Mouthwash, health, new study, risk, diabetes, blood pressure, increase, patients, research, hygiene, mouth, clean, New research , mouthwashes , sugar level, blood, published , journal ,Nitric Oxide, anti- bacterial ingredients, oral microbes
in , ,

മൗത്ത് വാഷ് ഉപയോഗം ആരോഗ്യത്തിന് ഹാനികരമോ?

ദിവസം കുറഞ്ഞത് രണ്ട് നേരമെങ്കിലും മൗത്ത് വാഷ് (mouthwash) ഉപയോഗിക്കുന്നവരാണ് നമ്മിൽ പലരും. വായയുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണ് നാം ഇത് ശീലിച്ചു പോരുന്നത്. എന്നാൽ ഇത്തരം ശീലക്കാരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുതിയ പഠനത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിപ്പിക്കുന്നതിന് മൗത്ത് വാഷ് കാരണമാകുമെന്നാണ് പുതിയ പഠനം പറയുന്നത്. ‘നൈട്രിക് ഓക്‌സൈഡ്’ എന്ന വാർത്താപത്രികയിലാണ് പഠന ഫലം പ്രസിദ്ധീകരിച്ചത്.

കീടാണുനശീകരണത്തിനായുള്ള പല ധാതുക്കളും ഇവയിൽ ചേർക്കപ്പെട്ടിട്ടുണ്ടെന്നും ഇവ വായ്ക്കുള്ളിലെ നൈട്രിക് ഓക്‌സൈഡ് നിർമ്മാണത്തിന് വിഘ്‌നം വരുത്തുമെന്നുമാണ് പുതിയ പഠനത്തിൽ പറയുന്നത്. തന്മൂലം പരിണാമ പരമായ രോഗങ്ങൾക്ക് സാധ്യതയേറുമെന്നും പഠനം വെളിപ്പെടുത്തുന്നു.

കൂടാതെ രക്തസമ്മർദ്ദവും പ്രമേഹവും ഉയരുന്നതിന് മൗത്ത് വാഷ് ഉപയോഗം കാരണമാകുന്നതായും റിപ്പോർട്ടുണ്ട്. മൂന്ന് വർഷത്തെ പഠനത്തിലൂടെ ഇത്തരം ദ്രാവകങ്ങളും പ്രമേഹവും തമ്മിലുള്ള ബന്ധം പരിശോധിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകൻ കൗമുദി ജെ ജോഷിപുര വ്യക്തമാക്കുന്നു.

Mouthwash, health, new study, risk, diabetes, blood pressure, increase, patients, research, hygiene, mouth, clean, New research , mouthwashes , sugar level, blood, published , journal ,Nitric Oxide, anti- bacterial ingredients, oral microbes മൗത്ത് വാഷുകളുടെ നിയന്ത്രണമില്ലാതെയുള്ള ഉപയോഗം ഗുണത്തേക്കാൾ ദോഷമാണ് നമുക്ക് സമ്മാനിക്കുന്നതെന്ന് ചില പഠനങ്ങൾ നേരത്തെ തന്നെ സൂചിപ്പിച്ചിട്ടുണ്ട്.

അത്തരം വാദങ്ങളോട് പൂർണമായും യോജിക്കുന്നതാണ് നൈട്രിക് ഓക്‌സൈഡിൽ പുറത്തിറങ്ങിയ പുതിയ പഠന റിപ്പോർട്ട്.

45-നും 65-നും ഇടയിൽ പ്രായമുള്ള 1206 വ്യക്തികളിൽ നടത്തിയ പഠനത്തിന് ശേഷമാണ് ഈ റിപ്പോർട്ട് പുറത്തിറക്കിയത്. പഠനത്തിൽ ഉൾപ്പെട്ടവരിൽ 43% പേർ ദിവസത്തിൽ കുറഞ്ഞത് ഒരു തവണയെങ്കിലും മൗത്ത് വാഷ് ഉപയോഗിക്കുന്നവരാണ്.

22% പേർ ദിനംപ്രതി രണ്ട് പ്രാവശ്യം മൗത്ത് വാഷ് ഉപയോഗിച്ചിരുന്നു. പഠനകാലയളവിൽ ഇരു കൂട്ടരുടെയും പ്രമേഹത്തിന്റെ അളവിൽ വൻ വർധന രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടിൽ പറയുന്നു.

മൗത്ത് വാഷിൻറെ അമിതോപയോഗം ദോഷകരമാണെന്നും അതിനാൽ ഇനിമുതൽ ഇതിന്റെ ഉപയോഗത്തിൽ നിയന്ത്രണം വേണമെന്നുമാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

S Durga , public screenings , eligible, censor board , film, IFFK, Kamal, Sanal Kumar Sasidharan,

എസ് ദുര്‍ഗ്ഗ ഐഎഫ്‌എഫ്കെയില്‍ പ്രദര്‍ശിപ്പിക്കും: കമല്‍

Virendra Kumar, MP, resignation,Nitish kumar , JD (U), Kerala leader, Bihar Chief Minister, SJD, Kerala, meeting, decision, LDF, UDF, member of the parliament, politician,

വീരേന്ദ്രകുമാര്‍ എം പി സ്ഥാനം രാജി വയ്ക്കുന്നു