Mumbai, bank, robbery, Bank of Baroda,thieves,tunnel,loot-,lockers,
in ,

മുംബൈയിലെ സിനിമാസ്റ്റൈൽ മോഷണം; അന്വേഷണം ഊർജ്ജിതം

മുംബൈ: നവി മുംബൈയിലെ (Navi Mumbai) ബാങ്ക് ഓഫ് ബറോഡയിൽ (Bank of Baroda) മോഷ്ടാക്കൾ സിനിമാസ്റ്റൈലിൽ നടത്തിയ കവർച്ചയുടെ (robbery) ഞെട്ടലിലാണ് മുംബൈ നഗരം. എന്നാൽ അന്വേഷണം ഊർജ്ജിതമാക്കിയെങ്കിലും കവർച്ചക്കാരെ പിടികൂടാൻ മുംബൈ പോലീസിന് ഇതുവരെ കഴിഞ്ഞില്ല.

നവി മുംബൈയിൽ സ്ഥിതി ചെയ്യുന്ന ബാങ്ക് ഓഫ് ബറോഡയിൽ സിനിമാക്കഥകളെ വെല്ലുന്ന മോഷണമാണ് നടന്നത്. ബാങ്കിലെ ആകെയുള്ള 225 ലോക്കറുകളില്‍ 30 ലോക്കറുകൾ മോഷ്ടാക്കള്‍ കുത്തിത്തുറന്നു. ആറു കോടിയോളം രൂപ വിലമതിക്കുന്ന വസ്തുക്കൾ കവർച്ചക്കാർ കൊള്ളയടിച്ചു.

തിങ്കളാഴ്ച്ച ബാങ്ക് ഓഫ് ബറോഡയുടെ സൻപഡ ബ്രാഞ്ചിലെത്തിയ ജീവനക്കാരാണ് മോഷണവിവരം പോലീസിനെ അറിയിച്ചത്. 30 അടി ദൂരത്തില്‍ തുരങ്കം നിര്‍മ്മിച്ച് അതിലൂടെയാണ് മോഷ്ടാക്കള്‍ ലോക്കര്‍ മുറിയിലെത്തിയതെന്ന് അന്വേഷണോദ്യോഗസ്ഥർ അറിയിച്ചു.

ശനിയാഴ്ച്ചയാണോ ഞായറാഴ്ച്ചയാണോ മോഷണം നടന്നതെന്ന് തീർച്ചപ്പെടുത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മോഷ്‌ടാക്കൾ മാസങ്ങള്‍ നീണ്ട ആസൂത്രണം നടത്തിയ ശേഷമാണ് മോഷണം നടത്തിയതെന്ന് പോലീസ് അറിയിച്ചു.

ബാങ്കിന് സമീപത്തുള്ള കടമുറി വാടകയ്‌ക്കെടുത്ത സംഘമാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് അനുമാനിക്കുന്നു. അന്വേഷണത്തിനായി സിസിടിവി ദൃശ്യങ്ങളെയാണ് പോലീസ് പ്രധാനമായും ആശ്രയിക്കുന്നത്. നഷ്ടപ്പെട്ട വസ്തുക്കളുടെ മൂല്യം ഇനിയും കൃത്യമായി തിട്ടപ്പെടുത്താനായിട്ടില്ലെന്നും പോലീസ് കമ്മീഷണർ വ്യക്തമാക്കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Paper punch, Hole punch, birthday, Google,

ഒരോഫീസാകുമ്പോൾ, പഞ്ചില്ലെങ്കിലെന്തു പഞ്ച്!

Twenty 20 Bakshya Suraksha Market,inauguration, Nitin Gadkari,market, food and safety, fruits, grocery, price, festival seasons, reduction, market price, Minister for Road Transport & Highways, Shipping and Water Resources, River Development & Ganga Rejuvenation in the Government of India

ഇന്ത്യയിലെ ആദ്യ ഫുഡ് സെക്യൂരിറ്റി ബസാറുമായി ട്വന്‍റി20