mumbai railway station
in ,

മുംബൈ റെയില്‍വേ സ്റ്റേഷൻ: തിരക്കിൽ 22 മരണം

മുംബൈ: മുംബൈയിലെ റെയില്‍വേ സ്റ്റേഷനിലുണ്ടായ (Mumbai railway station) തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരണമടഞ്ഞു. 30-ലധികം പേര്‍ക്ക് പരിക്കേറ്റു. മുംബൈയ്ക്ക് സമീപമുള്ള എല്‍ഫിന്‍സ്റ്റണ്‍ ലോക്കല്‍ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനടുത്തുള്ള മേല്‍പ്പാലത്തിലാണ് അപകടമുണ്ടായത്.

കനത്ത മഴയെ തുടർന്ന് ആളുകൾ കൂട്ടമായി റെയില്‍വേ മേല്‍പ്പാലത്തിലേയ്ക്ക് കയറിയതാണ് അപകടത്തില്‍ കലാശിച്ചത്. അപകടത്തെ തുടർന്ന് നാല് ലൈനുകളില്‍ ഒന്നിലെ ഗതാഗതം തടസ്സപ്പെട്ടു.

വെള്ളിയാഴ്ച്ച രാവിലെ 10. 30-നായിരുന്നു അപകടം. ശക്തമായ മഴയെത്തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലും പരിസരത്തും തിരക്ക് വർദ്ധിച്ചിരുന്നു എന്നും അതിനെ തുടർന്നുണ്ടായ തിരക്കിൽപ്പെട്ടാണ് യാത്രക്കാർ മരണമടഞ്ഞതെന്നും കെഇഎം സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രവീണ്‍ ബംഗര്‍ വ്യക്തമാക്കി.

mumbai railway station-stampedeഒരേസമയം തന്നെ നാല് തീവണ്ടികൾ സ്റ്റേഷനിൽ എത്തിയതിനെ തുടർന്ന്  തിരക്ക് കൂടിയതായി ദൃക്‌സാക്ഷികൾ മൊഴി നൽകി.

കൂടാതെ ശക്തമായ മഴയിൽ നിന്ന് രക്ഷ നേടാനായി യാത്രക്കാർ കൂട്ടത്തോടെ മേൽപ്പാലത്തിലേക്ക് ഇരച്ചു കയറിയതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ അറിയിച്ചു.

പരിക്കേറ്റവരെ കെഇഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം സംഭവത്തെ പറ്റി അന്വേഷിക്കാൻ റെയില്‍വേയും മഹാരാഷ്ട്ര സര്‍ക്കാരും ഉത്തരവിട്ടു. റെയില്‍വേ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ സംഭവസ്ഥലം സന്ദര്‍ശിച്ചു.

സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അറിയിച്ചു. മുംബൈ ദുരന്തത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോഡി എന്നിവര്‍ അനുശോചിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Schneider Electric

ജീവനക്കാരുടെ കുടുംബസ്നേഹം; പിന്തുണയുമായി ബഹുരാഷ്ട്ര കമ്പനി

രക്തദാനം ഫേസ്ബുക്കിലൂടെ; ഒക്ടോബർ 1-ന് പുതിയ ഫീച്ചർ