in , ,

സംരക്ഷിത സ്മാരകങ്ങൾ നേരിടുന്നത് ബഹുമുഖ വെല്ലുവിളികൾ

ബ്രസീലിലെ ഏറ്റവും പഴക്കം ചെന്ന മ്യൂസിയം കഴിഞ്ഞ ഞായറാഴ്ച കത്തി നശിച്ചു. റിയോ ഡി ജനീറോയിലെ  മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്നതും പ്രദർശിപ്പിച്ചിരുന്നതുമായ 90 ശതമാനം പുരാ വസ്തുക്കളും വെന്തുവെണ്ണീറായി. അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ട പുതിയ വാർത്ത പ്രകാരം മ്യൂസിയം തീപിടുത്തത്തിൽ  നശിച്ചുപോയെന്ന്  കരുതിയ ജൂതരുടെ വിശുദ്ധ ഗ്രന്ഥം തോറ  സുരക്ഷിതമാണ്.

പതിമൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ജൂതമത വിശ്വാസികളുടെ പരിപാവന ഗ്രന്ഥമാണ് തോറ. രണ്ടു കൊല്ലം മുൻപേ തോറ മറ്റൊരിടത്തേക്ക്‌ മാറ്റിയിരുന്നു എന്ന  മ്യൂസിയം അധികൃതരുടേതായ പ്രസ്താവനയാണ് എ പി പുറത്തു വിടുന്നത്. എവിടെയാണ് തോറ ഇപ്പോഴുള്ളതെന്ന വിവരം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ലോകത്തെ സംബന്ധിച്ച്  അതൊരു വലിയ സന്തോഷ വർത്തമാനമാണ്.

കാരണം  റിയോ ഡി ജനീറോയിലെ  അപ്രതീക്ഷിതമായ ദുരന്തത്തിൽ ചാരമായിപ്പോയത് ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സംസ്കാരങ്ങളുടെ തിരുശേഷിപ്പുകളാണ്. ബ്രസീലിന്റെ നഷ്ടം മാത്രമല്ല അത്. മറിച്ച്  ലോകത്തിന്റെ മുഴുവൻ നഷ്ടമാണ്. ലോക പൈതൃകത്തിന്റെ നഷ്ടം .

സഹസ്രാബ്ദങ്ങളുടെ സഞ്ചിത സംസ്കാരത്തിന്റെ നഷ്ടം. ലോക ചരിത്രത്തിന്റെ നികത്താനാവാത്ത നഷ്ടം. എന്താണ് മ്യൂസിയങ്ങളുടെ പ്രാധാന്യം ? ചരിത്രത്തിൽ മ്യൂസിയങ്ങളും ഹെറിറ്റേജ് സ്മാരകങ്ങളും വഹിക്കുന്ന പങ്ക് എന്താണ് ? കത്തി നശിക്കുന്നതിനും  പ്രളയത്തിൽ മുങ്ങിപ്പോകുന്നതിനും പുറമേ സംരക്ഷിത സ്മാരകങ്ങൾ നേരിടുന്ന വെല്ലുവിളികളും ഭീഷണികളും എന്തെല്ലാം ?

വലിയൊരു ദുരന്തമാണ് ബ്രസീലിൽ  നടന്നിരിക്കുന്നത്. മാനവിക സംസ്കാരത്തിനു തന്നെ ഉണ്ടായിട്ടുള്ള വലിയൊരു നഷ്ടം. രണ്ടു കോടി പ്രദർശനവസ്തുക്കളുള്ള ഏറ്റവും പഴയ മ്യൂസിയങ്ങളിൽ ഒന്നാണ് കത്തി നശിച്ചത്. ലാറ്റിനമേരിക്കയിലെ ഏറ്റവും പഴയ മ്യൂസിയമായിരുന്നു ബ്രസീലിലേത്. ഒരിക്കലും റിക്കവർ ചെയ്യാൻ പറ്റാത്ത വലിയൊരു സാംസ്കാരിക നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. നഷ്ടത്തിന്റെ തോത് നാം ചിന്തിക്കുന്നതിനും അപ്പുറത്താണ്.

പലതരം പ്രശ്നങ്ങൾ മ്യൂസിയങ്ങളുടെ നടത്തിപ്പിൽ ഉണ്ടാവുന്നുണ്ട്.

ഒന്നാമത് ഇൻഫ്രാസ്ട്രക്ച്ചറൽ ആയി എടുക്കുകയാണെങ്കിൽ, പലപ്പോഴും പഴക്കം ചെന്ന മ്യൂസിയങ്ങൾ  – വളരെ  സാംസ്‌കാരിക മഹിമയും historically important ആയതുമായ  മ്യൂസിയങ്ങൾ എല്ലാം തന്നെ പഴയ structures ൽ തന്നെയാണ് ഇപ്പോഴും  നിൽക്കുന്നത്. പഴയ കൊട്ടാരങ്ങൾ, palaces , ഹെറിറ്റേജ് ബിൽഡിങ്ങുകൾ, ഇവയൊക്കെയാണ് വാസ്തവത്തിൽ മ്യൂസിയങ്ങൾ ആയി പരിണമിച്ചത്. ഇന്ത്യയിലും അങ്ങിനെയാണ്. They were not built museums. They  were actually heritage buildings converted into museums. അത്തരം ഒരു അടിസ്ഥാന പ്രശ്നമുണ്ട്.

രണ്ടാമത് ലോകം മുഴുവൻ തന്നെ ഇത്തരം സംഗ്രഹാലയങ്ങളോടും സംസ്കാരത്തോടും അക്കാദമികളോടും പുലർത്തുന്ന സമീപനം റാഡിക്കൽ ആയി മാറിയിട്ടുണ്ട്. പബ്ലിക്ക് ഫണ്ടിങ് വലിയ രീതിയിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും ഇവ ഇത്തരം പ്രശ്നങ്ങൾ  നേരിടുന്നുണ്ട്. ഇന്ത്യയുടെ മ്യൂസിയം പൊട്ടൻഷ്യൽ ആലോചിച്ചാൽ ഇപ്പോഴുള്ള  2500 കോടി  ഫണ്ട് എന്നുള്ളത്  വളരെ വളരെ അപര്യാപ്തമാണ്.

മ്യൂസിയങ്ങളുടെ യഥാർത്ഥത്തിൽ ഉള്ള  ശേഖരത്തിൽ കേവലം  പതിനേഴു ശതമാനമാണ് പ്രദർശിപ്പിക്കാൻ പറ്റിയിട്ടുള്ളത്. അതായത് 83 %  ശേഖരവും പുറത്തേക്ക് എടുക്കാൻ പോലും  നമുക്ക് കഴിഞ്ഞിട്ടില്ല. അത്ര  വലിയ സംഗ്രഹാലയങ്ങളുടെ ആവശ്യമുള്ള, അത്രയും വലിയൊരു ചരിത്ര പാരമ്പര്യമുള്ള ഇന്ത്യ പോലൊരു രാജ്യം ഇക്കാര്യത്തിൽ വമ്പിച്ച വെല്ലുവിളിയാണ് നേരിടുന്നത്. അപ്പോൾ public funding  കുറഞ്ഞു കൊണ്ടിരിക്കുന്നത്  മ്യൂസിയങ്ങളെ  വലിയ രീതിയിൽ പ്രതിസന്ധിയിൽ എത്തിക്കുന്നു.

മറ്റൊന്ന് അവ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങളാണ്. ഒരു വെള്ളപ്പൊക്കം ഉണ്ടായാൽ, ഒരു തീപ്പിടുത്തം ഉണ്ടായാൽ ഉണ്ടാവേണ്ട  സുരക്ഷാ നടപടികളോ സംവിധാനങ്ങളോ ഒന്നും ഇവിടങ്ങളിൽ ഇല്ല.

ഒരു മ്യൂസിയത്തെ സംരക്ഷിക്കേണ്ടത്, അതിനു വേണ്ടതായ സുരക്ഷയൊരുക്കേണ്ടത് വാസ്തവത്തിൽ മാനവ സംസ്ക്കാരത്തെ തന്നെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെയാണ് വെളിപ്പെടുത്തുന്നത്.

ഇന്ത്യൻ മ്യൂസിയങ്ങളുടെ കാര്യമെടുത്താൽ, ഏറ്റവും വലിയ ഇനീഷ്യേറ്റീവ് എടുത്തിട്ടുള്ളത് ബീഹാർ മ്യൂസിയമാണ്  –  പുതിയ ബീഹാർ മ്യൂസിയം. ഇന്ത്യയിൽ ഇപ്പോൾ നിലനിൽക്കുന്ന ഏറ്റവും ആധുനികമായ, സമകാലീനമായ മ്യൂസിയം. അതുണ്ടാക്കാനായി നൂറുകണക്കിന് കോടി രൂപ ചിലവഴിക്കുകയും അത് സ്ഥാപിക്കപ്പെടുകയും ചെയ്തു. പക്ഷെ അതിന്റയൊരു  നടത്തിപ്പ് പ്രശ്നമാണ്.  ഒരു contemporary museum ആയി നിലനിർത്താനുള്ള നടത്തിപ്പിനുള്ള തുകയില്ല. അതിനു വേണ്ട ഒരു നിർവഹണ വൈഭവം ഇല്ല . അതൊരു ലൈവ് institution ആയി നിലനിർത്താനുള്ള funding ഇല്ല.

അപ്പോൾ രണ്ടു തരം പ്രതിസന്ധി ഉണ്ട്. Funding കുറഞ്ഞുകൊണ്ടിരിക്കുന്നു. ഉള്ളതിന്റെ infrastructure സൗകര്യങ്ങൾ ശുഷ്കമായിക്കൊണ്ടിരിക്കുന്നു. പുതിയ തരം മ്യൂസിയങ്ങൾ എല്ലാം ഇത്തരം പ്രതിസന്ധികളെ നേരിടുന്നുണ്ട്.

ഒരു നെഹ്രുവിയൻ കാഴ്ചപ്പാടിലാണ് ഈ മ്യൂസിയങ്ങൾ എല്ലാം ഉണ്ടാക്കിയിട്ടുള്ളത്. അദ്ദേഹം പ്രതിനിധാനം ചെയ്ത ദർശനത്തിന്റെ ഭാഗമായാണ് മ്യൂസിയങ്ങൾ എല്ലാം തന്നെ നമ്മുടെ  രാജ്യത്ത് ഉണ്ടായിട്ടുള്ളത്. ഇന്ത്യയിൽ പ്രത്യേകിച്ചും പ്രധാനപ്പെട്ട ദേശീയ മ്യൂസിയങ്ങളും, ആ നെറ്റ്‌വർക്ക് മുഴുവനും തന്നെ ഒരു നെഹ്രൂവിയൻ രാഷ്ട്ര കാഴ്ചപ്പാടിൽ ഉണ്ടായിട്ടുള്ളതാണ്. ഒരു ദേശീയ മതേതര പാരമ്പര്യമാണ് അവയ്ക്കൊക്കെ ഉള്ളത്.

വളരെ ബഹുസ്വരമായ ഒരു സംസ്കാരത്തിന്റെ സംഗ്രഹാലയങ്ങളും പ്രദർശനാലയങ്ങളും ആയിരുന്നു മ്യൂസിയങ്ങൾ. അതാണ് അതിന്റെയൊരു അടിസ്ഥാനപരമായ ദർശനം.  അതിൽ നിന്ന് വലിയൊരു മാറ്റം വന്നിരിക്കുന്നു. മ്യൂസിയങ്ങൾ പ്രതിനിധാനം ചെയ്യുന്ന ബഹുസ്വരത , വലിയ രീതിയിൽ അതിനോട് അസഹിഷ്ണുത പുലർത്തുന്ന പുതിയ അധികാര കേന്ദ്രങ്ങൾ  വരുമ്പോൾ മാറുകയാണ്. ഇത്  മ്യൂസിയങ്ങളുടെ സെക്കുലർ ട്രഡീഷന് വലിയ രീതിയിൽ ഹാനികരമായിട്ടുണ്ട്. മ്യൂസിയങ്ങളുടെ അടിസ്ഥാനപരമായ ഈ  മതേതര , ബഹുസ്വര സ്വഭാവത്തെ ഭയക്കുന്ന ഒരു പുതിയ ഭരണ നീതി എന്നുള്ള പ്രശ്നമുണ്ട്…മറുവശത്ത് ഞാൻ സൂചിപ്പിച്ച public funding കുറയുന്നു എന്നുള്ള പ്രശ്നവും.

ലോകമാകമാനം വന്നിരിക്കുന്ന മാറ്റത്തിന്റെ ഭാഗമായി നമ്മുടെ നാട്ടിലും ഈ സാംസ്കാരിക ശേഷിപ്പുകൾ അതിന്റെതായ രീതിയിൽ പൊതുസ്വത്തായി  സൂക്ഷിക്കേണ്ട ആവശ്യമില്ല എന്ന് ഒരു പുതിയ കമ്പോള  നീതി  തീരുമാനിക്കുന്നത് പോലെ തോന്നുന്നു.

ബീഹാർ മ്യൂസിയം

മൊത്തം സംസ്കാരത്തിന്റെ അവശേഷിപ്പുകളെ , വലിയൊരു സഞ്ചയത്തെ , കോർപറേറ്റയ്സേഷനിലേക്ക്   , പ്രൈവറ്റയ്സേഷനിലേക്കു തള്ളിവിടുന്നു. ഹെറിറ്റേജ് മ്യൂസിയങ്ങളുടെയും സ്ഥലങ്ങളുടെയും മാനേജ്‌മെന്റ് നയങ്ങൾ നോക്കിയാൽ നമുക്കിത് മനസ്സിലാവും.പൊതു ഉടമസ്ഥത നഷ്ടപ്പെടുന്ന അവസ്ഥ.

ഒരു വശത്ത് അവയുടെ മതേതര ബഹുസ്വര സ്വഭാവം നഷ്ടപ്പെടുന്നു. മറുവശത്ത് അവ കോർപറേറ്റ്  വൽക്കരണത്തിനു വിധേയമാകുന്നു. ഇത് മ്യൂസിയങ്ങൾ അഥവാ  സംസ്കാരത്തിന്റെ ശേഷിപ്പുകളെല്ലാം  നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായിട്ടാണ് ഞാൻ കാണുന്നത്.  ഈ പ്രശ്നത്തെ ഒരു സിവിൽ സമൂഹം എങ്ങിനെ മറികടക്കും എന്ന ചോദ്യം അതുകൊണ്ടുതന്നെ  സുപ്രധാനമാണ്.

കടപ്പാട് – Radio Mango 96.2 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രളയ ദുരന്തം: ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ ജില്ലകളിലേക്കയച്ചു

പ്രളയം മാറി, മനോഹാരിത വീണ്ടെടുത്ത് കേരളം