MR Vaccination, Aroor MLA, IMA, A M Ariff, Anti-MR vaccination,not anti-national,  Aroor MLA A M Ariff Aroor, legislator,CPM,Sunday ,MR vaccination campaign,Inaugurating, state-level seminar, organised , Institute of Homeopaths,children,MR vaccine, MR vaccination,HC, Malappuram district collector, school, PTA, petition, parents, permission, order, cancel, rejected, kerala high court,DMO, Measles Rubella, students, children, 
in , ,

എംആര്‍ വാക്സിനേഷന്‍: കളക്ടറുടെ ഉത്തരവ് റദ്ദാക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: എംആര്‍ വാക്സിനേഷനെ (MR vaccination) സംബന്ധിച്ച മലപ്പുറം ജില്ലാ കളക്ടറുടെ (Malappuram district collector) ഉത്തരവ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി (HC) തള്ളിക്കളഞ്ഞു. ജില്ലയിലെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍ 10 ക്ലാസ്സില്‍ പഠിക്കുന്നത് വരെയുള്ള എല്ലാ കുട്ടികള്‍ക്കും കുത്തിവയ്പ്പ് എടുക്കണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു.

എം.ആര്‍ വാക്സിനേഷന്‍ 100 ശതമാനം ലക്ഷ്യം കൈവരിക്കുന്നതിനായാണ് കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെയാണ് കോക്കൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പി.ടി.എ പ്രസിഡന്റ് മുജീബ് കോക്കൂര്‍ ഹര്‍ജി സമർപ്പിച്ചത്.

കുട്ടികള്‍ക്ക് എംആര്‍ വാക്സിന്‍ എടുക്കുന്നതില്‍ വിയോജിപ്പുള്ള രക്ഷിതാക്കള്‍ക്ക് അക്കാര്യം സ്കൂള്‍ അധികൃതരെ അറിയിക്കാമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. സ്കൂള്‍ അധികൃതര്‍ ഈ വിവരം ജില്ലാ കളക്ടറെ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

കുട്ടികള്‍ക്ക് എംആര്‍ വാക്സിന്‍ കുത്തിവയ്പ്പ് നല്‍കുന്നതിനെതിരെ ഇതേ സ്കൂള്‍ പിടിഎ നേരത്തെയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. കുത്തിവയ്പ്പ് എടുക്കുന്നതില്‍ വിയോജിപ്പുള്ളവര്‍ അധികൃതരെ വിവരമറിയിക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ എതിര്‍പ്പുള്ളവര്‍ കളക്ടറേറ്റിലെത്തി വിവരം ധരിപ്പിക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടർ ഉത്തരവിറക്കിയതിനെ തുടർന്നാണ് സ്കൂള്‍ പിടിഎ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

മലപ്പുറം ജില്ലയുടെ അതിര്‍ത്തിപ്രദേശമായ കോക്കൂരിലെ സ്കൂളില്‍ ജില്ലയ്ക്ക് പുറത്തുനിന്നുള്ള കുട്ടികളും പഠിക്കുന്നുണ്ടെന്നും അതിനാല്‍ മലപ്പുറം ജില്ലയ്ക്ക് പുറത്തുനിന്നുള്ളവര്‍ കളക്ടറേറ്റിലെത്തി വിവരം ധരിപ്പിക്കണമെന്ന് പറയുന്നത് ബുദ്ധിമുട്ടാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

കളക്ടറേറ്റിലെത്താന്‍ നിര്‍ദേശിച്ചത് കോടതി വിധിയെ മറികടക്കുന്ന ഉത്തരവാണെന്നും, രക്ഷിതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തി കുത്തിവയ്പ്പ് നല്‍കാനുള്ള നീക്കമാണെന്നും പിടിഎയുടെ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ockhi ,Poonthura, Thiruvananthapuram, financial aid,Kadakampalli Surendran, E Chandrasekharan, district collector, meeting, fishermen, fisheries department, coastal area, Ockhi, Kerala, gets, 133 crore Rs, relief fund, VS, ockhi cyclone, udf ,met, bipin mallik,central team, visit, Manju, actress, Poonthura, Thiruvananthapuram, VS Achudananthan, Ockhi, PM,Modi,Sarath kumar,visit, Kerala Ockhi, prime minister, tamil actor, Modi, Kerala, visit, TN, Tamilnadu, fishermen, search, death, missing people, CM, chief minister,

ഓഖി: ശരത്കുമാര്‍ വിഴിഞ്ഞത്ത്; പ്രധാനമന്ത്രിയും സന്ദർശിക്കും

Kilimanoor, Drinking Water Projects,CM, Kilimanoor,inauguration, Pazhayakunnumel, Madavoor Panchyath , Pump , Water Supply System Tender, Government Tenders, , Kilimanoor, Installation ,Vertical Pump Set, Centrifugal Pump Set , Distribution ,Installation,Eratichira, Karet , Thattathumala Pumping Stations,

കിളിമാനൂര്‍ ശുദ്ധജല പദ്ധതി: ഉദ്ഘാടനം ഡിസംബര്‍ 18 ന്