മുരുകന്റെ മരണം: ഡോക്ടര്‍മാര്‍ക്കെതിരെ കോടതിയിൽ റിപ്പോർട്ട്

തിരുവനന്തപുരം: ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് തമിഴ്‌നാട് സ്വദേശി മുരുകന്‍ (Murukan) മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ പോലീസ് ഹൈക്കോടതിയില്‍ (HC) റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുരുകന് ചികിത്സ നൽകുന്നതിൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് വീഴ്ച്ച പറ്റിയതായി അന്വേഷണസംഘം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

കേസിലെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് കോടതി തേടിയെങ്കിലും പോലീസ് കൂടുതൽ സമയം ആവശ്യപ്പെട്ടു. കേസ് ഈ മാസം 24-ലേക്ക് മാറ്റിയതായി ഹൈക്കോടതി അറിയിച്ചു. ഡോക്ടര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304-ാം വകുപ്പു പ്രകാരമുള്ള നരഹത്യാ കുറ്റം നിലനില്‍ക്കുമെന്ന് പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മതിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ രോഗിയുടെ മരണം സംഭവിക്കുമെന്നറിഞ്ഞിട്ടും ഡോക്ടര്‍മാര്‍ ചികിത്സിക്കാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. രോഗിക്ക് ചികിത്സ നിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ എന്തെല്ലാം വകുപ്പുകള്‍ ചുമത്താന്‍ സാധിക്കുമെന്നതിനെ സംബന്ധിച്ച് വിദഗ്‌ധോപദേശം തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം ഏഴാം തീയതി റോഡപകടത്തില്‍ പരിക്കേറ്റ മുരുകനെ കൊല്ലത്തെയും തിരുവനന്തപുരത്തെയും ആശുപത്രികളിൽ എത്തിച്ചെങ്കിലും ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മരണമടയുകയായിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വാസസ്ഥലം വിഷമുക്തമാക്കാൻ ഇതാ ചില സൂത്രങ്ങൾ

സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍ക്ക് ശമ്പള വർദ്ധനവ്