MP Veerendra Kumar, resigned, letter,  Kerala JD(U) President , resignation letter, Sharad yadav, decision, Rajya Sabha , seat, Janata Dal, Kerala unit President, political crisis,
in ,

ജനതാദള്‍ (യു) നേതാവ് എം പി വീരേന്ദ്ര കുമാർ രാജി സമർപ്പിച്ചു

ന്യൂഡൽഹി: രാജ്യസഭാ എം പി വീരേന്ദ്ര കുമാർ (MP Veerendra Kumar) രാജി സമർപ്പിച്ചു. ജനതാദള്‍ (യു) നേതാവ് തന്റെ രാജിക്കത്ത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് സമർപ്പിച്ചു.

രാജിക്കത്ത് രാജ്യസഭാ അധ്യക്ഷനായ ഉപരാരാഷ്ട്രപതിയ്ക്ക് ഇന്നാണ് സമർപ്പിച്ചത്. എന്നാൽ ഏത് മുന്നണിയിലേക്ക് പോകുമെന്നതിനെ സംബന്ധിച്ച് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അൽപ്പസമയത്തിനകം അദ്ദേഹം മാധ്യമങ്ങളെ കാണും. നേരത്തെ ഉണ്ടായിരുന്ന സോഷ്യലിസ്റ്റ് ജനതാ ഡെമോക്രാറ്റിക് (എസ്.ജെ.ഡി) നെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് രാജിയെന്നാണ് സൂചന.

നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ എംപിയായി താന്‍ തുടരില്ലെന്ന് വീരേന്ദ്രകുമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബിഹാറിൽ ബിജെപിക്കൊപ്പം ചേർന്ന് അധികാരം നിലനിർത്തിയ നിതീഷ് കുമാറിന്റെ തീരുമാനത്തെ തുടർന്നാണ് ജെഡിയു കേരള ഘടകം പാര്‍ട്ടി വിടാനായി തീരുമാനിച്ചത്.

ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനെ തുര്‍ന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി വഴിപരിഞ്ഞ ശരത് യാദവ് പക്ഷത്തോടൊപ്പമായിരുന്നു വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു കേരള ഘടകം. എല്‍ഡിഎഫിലുള്ള ജനതാദള്‍ എസുമായി ജെഡിയു ലയിക്കുമെന്ന വാര്‍ത്തകൾ നേരത്തെ പുറത്തു വന്നിരുന്നു.

രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്ന് വീരേന്ദ്രകുമാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ യു.ഡി.എഫിന്റെ ഭാഗമാണ് നിലവില്‍ ജെ.ഡി.യു.

എന്നാല്‍, മുന്നണിമാറ്റം കേരള ഘടകത്തില്‍ പ്രധാന ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇടതുമുന്നണി  സ്വാഗതം ചെയ്ത സാഹചര്യത്തിൽ ഈ മാസം അവസാനമോ അടുത്ത മാസമോ നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ മുന്നണി മാറ്റം ചര്‍ച്ചയാകുമെന്നും സൂചനയുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Jacob Thomas, suspension, Pinarayi, IMG, LDF Govt, Ockhi, Press club, Former Vigilance director DGP Jacob Thomas, service, Director of Institute of Management in Government ,IMG,

വിവാദ പ്രസംഗം: ജേക്കബ് തോമസിന് സസ്പെന്‍ഷന്‍

Thomas Isaac, Kerala, financial crisis, finance minister , GST, financial crisis,badget, tax, income, expenses, projects, govt, LDF, Kerala govt, Pinarayi, 

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: ധനമന്ത്രി