mountaineering , heart, health, tips,travel, food, exercise, adventure tourism,fish, oil,
in , , , ,

പർവ്വതാരോഹണം ഹൃദയാരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ?

നമ്മിൽ പലരും സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവരാണ്. കാടും മേടും കുന്നും മലകളും കയറിയിറങ്ങി പ്രകൃതിയുടെ വശ്യമായ സൗന്ദര്യവും പുത്തൻ കാഴ്ച്ചകളുമെല്ലാം അനുഭവിച്ച് കൊണ്ടുള്ള ഒരു സാഹസിക യാത്ര. ഇക്കാലത്ത് വിനോദ സഞ്ചാരമേഖലയിൽ സാഹസിക ടൂറിസത്തിന് വളരെയേറെ സാധ്യതയുണ്ട്. സാഹസിക ടൂറിസത്തിൽ യുവജനങ്ങളുടെ ഹരമായ മൗണ്ടനീയറിങ് ( mountaineering ) അഥവാ പർവ്വതാരോഹണത്തിന് വലിയ പ്രാധാന്യമാണ് ഇക്കാലത്ത് കല്പിക്കപ്പെട്ടിരിക്കുന്നത്.

എന്നാൽ പർവ്വതാരോഹണത്തിന് താൽപര്യമുള്ളവർ അതിന് മുതിരും മുൻപ് ഇതൊന്ന് വായിച്ചോളൂ. വളരെ ശുദ്ധമായ കാറ്റും നല്ല കുളിർമയും മനസ്സിന് സന്തോഷവുമൊക്കെ പർവ്വതാരോഹണത്തിലൂടെ ലഭിക്കുമെങ്കിലും ഹൃദയത്തിന് ഇത്തരം യാത്രകൾ അത്ര നല്ലതല്ല എന്നാണ് ഇപ്പോൾ പുറത്ത് വന്ന പഠനത്തിലും വ്യക്തമാക്കുന്നത്. ഉയർന്ന പ്രദേശങ്ങളിൽ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.

3000 മീറ്ററിനു മുകളിലുള്ള ഉയർന്ന പ്രദേശങ്ങളിൽ എത്തുമ്പോൾ അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് വളരെ കുറവായിരിക്കും. വായുവിലെ ഓക്സിജന്റെ അളവ് കുറയുന്നതിലൂടെ ശരീരത്തിലെ ഓക്സിജന്റെ അളവിൽ കുറവ് സംഭവിക്കുന്നു.

ഇതിലൂടെ ശരീരത്തിൽ രക്തത്തിന്റെ സഞ്ചാരം കുറയുകയും ശ്വാസകോശങ്ങളിൽ രക്തസമ്മർദ്ദം വർദ്ധിക്കുകയും ചെയ്യുന്നു. ഉയർന്ന പ്രദേശങ്ങളിൽ ജീവിക്കുന്നവർ, യാത്ര ചെയ്യുന്നവർ, വ്യായാമം ചെയ്യുന്നവർ തുടങ്ങിയവരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

ഉയർന്ന പ്രദേശങ്ങളിൽ ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ കുറയുന്നതിന് കാരണമെന്തെന്ന് കണ്ടെത്താനായി ദ ഫിസിയോളജോളജിക്കൽ സൊസൈറ്റിയിൽ നിന്നുള്ള ഗവേഷകരുടെ സംഘം പഠനം നടത്തിയിരുന്നു.

ഉയരമുള്ള പ്രദേശങ്ങളിലെത്തുമ്പോൾ ഹൃദയത്തിന്റെ ഓരോ സ്പന്ദന വേളയിലും ഹൃദയം പമ്പ് ചെയ്യുന്ന രക്തത്തിന്റെ അളവ് വളരെ കുറവായിരിക്കുമെന്ന് മുൻഗവേഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകർ വീണ്ടും ചൂണ്ടിക്കാണിക്കുന്നു.

ഹൃദയത്തിന് പമ്പ്ചെ യ്യാൻ കഴിയുന്ന രക്തത്തിൻറെ അളവ് കുറവായിരിക്കുമെന്ന സത്യം വർഷങ്ങളായി നിരവധി സിദ്ധാന്തങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്. 1950-കളിൽ മൗണ്ട് എവറസ്റ്റ് കൊടുമുടിയിൽ എത്തപ്പെട്ട ശാസ്ത്രജ്ഞരും ഇതിനെ കുറിച്ച് പഠിച്ചിരുന്നു.

എന്താണ് ഈ പഠനങ്ങൾ വ്യക്തമാക്കുന്നതെന്ന് നോക്കാം. ഓരോ ഹൃദയ സ്പന്ദനത്തിലും ഹൃദയം പമ്പ് ചെയ്യുന്ന രക്തത്തിന്റെ അളവ് കുറയുകയും തന്മൂലം രക്ത സമ്മർദ്ദം കുറയുകയും ശരീരത്തിൽ രക്ത ചക്രമണത്തിന്റെ അളവ് കുറയുകയും ചെയ്യുന്നു എന്നാണ് നിലവിലെ പഠനങ്ങൾ വ്യക്തമാക്കുന്നത്.

കാലിഫോർണിയയിലെ വൈറ്റ് മൗണ്ടിലെ ദ ബാർക്രോഫ്റ്റ് ലബോറട്ടറി എന്ന റിമോട്ട് ഗവേഷണകേന്ദ്രത്തിൽ രണ്ടു ആഴ്ച്ചയാണ് ഇതു സംബന്ധിച്ച ഗവേഷണം നടത്തിയത്.

ഹൃദയത്തെ സംബന്ധിച്ചും പൾമണറി രക്തക്കുഴലുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനും എക്കോകാർഡിയോഗ്രാഫി സംവിധാനമാണ് ഗവേഷകർ ഉപയോഗിച്ചത്. ജേണൽ ഓഫ് ഫിസിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഹൃദയത്തെക്കുറിച്ച് അറിയേണ്ട മൂന്ന് കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
mountaineering-heart-health-tips-blivenews.comരക്തഗ്രൂപ്പ് ഹൃദയാഘാത സാധ്യതയെ സ്വാധീനിക്കും

നോൺ- O ബ്ലഡ് ഗ്രൂപ്പുകളായ (എ, ബി, എബി) ഉള്ളവർക്ക് കാർഡിയോവാസ്കുലർ പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള അപകടകരമായ സാധ്യത ഒമ്പതു ശതമാനം കൂടുതലാണ്; പ്രത്യേകിച്ച് ഹൃദയാഘാതം പോലുള്ളവ. കൂടാതെ ഇത്തരക്കാർക്ക് കുറഞ്ഞ ആയുർദൈർഘ്യമാണ് ഉള്ളതെന്നും പഠനങ്ങളിൽ പറയുന്നു. യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയിൽ1.3 ദശലക്ഷം ആളുകളിൽ നടത്തിയ പഠനത്തിന് അടിസ്ഥാനപ്പെടുത്തിയാണ് ഈ റിപ്പോർട്ട് പുറത്തു വന്നത്.

വ്യായാമങ്ങളിലൂടെ ഹൃദ്രോഗികൾക്ക് കൂടുതൽ കാലം ജീവിക്കാനാകും

18 മുതൽ 74 വയസ്സ് വരെ പ്രായമുള്ള 22,000 ഹൃദ്രോഗ ബാധിതരിൽ സ്വീഡിഷ് ഗവേഷകർ നടത്തിയ പഠനത്തിലാണ് വ്യായാമം ചെയ്തതിലൂടെ അത്ഭുതാവഹമായ പുരോഗമനം കണ്ടെത്തിയത്. ഹൃദ്രോഗം ഭേദമായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയവരിൽ വ്യായാമം ചെയ്തതിലൂടെ ആദ്യ നാല് വർഷത്തിനുള്ളിൽ മരിക്കാനുള്ള സാധ്യത വളരെ കുറഞ്ഞു. ഹൃദയ സംബന്ധമായ അസുഖങ്ങൾ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടാൻ സാധ്യതയുള്ളവരിൽ വ്യായാമം ചെയ്യുന്നതിലൂടെ അത് ഉണ്ടാവാനുള്ള സാധ്യത വളയധികം കുറയ്ക്കാനാകും.

ആരോഗ്യകരമായ ഹൃദയത്തിന് കൊഴുപ്പ് അടങ്ങിയ മത്സ്യം കഴിക്കുക

ആഴ്ച്ചയിൽ നാല് തവണ വരെ മത്തി, അയല, കൊഴുവ, ചൂര, ട്രൗട്ട്, സാല്‍മണ്‍ എന്നിങ്ങനെ നല്ല കൊഴുപ്പുള്ള മത്സ്യങ്ങൾ കഴിക്കുകയും നല്ല കൊഴുപ്പുള്ള സസ്യ എണ്ണകൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ശരീരത്തിൽ നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുകയും ഹൃദ്രോഗ സാധ്യത കുറയുകയും ചെയ്യുമെന്നാണ് മോളിക്യുലാർ ന്യൂട്രീഷ്യൻ ആൻഡ് ഫുഡ് റിസർച്ച് എന്ന പ്രസിദ്ധീകരണത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്.

mountaineering-heart-health-tips-travel-blivenews.com

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

kingfisher, east bengal, partnership, UB Group ,end, United Breweries Group , East Bengal club officials ,

ഈസ്റ്റ് ബംഗാളും കിങ്ഫിഷറുമായുള്ള സ്പോണ്‍സര്‍ഷിപ്പ് കരാറിന് പര്യവസാനം

vitamin supplements , new study report, no consistent health benefit , no harm, multivitamins, vitamin D, calcium , vitamin C , prevention ,cardiovascular disease, heart attack, stroke , premature death,St Michael’s Hospital, University of Toronto in Canada

വിറ്റാമിൻ സപ്ലിമെന്റുകളെ സംബന്ധിച്ച് ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്