Muhamma , Yoga, official declaration, Alappuzha, panchayat,
in , ,

കേരളത്തിലെ ആദ്യത്തെ യോഗാ ഗ്രാമമായി മുഹമ്മ; ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞു

ആലപ്പുഴ: മുഹമ്മ ( Muhamma ) പഞ്ചായത്തിന് അത്യപൂർവ്വ ബഹുമതി. കേരളത്തിലെ ആദ്യത്തെ യോഗാ ഗ്രാമമായി ആലപ്പുഴയിലെ മുഹമ്മ പഞ്ചായത്തിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഒൗദ്യോഗിക പ്രഖ്യാപനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യശോ നായിക് ഉദ്ഘാടനം ചെയ്തു. ആര്യക്കര എ.ബി.വിലാസം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ സംബന്ധിച്ചു.

മുഹമ്മക്കാര്‍ക്കെല്ലാം ഇത്രയും മുഖ സൗന്ദര്യം വന്നത് യോഗ ചെയ്യുന്നത്‌ കൊണ്ടാണോ എന്ന് തമാശയോടെ ആരാഞ്ഞ മന്ത്രി ശൈലജ ഗ്രാമവാസികളെ അഭിനന്ദിച്ചു. ഒന്നര വര്‍ഷത്തിലധികം നീണ്ട പ്രയത്നത്തിലൂടെയാണ് മുഹമ്മ ഗ്രാമം ഈ അപൂര്‍വ്വ പദവി സ്വന്തമാക്കിയത്.

ഓരോ വീട്ടിലെയും ഒരു അംഗമെങ്കിലും യോഗ പഠിച്ചിരിക്കണം എന്ന ലക്ഷ്യവുമായാണ് മുഹമ്മ ഗ്രാമപഞ്ചായത്ത് യോഗ പദ്ധതി ആരംഭിച്ചത്. പദ്ധതി ഒരു ഘട്ടം പിന്നിട്ടപ്പോള്‍ പതിനാലായിരത്തിലധികം ആളുകളാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.

തുടർന്നാണ് കേരളത്തിലെ ആദ്യ യോഗാ ഗ്രാമമായി മുഹമ്മ മാറിയത്.  പ്രതിസന്ധിയെ തുടർന്ന് നേരത്തെ അടച്ചു പൂട്ടിയ കയര്‍ ഫാക്ടറികള്‍ വരെ നിലവിൽ യോഗാ കേന്ദ്രങ്ങളായി മാറിയെന്ന് അധികൃതർ അറിയിച്ചു.

2016 മുതൽ ആരംഭിച്ച പദ്ധതിയിൽ ഒരു വാർഡിൽ ഒന്നു മുതൽ മൂന്നു യോഗാ കേന്ദ്രങ്ങൾ ആരംഭിച്ചാണ് 16 വാർഡുകളിലെയും ജനങ്ങളെ യോഗ പരിശീലിപ്പിച്ചത്.

പദ്ധതിയിൽ ഗവ.ആയുർവേദ ഡിസ്പെ‍ൻസറി, ആയുഷ് വെൽനെസ് സെന്റർ (യോഗാ നാച്ചുറോപ്പതി) എന്നിവയുടെ ആത്മാർത്ഥമായ സഹകരണം ലഭിച്ചതായി നാട്ടുകാർ അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kanjikode factory , LDF MPs, Pinarayi, Delhi, strike, protest,  Kanjikode coach factory , Kanjikode ,  Palakkad , coach factory , letter, Pinarayi, Union Railway Minister ,Piyush Goyal ,Railways ,drop , project ,

കഞ്ചിക്കോട് കോച്ച്‌ ഫാക്ടറി: കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് മുഖ്യമന്ത്രി കത്തയച്ചു

black-necked stork, Haryana, rubber ring, beak, rescued, released , photographer Manoj Nayar, Haryana Forest Minister Rao Narbir Singh and Principal Chief Conservator of Forests, Haryana, Anil Kumar Hooda,

ശിക്ഷകരും രക്ഷകരുമായി മനുഷ്യർ; ഒടുവിൽ അത്യപൂർവ്വമായ കൊക്കിന് ആശ്വാസം