in

ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടത്തിപ്പ് ധാരണയായി

തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) മല്‍സരങ്ങളുടെ നടത്തിപ്പിനായി ഡല്‍ഹിയിലെ ഇ ഫാക്ടര്‍ എന്‍റര്‍ടെയിന്‍മെന്‍റ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യവുമായി ധാരണയായി. 

ടൂറിസം മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍റെ സാന്നിധ്യത്തില്‍ ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ ഐഎഎസും ഏജന്‍സി പ്രതിനിധി ഋഷി മഹര്‍വാളുമാണ് അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ് സന്നിഹിതയായിരുന്നു. 

മുംബൈ ആസ്ഥാനമായ എഎംപി കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് ഇതിലെ മറ്റൊരു പങ്കാളി. ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് വരുമാനത്തിന്‍റെ 35 ശതമാനം സര്‍ക്കാരിന് ലഭിക്കും.

കേരളത്തിലെ എല്ലാ പ്രമുഖ വള്ളംകളി മത്സരങ്ങളെ സംയോജിപ്പിച്ച് ആഗസ്റ്റ് പത്ത് മുതല്‍ കേരള പിറവി ദിനമായ നവംബര്‍ ഒന്ന് വരെ എല്ലാ വാരാന്ത്യങ്ങളിലും  ശനിയാഴ്ചകളിലാണ് ഐപിഎല്‍ മാതൃകയില്‍ സിബിഎല്‍ നടത്തുന്നത്.

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലായി നടക്കുന്ന മല്‍സരങ്ങള്‍ ആലപ്പുഴ പുന്നമടക്കായലില്‍ നെഹ്റു ട്രോഫി വള്ളംകളിയോടെ തുടങ്ങും. കൊല്ലം അഷ്ടമുടിക്കായലില്‍ പ്രസിഡന്‍റ്സ് ട്രോഫി മല്‍സരത്തോടെ സമാപിക്കും. 12 മല്‍സരങ്ങളിലായി 9 ടീമുകളാണ് ആദ്യ ചാമ്പ്യന്‍സ് ലീഗില്‍ തുഴയാനെത്തുക.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ചര്‍ച്ച് ബില്‍ പൂര്‍ണ്ണമായും പിന്‍വലിക്കണം: രമേശ് ചെന്നിത്തല

ജാപ്പനീസ് മലയാളം നിഘണ്ടു മുഖ്യമന്ത്രി  പ്രകാശനം ചെയ്യും