Munnar, Kurinji, Green tribunal, notice, speaker, PV Anwar, explanation, Kurinji Garden,Kurinji garden, Kummanam, central govt, E Chandrasekharan, revenue minister, CM, meeting, boundary, garden, reduce, realignment, revenue department, Neelakurinji garden, possess, land, encroachment, MM Mani, cbi, central govt,
in , ,

മൂന്നാർ, കുറിഞ്ഞി ഉദ്യാന വിഷയങ്ങൾ വീണ്ടും പുകയുന്നു

തിരുവനന്തപുരം: ഭൂമി കൈയ്യേറ്റങ്ങളെ തുടർന്ന് വിവാദത്തിലായ മൂന്നാർ (Munnar), കുറിഞ്ഞി (Kurinji) ഉദ്യാന വിഷയങ്ങൾ വീണ്ടും വാർത്തകളിൽ നിറയുന്നു. മൂന്നാർ വിഷയത്തിൽ പി പ്രസാദിന്റെ ഹർജി ലഭിച്ചതിനെ തുടർന്ന് സർക്കാരിന് ഹരിത ട്രൈബ്യൂണൽ (Green tribunal) നോട്ടീസയച്ചു. രണ്ടാഴ്ച്ചയ്ക്കകം വിശദീകരണം നൽകണമെന്ന് ട്രൈബ്യൂണൽ നിർദ്ദേശിച്ചു. മൂന്നാർ കേസ് അടുത്തമാസം 12-ന് ഹരിത ട്രൈബ്യൂണൽ പരിഗണിക്കും.

അതേസമയം എംഎൽഎ പിവി അൻവറിനോട് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വിശദീകരണം തേടി. അൻവർ പരിസ്ഥിതി സംരക്ഷണ സമിതി അംഗമായി തുടരുന്ന അസ്വാഭിക സംഭവത്തെ തുടർന്നാണ് സ്പീക്കർ വിശദീകരണം തേടുന്നത്.

പരിസ്ഥിതി ലോല പ്രദേശങ്ങളിൽ പി വി അൻവർ നടത്തിയ നിർമ്മാണ പ്രവർത്തങ്ങൾ വൻ ആരോപണങ്ങൾക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിൽ അൻവർ പരിസ്ഥിതി സംരക്ഷണ സമിതിയിൽ നിന്ന് പുറത്തു പോകണമെന്ന വാദം ശക്തമായി.

കുറിഞ്ഞി ഉദ്യാനമടക്കം മൂന്നാറിന്റെ പരിസ്ഥിതി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ഹരിത ട്രൈബ്യൂണലില്‍ സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയംഗം പി. പ്രസാദ് ഹര്‍ജി നല്‍കിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എതിര്‍ കക്ഷികളായാണ് ഹര്‍ജി.

സംസ്ഥാന ചീഫ് സെക്രട്ടറിയും വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഹര്‍ജിയില്‍ എതിര്‍ കക്ഷികളാണ്‌. മൂന്നാറിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ ഉള്‍പ്പടെ കൈയേറ്റം വ്യാപകമാണെന്നും ഈ കൈയേറ്റം ഒഴിപ്പിച്ച് അതീവ പരിസ്ഥിതി ദുര്‍ബലമായ ഈ മേഖല സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

വനം വകുപ്പിന് ഇവിടെ യാതൊരു നിയന്ത്രണവുമില്ലെന്നും രാഷ്ട്രീയക്കാരടക്കം വലിയ സ്വാധീനമുള്ളവര്‍ ഭൂമി കൈയടക്കിയതായും ഹർജിയിൽ ആരോപിക്കുന്നു. അതിനാൽ ഇക്കാര്യങ്ങളിലെല്ലാം കോടതിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

സെക്രട്ടേറിയറ്റില്‍ ജനുവരി ഒന്നു മുതല്‍ പഞ്ചിങ് നിർബന്ധം

Ockhi, TN, Kerala, fishermen, protest, Kuzhithura, Kanyaumari, national highway, strike, Government, missing people, hungry strike, cyclone, dead, search, Kerala govt, collector, warning, meeting,Kuzhithurai ,Kanyakumari District 

ഓഖി: കേരള-തമിഴ് നാട് മത്സ്യത്തൊഴിലാളികൾ പ്രതിഷേധത്തിൽ