Mumbai Pub, constable, saved, nine live, Sudarshan Shinde, Shinde, carried ,patrons , shoulders,  injured , hospitals, Mumbai Police Commissioner, felicitated, police constable , lives , nine patrons , pub ,Kamala Mills compound , Lower Parel,  massive fire ,December 29,Mumbai Police , , rooftop pub, Trade House,terrace ,locked,fire officers, door,social media,
in ,

ഒൻപത് പേരെ ഒറ്റയ്ക്ക് രക്ഷിച്ച ധീരന് അഭിനന്ദനപ്രവാഹം

മുംബൈ: പതിനാല് പേരുടെ മരണത്തിന് ഇടയാക്കിയ മുംബൈ പബ്ബിലെ ( Mumbai Pub ) തീപിടുത്തത്തിൽ ഒൻപത് പേരെ ഒറ്റയ്ക്ക് രക്ഷപ്പെടുത്തിയ സുദർശൻ ഷിൻഡെ ( Sudarshan Shinde ) എന്ന പോലീസ് കോൺസ്റ്റബിളിന് അഭിനന്ദനപ്രവാഹം. മുംബൈ പോലീസ് കമ്മീഷണർ ഡി ഡി പഡ്സാൽജികർ തിങ്കളാഴ്ച്ച ധീരനായ സുദർശൻ ഷിൻഡെയെ നേരിട്ട് അഭിനന്ദിച്ചിരുന്നു.

ഒരു യുവാവ് അപകടത്തിൽപ്പെട്ടവരെ തോളിലേറ്റി രക്ഷപ്പെടുത്തുവാനായി പായുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ ഇവ വ്യാജമാണെന്ന ശ്രുതി പരന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വെളിവാക്കപ്പെട്ടത്.

വ്യാഴാഴ്ച അര്‍ദ്ധ രാത്രി 12.30 ഒാടെയാണ് നാലുനില കെട്ടിടത്തിന്റെ ടെറസിനു മുകളില്‍ കെട്ടിയുണ്ടാക്കിയ അറകള്‍ക്ക് തീപിടിച്ചത്. സ്ഫോടന ശബ്ദത്തോടെ തീ അതിവേഗം പടര്‍ന്നുപിടിക്കുകയായിരുന്നു. ജന്മദിനാഘോഷത്തിനിടെയുണ്ടായ അഗ്നിബാധയില്‍ ജന്മദിനക്കാരിയടക്കം 11 യുവതികളും 3 യുവാക്കളും മരണമടഞ്ഞിരുന്നു. പരിക്കേറ്റ 19 പേര്‍ ഇപ്പോഴും ചികിത്സയിലാണ്.

വ്യാഴാഴ്ച രാത്രി കമല മിൽസിനരികിൽ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട സുദർശൻ ഷിൻഡെയ്ക്ക് പബ്ബിലെ തീപിടിത്തത്തെ പറ്റിയുള്ള വിവരം ലഭിച്ചു. സമയം പാഴാക്കാതെ സംഭവസ്ഥലത്തേയ്ക്ക് ആദ്യം കുതിച്ചെത്തിയ അദ്ദേഹത്തിന് തീ ആളിപ്പടരുന്ന കെട്ടിടത്തിനകത്തേയ്ക്ക് പ്രവേശിക്കാനായില്ല.

 Mumbai Pub, constable, saved, nine live, Sudarshan Shinde, Shinde, carried ,patrons , shoulders,  injured , hospitals, Mumbai Police Commissioner, felicitated, police constable , lives , nine patrons , pub ,Kamala Mills compound , Lower Parel,  massive fire ,December 29,Mumbai Police , , rooftop pub, Trade House,terrace ,locked,fire officers, door,social media,

അതിനാൽ അഗ്നിശമനക്കാർ സ്ഥലത്തെത്തുന്നതു വരെ കാത്തു നിന്ന ഷിൻഡെ അഗ്നിശമനാ സേനയിലെ രക്ഷാപ്രവർത്തകർക്കൊപ്പം കെട്ടിടത്തിനുള്ളിലേയ്ക്ക് പാഞ്ഞു കയറി. ട്രേഡ് ഹൗസിന്റെ നാലാം നിലയിലെ പൂട്ടിയിട്ടിരുന്ന വാതിൽ തല്ലിപ്പൊളിച്ച് രക്ഷാപ്രവർത്തകർക്കൊപ്പം ടെറസ്സിൽ പ്രവേശിച്ച അദ്ദേഹം ആളിപ്പടരുന്ന തീയിൽ നിന്നും ഓരോരുത്തരെയായി തോളിലേറ്റി താഴെ എത്തിച്ചു.

ആ സമയത്ത് എത്ര പേരെ രക്ഷിച്ചുവെന്ന് ഓർമ്മയില്ലെന്നും സൂര്യൻ ഉദിച്ചതു പോലും അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പിന്നീട് വെളിപ്പെടുത്തി. സംഭവ സമയത്ത് അപകടത്തിൽപ്പെട്ട പരമാവധി ആളുകളെ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറ്റുക എന്നതു മാത്രമായിരുന്നു അദ്ദേഹത്തിൻറെ ചിന്ത.

തീപിടുത്തത്തിൽ പരിക്കേറ്റവരെ എത്രയും വേഗം ആശുപത്രിയിലെത്തിച്ചതിനാൽ മരണസംഖ്യ കുറയ്ക്കാനായി. ഇതൊന്നും തന്റെ മാത്രം മിടുക്കല്ലെന്നും കൂട്ടായ പ്രവർത്തനത്തിലൂടെയാണ് അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനായതെന്നും വിനീതനായ അദ്ദേഹം വ്യക്തമാക്കി.

സ്വന്തം ജീവനെ വകവയ്ക്കാതെ തന്റെ കർത്തവ്യ നിർവ്വഹണത്തിൽ മുഴുകിയ ഈ ധീരന് സമൂഹമാധ്യമങ്ങളിലൂടെയും അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്. അപ്പോഴും ഇതെല്ലാം തന്റെ കടമ മാത്രമാണെന്ന് അഭിപ്രായപ്പെട്ട് അദ്ദേഹം തന്റെ ജോലിയിൽ വ്യാപൃതനാകുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

NMC Bill, Medical Bandh, doctors,India, Kerala,NMC Bill,  hospitals, doctors,medical services,  Indian Medical Association, nationwide protest ,Center, propose, National Medical Commission,practitioners ,alternative medicines,  homoeopathy , ayurveda, practise ,Allopathy , "bridge course",Union Health Minister,J P Nadda 

എന്‍എംസി ബിൽ: രാജ്യ വ്യാപക മെഡിക്കല്‍ ബന്ദ് ആരംഭിച്ചു