mustard seeds, biofuel,  flight, world’s first biofuel flight , US,  Australia,   Melbourne ,15-hour trip,Guardian ,reported ,brassica carinat, Qantas , industrial type ,mustard ,seed, carbon emissions,Boeing Dreamliner 787-9, Los Angeles ,trans-Pacific biofuel flight, trip ,reduced,usual flight ,route,
in , ,

കടുകിൽ നിന്ന് ജൈവ ഇന്ധനം; ആദ്യ വിമാനയാത്ര വിജയകരം

ലോസ്ഏഞ്ചൽസ്: പരമ്പരാഗത ഇന്ധനത്തിന്റെ പരിമിതികളെയും അപാകതകളെയും തരണം ചെയ്യുവാനായി പുതിയ ജൈവഇന്ധനങ്ങൾ ( biofuel ) കണ്ടെത്തുവാനുള്ള ശാസ്ത്ര ലോകത്തിന്റെ പരിശ്രമങ്ങൾ തുടരവെ കടുക് വിത്തിൽ ( mustard seeds ) നിന്നും ഉത്പാദിപ്പിച്ച ജൈവ ഇന്ധനത്താൽ ലോകത്ത് ആദ്യമായി ഒരു വിമാനം വിജയകരമായി യാത്ര പൂർത്തിയാക്കി.

അമേരിക്കയ്ക്കും ആസ്ട്രേലിയയ്ക്കും മധ്യേയാണ് ജൈവ ഇന്ധനം ഉപയോഗിച്ചുള്ള വിമാനത്തിന്റെ ആദ്യ യാത്ര വിജയകരമായി നടന്നത്. പതിനഞ്ചു മണിക്കൂർ നീണ്ടു നിന്ന യാത്രക്കൊടുവിൽ വിമാനം മെൽബണിലിറങ്ങിക്കൊണ്ട് അതിന്റെ ലക്‌ഷ്യം പൂർത്തിയാക്കി.

പരമ്പരാഗത ഇന്ധനങ്ങൾ ഉപയോഗിച്ച് സാധാരണ ഈ റൂട്ടിൽ നടത്തുന്ന വിമാന യാത്രയിൽ സൃഷ്‌ടിക്കപ്പെടുന്ന വായുമലിനീകരണത്തേക്കാൾ പുതിയ ഇന്ധനത്താലുള്ള വിമാനയാത്രയിൽ രേഖപ്പെടുത്തിയ മലിനീകരണത്തോത് കുറവായിരുന്നു .

പരമ്പരാഗത ഇന്ധനത്തിന്റെ ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് ശാസ്ത്ര ലോകം പുതിയ ഇന്ധനകൾക്കായുള്ള പരീക്ഷങ്ങൾ ആരംഭിച്ചത്. കൂടാതെ നിലവിൽ ഉപയോഗിക്കുന്ന പരമ്പരാഗത ഇന്ധനകൾ സൃഷ്‌ടിക്കുന്ന മലിനീകരണവും സമൂഹത്തിന് വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ മലിനീകരണ തോത് കുറഞ്ഞ ജൈവ ഇന്ധനങ്ങളെ സംബന്ധിച്ച അന്വേഷണങ്ങൾ ശക്തമായി.

ജൈവഇന്ധനത്തിന്റെ 10 ശതമാനത്തോളം ഭക്ഷ്യയോഗ്യമല്ലാത്ത, വ്യാവസായിക ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്ന കടുകിൽ നിന്ന് വേർതിരിച്ചതാണെന്ന് എയർലൈൻ കമ്പനിയായ ക്വന്റാസ് അറിയിച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. സാധാരണയായി വിമാനങ്ങൾ പുറംതള്ളുന്ന 18000 കിലോഗ്രാം കാർബൺ മാലിന്യം ജൈവഇന്ധനത്തിന്റെ ഉപയോഗത്തിലൂടെ കുറഞ്ഞതായി കമ്പനി അവകാശപ്പെട്ടു.

ട്രാൻസിറ്റ്-പസഫിക്ക് ജൈവ ഇന്ധന വിമാനമായ ബോയിംഗ് ഡ്രീംലൈനർ 787-9 ആണ് ലോസ് എഞ്ചലസിൽ നിന്ന് മെൽബണിലേയ്ക്ക് യാത്ര നടത്തിയത്. ക്വന്റാസ് എയർലൈൻ കമ്പനിയുടെ മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് ഈ വിമാനം പുറംതള്ളുന്ന കാർബനിന്റെ അളവ് ഏഴ് ശതമാനം വരെ കുറവാണ്.

ബ്രസ്സിക്ക കാരിനേറ്റ എന്ന കടുകിൽ നിന്ന് ഉത്പാദിപ്പിച്ച ജൈവ ഇന്ധനം സാധാരണ ജെറ്റുകളിൽ ഉപയോഗിക്കുന്ന പരമ്പരാഗത ഇന്ധനത്തെക്കൾ കാർബൺ പുറംതള്ളുന്നതിൽ 80 ശതമാനം വരെ കുറവായിരിക്കും. തരിശുനിലത്തിൽ വളരുന്ന വിളയായ ബ്രസ്സിക്ക കാരിനേറ്റ സാധാരണയായി മറ്റു വിളകൾക്കൊപ്പവും നട്ടുവളർത്താറുണ്ട്.

കൂടാതെ ഇതിന്റെ വിത്ത് തരിശ് നിലത്തിൽ പോലും നന്നായി വളരും. ജൈവ ഇന്ധനത്തിനായിട്ടുള്ള എണ്ണ ഉത്പാദിപ്പിക്കുന്നതിനോടൊപ്പം കാരിനേറ്റയിൽ നിന്ന് മൃഗങ്ങളാക്കായിയുള്ള പ്രോട്ടീനും ഉത്പ്പാദിപ്പിക്കാമെന്ന് അഗ്രികൾച്ചറൽ ടെക്നോളജി കമ്പനിയായ അഗ്രിസോമയുടെ സിഇഒ അയ സ്റ്റീവ് ഫാബിജൻസികി അറിയിച്ചു. കാരിനേറ്റിന്റെ വിത്ത് പൊടിച്ചുണ്ടാകുന്ന വളർത്തുമൃഗങ്ങൾക്കായുള്ള ഭക്ഷണം പ്രോട്ടീൻ സമ്പുഷ്‌ടമാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Sreeramakrishnan , kerala speaker, sreeramakrishnan, spectacles, price, controversy, kk shylaja, treatment, private hospital, 

വീണ്ടും കണ്ണട വിവാദം; സ്പീക്കറുടെ കണ്ണടയുടെ വില 49,900 രൂപ

kidnapping, kerala, chief minister, children, missing, case, pinarayi, no evidence, social media, attack, remand, investigation, police, Valiyathura, beggars, parents, news, reports, kidnapping, children, Kerala,kidnapping, beggars,Pinarayi, DGP, chief minister, social media, fake news, spread, mob, Malappuram, incident, police,missing, investigation,

കുട്ടികളെ തട്ടിയെടുക്കൽ; പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി: മുഖ്യമന്ത്രി