in ,

മുരുകന്റെ മരണം; ആറ് ഡോക്ടര്‍മാര്‍ പ്രതികളാകും: അന്വേഷണ സംഘം

തിരുവനന്തപുരം: തമിഴ്നാട് സ്വദേശി മുരുകന്‍ (Murukan) കേരളത്തിൽ വച്ച് ചികിത്സ (treatment) കിട്ടാതെ മരണമടഞ്ഞ സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ (doctors) ഉൾപ്പെടെ ആറ് ഡോക്ടര്‍മാര്‍ പ്രതികളാകുമെന്ന് റിപ്പോർട്ട്.

സംഭവത്തിൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ ഗുരുതരമായ വീഴ്ച്ച വരുത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് പുറമേ കൊല്ലം മെഡിസിറ്റി, മെഡിട്രീനാ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും പ്രതികളാകുമെന്നാണ് സൂചന.

എന്നാൽ കിംസ്, എസ് യുടി, റോയല്‍ ആശുപത്രികളെ കേസില്‍ നിന്നും ഒഴിവാക്കി. കേസില്‍ 45 സാക്ഷികളുണ്ടെന്നും കേന്ദ്ര മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം അന്തിമ കുറ്റപത്രം സമര്‍പ്പിക്കുമെന്നും അന്വേഷണസംഘം അറിയിച്ചു.

കഴിഞ്ഞ ആഗസ്റ്റിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുരുകനെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി ആറ് ആശുപത്രികളില്‍ കൊണ്ടു പോയി. തലയ്‌ക്ക് മാരകമായി പരിക്കേറ്റിരുന്ന മുരുകന്‍ ചികിത്സ ലഭിക്കാതെ മരിച്ചു.

സംഭവം വൻ വിവാദമായതിനെ തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു. ആരോപണവിധേയരായ ഡോക്ടര്‍മാർ കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നെങ്കിൽ മുരുകന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന് അന്വേഷണ സംഘം വിലയിരുത്തി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Joice George MP, 20 acres, Devikulam sub collector, family members, investigation, Kottakamboor village, ownership, revenue department, VR Premkumar

ജോയ്സ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കിയത് പുനപരിശോധിക്കുന്നു

Padmavati, British censors, cleared, Dec 1, release, film, India, British Board Of Film Classification ,BBFC,UK, Ranveer Singh, Deepika Padukaone, Rani Padmavati, Shahid Kapoor, distributed, film makers, controversy, BJP, Karnisena,

പത്മാവതിക്ക് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി