in ,

ഇനിയും പഠിക്കാത്ത നമ്മൾ

ഓഖി കൊടുങ്കാറ്റ് നാശം വിതച്ച് കടന്നുപോയപ്പോൾ ഉള്ളൊന്നാളിയില്ലേ നമുക്ക്? സ്വന്തം പറമ്പിലെ പഴം കായ്ക്കുന്ന മരവും, കാൽപ്പന്തുകളിയുടെ രസം മുറിയാതെ വൈദ്യതി സേവനവും ഉണ്ടെന്നു ഉറപ്പു വരുത്തി നമ്മൾ വീണ്ടും നമ്മളായി. കൊടുങ്കാറ്റുകൊണ്ടുപോയ ജീവിതങ്ങൾ അപ്പോഴും കടപ്പുറത്തെ നനഞ്ഞ മൺപരപ്പിൽ ഉറ്റവരെ തിരമാലകൾക്കപ്പുറത്തെവിടയോ തേടുകയായിരുന്നു. അത് നമ്മളാരും കണ്ടില്ല. കണ്ടാലും നമുക്ക് അത് വെറും ടെലിവിഷൻ സ്ക്രീനിലെ ചില കരച്ചിൽ രംഗങ്ങളല്ലാതെന്താണ്? 

mozhiമരണസംഖ്യ കണക്കാക്കപ്പെടുമ്പോഴും നമ്മളിൽ പലരും ഇപ്പോളും ആരുടെക്കെയോ കുറ്റം കണ്ടെത്തി ചർച്ചയ്ക്കു കൊഴുപ്പുകൂട്ടുന്നു. ആരുമറിയിച്ചില്ലെന്നും, അറിയിച്ചിട്ടുമറിയാത്ത പോലെ പെരുമാറിയെന്നുമൊക്കെയുള്ള സ്ഥിരം രാഷ്ട്രീയ സൂത്രങ്ങളുടെ പിറകെപോകുന്നു. കടപ്പുറങ്ങളിലെ തേങ്ങുന്ന മനസ്സുകൾ കാണാതെ, ഇന്നെന്താ ഊണിനു നത്തോലിപോലുമില്ലേ എന്ന് അമ്മയോടും ഭാര്യയോടും കയർക്കുന്നു. നമുക്കത്രയൊക്കെയേയുള്ളൂ പ്രകൃതി ദുരന്തമൊക്കെ. 

വീട്ടിലെന്നും മീനുമായെത്തുന്ന ചേച്ചിയുടെ മീൻപാത്രത്തിൽ ഉണക്കമീൻപോലുമില്ലെന്നു കാണുമ്പോൾ അവരോടു കാരണം കാണിക്കൽ നോട്ടീസിന് മറുകുറി ചോദിക്കുന്നു നാം.  ഇന്ന് മീനൊന്നുമില്ലെങ്കിലും കയ്യിൽവെച്ചോളൂ എന്ന് പറഞ്ഞ് ഒരു നൂറിന്റെ നോട്ടെങ്കിലും കരഞ്ഞു കണ്ണുവീർത്ത അവരുടെ കയ്യിലേൽപ്പിക്കാൻ നാം മടിക്കുന്നു. 

നമുക്കിഷ്ടം പഴിചാരി, ചെളിവാരിയെറിയാനാണ്. ഇനിയും മടങ്ങിവരാത്ത അച്ഛനെയും ഭർത്താവിനെയും മകനെയും കാത്ത് ജലപാനമില്ലാതെ രാവും പകലും കടപ്പുറത്തു കഴിഞ്ഞുകൂടുന്ന ഒരു കൂട്ടം മനുഷ്യജന്മങ്ങളുടെ വേദനയെക്കാൾ നമ്മൾക്ക് പഥ്യം എച്ച് ഡി മികവോടെ രാഷ്ട്രീയക്കോമരങ്ങളുടെ ചർച്ചകളും തൊഴുത്തിൽക്കുത്തും കണ്ട് അഭിപ്രായം പറഞ്ഞു ചിരിക്കാനും, തമ്മിലടിക്കാനുമാണ്. 

പ്രകൃതി ദുരന്തം പോലും ആരുടെയൊക്കെയോ അഴിഞ്ഞാടാനുള്ള കുത്തകയായി മാറുകയാണ് ഇപ്പോൾ . 

ockhi-rescueബൃഹത്തായ ഒരു രക്ഷാപ്രവർത്തനത്തിന്റെ നടുവിലാണ് നാമറിയാത്ത പല ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും, കടപ്പുറം വീടാക്കിയ പാവം മനുഷ്യരും. രക്ഷാപ്രവർത്തനങ്ങൾ ക്ലേശകരമായ അന്തരീക്ഷത്തിൽ പുരോഗമിക്കുമ്പോഴും പല കുടുംബങ്ങളും തങ്ങളുടെ ഉറ്റവർ കരയ്‌ക്കെത്തുന്നതും കാത്ത് വീർപ്പടക്കി ജീവിക്കുന്നു. കുഞ്ഞു മക്കളെ വാരിപ്പിടിച്ച് അവർ അവരുടെ ഉറ്റവർക്കായി പ്രാർത്ഥിക്കുന്നു. ഇതിനിടയിൽ ശീതികരിച്ച മുറികളിൽ അലയടിക്കുന്ന ചർച്ചാമഹോത്സവങ്ങൾക്കൊപ്പം നാം എല്ലാത്തിലും കുറ്റം കണ്ടുപിടിക്കുന്നു, പഴിചാരി കോൾമയിർകൊള്ളുന്നു.  

ഒരു കാറ്റ് ആഞ്ഞു വീശിയാൽ തീരാവുന്നതേയുള്ളു ഈ ഉത്സവാഘോഷത്തിനും പഴിചാരൽ മഹാമഹങ്ങൾക്കും ആയുസ്സെന്നു നാമോർക്കേണ്ടതില്ലേ? തൻപ്രമാണിത്തം കാട്ടാൻ ഓരോ രാഷ്ട്രീയകക്ഷിയും മത്സരിച്ചോട്ടെ, അവർക്കതല്ലെ അറിയൂ? പക്ഷെ സർക്കാർ സംവിധാനത്തിനു കീഴിലും അല്ലാതെയും രക്ഷാപ്രവർത്തനം നടത്തുന്ന ഓരോ വ്യക്തിക്കും ആത്മാർത്ഥമായ ഒരു ലക്ഷ്യമുണ്ട്. കഴിയുന്നത്ര ജീവൻ രക്ഷിക്കുക എന്ന ദൗത്യം. അതിനെ വിലകുറച്ചു കാണാതിരിക്കുക. പുച്ഛിക്കാതിരിക്കാൻ ശ്രമിച്ച്, ടി വി ചർച്ചകളുടെ ഉത്സവകാലങ്ങളിൽ നിന്നകന്ന് നമുക്ക് നമ്മുടെ തീരങ്ങളിൽ അല്ലലോടെ കഴിയുന്ന കുടുംബങ്ങൾക്കൊപ്പം നിൽക്കാം. നമുക്കും വന്നുചേർന്നുകൂടായ്കയില്ല ഈ ദുരന്തമെന്നോർത്ത് മനുഷ്യരാകാം. 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Vijay , AR Murugadoss ,next film, Vijay 62,Sun Pictures , produce ,Ilayathalapathy’s ,film , produced ,superstar ,Rajinikanth, Enthiran, India's most expensive projects , director AR Murugadoss,officially announced, Ilayathalapathy Vijay, Mersal,Kathi, Thuppakki

ഹാട്രിക് വിജയത്തിനായി വീണ്ടും വിജയ് – മുരുഗദോസ് സഖ്യം

Young Champs,Pullela Gopichand Academy,launch,Badminton, children, kids,  IDBI Federal Life Insurance ,Quest , Excellence,,CEO, ,Programme head, ,photo, upload, selection, practice,

ബാറ്റ്മിന്റണ്‍ താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ യങ് ചാംപ്‌സ്