MR Vaccination, Aroor MLA, IMA, A M Ariff, Anti-MR vaccination,not anti-national,  Aroor MLA A M Ariff Aroor, legislator,CPM,Sunday ,MR vaccination campaign,Inaugurating, state-level seminar, organised , Institute of Homeopaths,children,MR vaccine, MR vaccination,HC, Malappuram district collector, school, PTA, petition, parents, permission, order, cancel, rejected, kerala high court,DMO, Measles Rubella, students, children, 
in , ,

എം ആർ വാക്സിനെതിരെ നിലപാട്; എംഎൽഎ തെറ്റ് തിരുത്തണമെന്ന് ഐഎംഎ

തിരുവനന്തപുരം: എം ആർ വാക്‌സിനേഷനെതിരെ ( MR Vaccination )  നിലപാട് സ്വീകരിച്ച എ.എം ആരീഫ് ( Ariff ) എംഎൽഎ ( MLA ) തെറ്റ് തിരുത്തണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ( IMA ) ആവശ്യപ്പെട്ടു.

ലോകത്തെ മുഴുവൻ രാജ്യങ്ങളിലും നടപ്പിലാക്കി കൊണ്ടിരിക്കുന്ന മീസിൽ റൂബില്ല വാക്സിനേഷൻ തന്റെ കുട്ടികൾക്ക് നൽകാതിരിക്കുകയും, മീസില്‍സ് റൂബെല്ല (MR) പ്രതിരോധ പദ്ധതിക്കെതിരെ  നിലപാട് സ്വീകരിക്കുകയും ചെയ്ത എ.എം ആരിഫ് എംഎൽഎ ശാസ്ത്ര സത്യങ്ങളെ വളച്ചൊടിക്കുന്നതായി ഐഎംഎ ആരോപിച്ചു.

പുരോഗമന പ്രസ്താനത്തിന്റെ ജനപ്രതിനിധിയായ ആരിഫ് ഇത്തരം നിലപാട് സ്വീകരിക്കുന്നത് തികച്ചും ആശങ്കാജനകമാണെന്ന് ഐഎംഎ കുറ്റപ്പെടുത്തി.

ശാസ്ത്രത്തോടും, വിദ്യാഭ്യാസ പുരോഗതിയോടും എന്നും പുരോഗമനപരമായ നിലപാട് സ്വീകരിച്ചിട്ടുള്ള ഇടതുപക്ഷ പ്രസ്താനത്തിന്റെ എംഎൽഎ ഇത്തരം ഒരു നിലപാടിൽ എത്തിയത് അതിശയകരമാണെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വക്താക്കൾ വ്യക്തമാക്കി.

കേന്ദ്ര സംസ്ഥാന സർക്കാരുകളും ലോകാരോഗ്യ സംഘടനയുമൊക്കെ വാക്സിനേഷന് വേണ്ടി അഹോരാത്രം പ്രയത്നിക്കുമ്പോൾ തികച്ചും അശാസ്ത്രീയമായ നിലപാട് എംഎൽഎ സ്വീകരിച്ചത് പൊതുജനാരോഗ്യത്തോടുള്ള വെല്ലുവിളിയാണെന്ന് ഐഎംഎ വിലയിരുത്തി.

സംസ്ഥാനത്ത് വാക്സിനേഷൻ 100 % നടപ്പിലാക്കാൻ സർക്കാരും,ആരോഗ്യ മന്ത്രിയും കാണിക്കുന്ന താൽപര്യം മാതൃകാപരമാണെന്നും ഈ അവസരത്തിൽ ഭരണപക്ഷത്തിലെ ഒരു അംഗം തന്നെ പരസ്യ നിലപാട് സ്വീകരിച്ചത് അനൗചിത്വമായിപ്പോയെന്നും ഐഎംഎ വക്താക്കൾ അഭിപ്രായപ്പെട്ടു.

ഈ സാഹചര്യത്തിൽ എംഎൽഎ തെറ്റ് തിരുത്തി ശാസ്ത്രത്തോടൊപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ.ഇ.കെ.ഉമ്മറും, സെക്രട്ടറി ഡോ.എൻ.സുൾഫിയും പ്രസ്താവനയിലൂടെ വ്യക്തമാക്കി.

തന്റെ മക്കള്‍ക്ക് വാക്‌സിനേഷന്‍ എടുത്തിട്ടില്ലെന്നും മനസില്ലാ മനസോടെയാണ് മീസില്‍സ് റൂബെല്ലാ വാക്‌സിനേഷനെ താന്‍ പിന്തുണച്ചതെന്നുമായിരുന്നു അരൂരിലെ സിപിഎം എംഎല്‍എ എഎം ആരിഫിന്റെ പരാമര്‍ശം.

ഹോമിയോ ഡോക്ടര്‍മാരുടെ സെമിനാറിലായിരുന്നു ആരിഫ് എംഎല്‍എ വിവാദ പരാമര്‍ശം നടത്തിയത്. വാക്‌സിനേഷനെ എതിര്‍ക്കുന്നവർ രാജ്യദ്രോഹികളാണെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നും ഭരണകക്ഷിയില്‍പ്പെട്ട എംഎല്‍എ അഭിപ്രായപ്പെട്ടിരുന്നു. പരാമർശം വിവാദമായതോടെയാണ് എംഎൽഎയ്‌ക്കെതിരെ ഐഎംഎയും രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

അഭയ കേസ്: ക്രൈംബ്രാഞ്ച് മുന്‍ എസ്.പി മൈക്കിളിനെ പ്രതി ചേര്‍ത്തു

Kangri, Kashmir, winter, heaters, warm, Electric Heaters,  traditional fire pot , helps ,people ,modern appliances, , livelihood, Kashmiris , chilling winter cold, an earthen bowl ,woven wicker basket,temperatures , pheran, cold, kanger ,overgarment ,mobile heater,

കാലങ്ങൾ അതിജീവിച്ച കാശ്മീരിന്റെ സ്വന്തം കാൻഗ്രി