ക്വാൽകോം എസ്ഡിഎം 450 സ്നാപ്ഡ്രാഗൺ 450 ചിപ്സെറ്റും 1.8 ജിഗാഹെട്സ് ഒക്ട കോർ കോർടെക്സ്-എ 53 സിപിയു പ്രോസസറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.

4ജിബി റാമും 64ജിബി മെമ്മറി സ്റ്റോറേജും, 3ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള രണ്ട് വകഭേദങ്ങളായിട്ടാണ് ഫോൺ വിപണിയിൽ എത്തുന്നത്.

12എംപിയും, 5 എംപിയുമുള്ള ഡ്യൂവൽ ക്യാമറ സംവിധാനമാണ് ഫോണിൽ ഒരുക്കിയിട്ടുള്ളത്. സെൽഫിക്ക് പ്രാധാന്യം നൽകികൊണ്ട് 8 എംപി ഫ്രണ്ട് ക്യാമറയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.

വേർപെടുത്താൻ കഴിയാത്ത 3000mAh ബാറ്ററിയാണ് ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഡീപ് ഇൻഡിഗോ, സിൽവർ, ബ്ലഷ്, ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ പുറത്തിറങ്ങുന്നത്.

ഫോണിന്റെ വില ഇപ്പോൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഒരു മിഡ് റേഞ്ച് വിഭാഗത്തിൽ ഉൾപ്പെടുന്ന ഫോണാണ് മോട്ടോ ജി 6 എന്നാണ് പൊതുവെയുള്ളവിലയിരുത്തൽ.

മോട്ടോ ജി6 പ്ലേയുടെ പ്രധാന പ്രത്യേകതകൾ

Motorola , unveil ,Motto G6 Plus ,India, features, price, camera, battery, resolution, US company, multinational company, telecommunication, customers, Delhi, launched,

മോട്ടോ ജി6 ന്റെ അതേ ഇഞ്ച് ഡിസ്‌പ്ലേയും അതിന്റെ പകുതി റസൊല്യൂഷനുമാണ് മോട്ടോ ജി6 പ്ലേയ്ക്ക് നല്കിരിക്കുന്നത്.

രണ്ട് ജിബി റാമും 16 ജിബി സ്റ്റോറേജും 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള രണ്ട് വകഭേദങ്ങളിലാണ് ഈ ഫോൺ പുറത്തിറങ്ങുന്നത്.

എസ്ഡി കാർഡിന്റെ സഹായത്തോടു കൂടി 128 ജിബി വരെ സ്റ്റോറേജ് സംവിധാനം വർദ്ധിപ്പിക്കാം. മോട്ടോ ജി6 ന്റെ വില കുറഞ്ഞ പതിപ്പാണ് മോട്ടോ ജി6 പ്ലേ. ഡ്യൂവൽ ക്യാമറ സംവിധാനം മോട്ടോ ജി6 പ്ലേയിൽ ഉൾപ്പെടുത്തിയിട്ടില്ല.

13 എംപി പിൻ ക്യാമറായാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എൽഇഡി ഫ്‌ളാഷോടു കൂടിയ 8 എംപി ക്യാമറയാണ് ഫോണിന്റെ മുന്നിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 4,000 mAh ബാറ്ററി ശേഷിയാണ് മോട്ടോ ജി6 പ്ലേയിൽ നല്കിരിക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Edappal molestation,theatre owner ,arrested ,kerala, police, social media, girl, 10 years old, mother, Edappal theatre child molestation case ,POCSO 

എടപ്പാള്‍ ബാലപീഡന വിവരങ്ങള്‍ കൈമാറിയ തീയേറ്റര്‍ ഉടമ അറസ്റ്റിൽ!

Homeopathy , development, govt, approved, 24.90 crore rupees, KK Shylaja, health minister, 

ഹോമിയോപ്പതിയുടെ സമഗ്ര വികസനത്തിന് 25 കോടി രൂപ