in , ,

മൂന്നാര്‍ കൈയ്യേറ്റ റിപ്പോർട്ട് പൂഴ്ത്തിയതായി ആരോപണം

തിരുവനന്തപുരം: മൂന്നാര്‍ കൈയ്യേറ്റത്തെ ( Munnar encroachment ) സംബന്ധിച്ച റിപ്പോർട്ട് ( report ) മുഖ്യമന്ത്രിയുടെ ( CM ) ഓഫീസിൽ പൂഴ്ത്തി വച്ചതായി ആരോപണം. ഏഴ് മാസങ്ങൾക്ക് മുൻപ് റവന്യൂവകുപ്പ് അയച്ച റിപ്പോർട്ട് ഇതുവരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തിരിച്ചു കിട്ടിയിട്ടില്ലെന്ന് റവന്യൂവകുപ്പ് വെളിപ്പെടുത്തി.

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയെ തുടർന്നാണ് റവന്യൂവകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. ഫയലില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തുടര്‍നടപടികൾ നിര്‍ദ്ദേശിക്കാത്തതിനെ തുടർന്ന് നിലവിൽ ഒഴിപ്പിക്കൽ നടപടികൾ തടസ്സപ്പെട്ടിരിക്കുകയാണ്.

മൂന്നാർ കൈയ്യേറ്റം വിവാദമായ വേളയിൽ അന്ന് ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ നേരിട്ട് നടത്തിയ പരിശോധനയുടെ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. കൂടാതെ മൂന്നാര്‍ ഭൂമി കൈയേറിയ രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ള വൻകിടക്കാരെ സംബന്ധിച്ച് ജില്ലാ കലക്ടര്‍ ജി ആര്‍ ഗോകുല്‍ തയ്യാറാക്കിയ വിവരങ്ങളും റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ച മേയ് ഏഴിന് റവന്യൂമന്ത്രിക്ക് റിപ്പോര്‍ട്ട് നൽകിയിരുന്നു. തുടര്‍നടപടിക്ക് ഉപദേശം തേടി തൊട്ടടുത്ത ദിവസം തന്നെ ഈ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കി. എന്നാൽ ഏഴുമാസം കഴിഞ്ഞിട്ടും ഫയലിനെ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാത്തത് കടുത്ത ആരോപങ്ങൾക്ക് കാരണമായിട്ടുണ്ട്.

രണ്ടു തവണ മന്ത്രിസഭാ യോഗത്തില്‍ വച്ച് റിപ്പോർട്ടിനെ സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും പിന്നീട് നോക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് സിപിഐയും സിപിഎമ്മും നേരത്തെ വേര്‍പിരിയലിന്റെ വക്കോളമെത്തിയിരുന്നു.

എന്നാല്‍ ജനശ്രദ്ധ മറ്റു വിഷയങ്ങളിലേക്ക് മാറിയതോടെ മൂന്നാർ കൈയ്യേറ്റവും റിപ്പോർട്ടും ചർച്ചാ വിഷയമല്ലാതായി. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാനായി നേരത്തെ പാര്‍ട്ടി സംസ്ഥാനകൗണ്‍സില്‍ അംഗം പി പ്രസാദ് നേരിട്ട് ഹരിത ട്രൈബ്യൂണലിനെ സമീപിച്ചതിനെ തുടർന്ന് സിപിഎം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Palode, IMA, treatment plant, KK Shailaja biomedical waste treatment, facility, Elavupalam, Indian Medical Association, district committee, Kerala Sasthra Sahithya Parishad, KSSP, ecologically fragile area, Central Pollution Control Board,treatment plant, health minister, Kerala, forest area

ഐഎംഎയുടെ പാലോട് മാലിന്യ പ്ലാന്റിനെ പിന്തുണച്ച് ആരോഗ്യമന്ത്രി

Suresh Gopi, arrest,crime branch, Puducherry, registration, amala paul, High court, extended, bail, anticipatory bail, vehicle, tax, Pondicherry, Suresh Gopi, car, registration, Puducherry, vahicle registraion case, fake address, crime branch, investigation, Motor Vehicles Department,

സുരേഷ് ഗോപിയുടെ അറസ്റ്റ് പത്ത് ദിവസത്തേക്ക് കൂടി തടഞ്ഞു