ഡാറ്റ കോളനീകരണത്തിനെതിരെ മുന്നറിയിപ്പുമായി മുകേഷ് അംബാനി 

ഗാന്ധിനഗർ: ഡാറ്റ അഥവാ വിവര ശേഖരമാണ് പുതിയ കാലത്തിന്റെ സമ്പത്തെന്നും ഇന്ത്യയിൽ നിന്നുള്ള വിവരശേഖരം ഇന്ത്യക്കാരുടെ  തന്നെ നിയന്ത്രണത്തിൽ ആയിരിക്കണമെന്നും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ  മുകേഷ് അംബാനി.

ഗാന്ധി നഗറിൽ നടന്നുവരുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ സംസാരിക്കവേ പ്രധാന മന്ത്രി നരേന്ദ്ര മോദിയോടുള്ള അഭ്യർത്ഥനയായാണ് അംബാനി ഇക്കാര്യം അവതരിപ്പിച്ചത്.

ആഗോള കോർപറേറ്റുകളുടെ കൈവശം അകപ്പെട്ടിരിക്കുന്ന ഇന്ത്യൻ ഡാറ്റ ഇന്ത്യയിലേക്ക് തിരികെയെത്തിക്കാനുള്ള നടപടികൾ എടുക്കാനും അദ്ദേഹം പ്രധാന മന്ത്രിയോട് ആവശ്യപ്പെട്ടു.

രാഷ്ട്രീയ കോളനീകരണത്തിനെതിരെയാണ് ഗാന്ധിജി സ്വാതന്ത്ര്യ സമരം നയിച്ചത്. ഡാറ്റ കോളനീകരണത്തിനെതിരെ  നാമിന്ന് നിലകൊള്ളേണ്ടിയിരിക്കുന്നു. ഇന്ത്യൻ ഡാറ്റ ഇന്ത്യക്കാരുടെ കൈകളിൽ തന്നെയായിരിക്കണം.

പുതിയ കാലത്ത് വിവരശേഖരമാണ് സമ്പത്ത്. നമ്മുടെ വിവരശേഖരത്തിന്റെ നിയന്ത്രണം ആഗോള കോർപറേറ്റുകളുടെ കൈകളിലാവുന്നത് അപകടകരമാണ്. വിവര സാങ്കേതിക വിപ്ലവത്തിൽ രാജ്യത്തിന് വിജയിക്കണമെങ്കിൽ നമ്മുടെ ഡാറ്റ നമ്മുടെ തന്നെ കൈകളിൽ ഭദ്രമായിരിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യക്കാരുടെ സ്വത്ത് ഇന്ത്യക്കാർക്ക് തന്നെ തിരികെ ലഭിക്കണം.

മോദിയുടെ ഡിജിറ്റൽ ഇന്ത്യ മിഷന്റെ സുപ്രധാന ലക്ഷ്യമായി ഇത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റിന് ഇന്ന് തുടക്കം; കൃഷി മന്ത്രി ഉദ്‌ഘാടനം ചെയ്യും 

നിഷ് വിപുലീകരിക്കും: മന്ത്രി