Movie prime

യു എസ് ടി ഗ്ലോബലുമായി ചേർന്ന് ഡിജിറ്റൽ ബ്ലൂ പദ്ധതിയിലൂടെ സാധാരണക്കാരുടെ സാമ്പത്തിക ക്ഷേമം ഉറപ്പു വരുത്തുന്നതിനായി മുത്തൂറ്റ് ബ്ലൂ

സാമ്പത്തിക സേവന മേഖലയിലെ മുൻനിര സ്ഥാപനമായ മുത്തൂറ്റ് ബ്ലൂ എന്നറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് സാമ്പത്തിക സേവന ബിസിനസ് ഡിജിറ്റൽവൽക്കരിക്കുന്നു . മൊത്തത്തിൽ ഗ്രൂപ്പിന്റെ ബിസിനസ് പരിവർത്തനത്തിന്റെ ഭാഗമായാണ് തീരുമാനം. ആഗോളതലത്തിൽ ഐടി സേവന രംഗത്തെ പ്രമുഖ സ്ഥാപനമായ യു എസ് ടി ഗ്ലോബലുമായി സഹകരിച്ചാണ് ഡിജിറ്റൽ ബ്ലൂ എന്ന് പേരിട്ടിരിക്കുന്ന പരിവർത്തന നടപടികൾ. കൃത്യമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഡിജിറ്റൽ ബ്ലൂ സംരംഭം വിവിധ ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഐടി അടിസ്ഥാന സൗകര്യം, പുതിയ ഗോൾഡ് ലോൺ പ്ലാറ്റ്ഫോം, പുതിയ ലോൺ മാനേജ്മെന്റ് സംവിധാനം, സി ആർ എം, ഡാറ്റാ വെയർഹൗസ് ആൻഡ് അനലിറ്റിക്സ് എന്നിവയാണ് ഈ വിഭാഗങ്ങൾ. ഇവയെല്ലാം കൂടി ഒരു പുതിയ സംരംഭത്തിന്റെ നിർമ്മിതിക്ക് യോജിച്ചവ ആയിരിക്കും. മാനദണ്ഡങ്ങൾ കണക്കാക്കുന്ന സംവിധാനം ലഘൂകരിക്കൽ , വേഗത്തിലും ചുറുചുറുക്കോടെയും തീരുമാനങ്ങൾ എടുക്കുന്നതിനുള്ള കഴിവ് രൂപീകരിക്കൽ, ഉൽപാദന ക്ഷമത, കാര്യപ്രാപ്തി തുടങ്ങിയവ വർദ്ധിപ്പിക്കൽ എന്നിവയാണ് ഡിജിറ്റൽവൽക്കരണ നടപടികൾ കൊണ്ട് ലക്ഷ്യമിടുന്നത്. സമഗ്രവും സമ്പൂർണവുമായ സാങ്കേതികവിദ്യയിൽ ഊന്നിയുള്ള പരിണാമം എന്ന നിലയ്ക്ക് സാധാരണക്കാരുടെ ജീവിതം സാമ്പത്തിക സുരക്ഷിതത്വം ഉള്ളതാക്കി മാറ്റുക എന്ന മുത്തൂറ്റ് ബ്ലൂവിന്റെ ലക്ഷ്യത്തിന് ചിറകുകൾ നൽകുക എന്ന ഉദ്ദേശത്തോടുകൂടി ആറുവർഷത്തെ ദൈർഘ്യമുള്ള പദ്ധതിയാണ് ഡിജിറ്റൽ ബ്ലൂ. വരുംകാല ബിസിനസ് സാങ്കേതിക വിദ്യയിൽ ഊന്നിയതായിരിക്കും എന്നുള്ളതിനാൽ സുസ്ഥിരമായ വളർച്ചയ്ക്ക് അടിത്തറയിടുന്നത് ആയിരിക്കും ഡിജിറ്റൽ വൽക്കരണം. അതിവേഗത്തിലുള്ള മാറ്റങ്ങൾ സംഭവിക്കുന്ന ഈ പരിതസ്ഥിതിയിൽ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഒപ്പത്തിനൊപ്പം നിർത്താനും ഭാവിയിൽ പ്രസക്തിയുള്ളതാക്കി മാറ്റാനും ഇത് സഹായിക്കും. ‘’ഇന്ത്യയിൽ ബാങ്കിടപാടുകളേ ഇല്ലാത്തവരെ ഒരു രാജ്യമായി കണക്കാക്കിയാൽ അത് ലോകത്തിലെ ഏഴാമത്തെ വലിയ രാജ്യമായേനേ. സാമൂഹിക -സാമ്പത്തിക പിരമിഡിന്റെ അടിത്തട്ടിലുള്ള സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന ജനങ്ങളുടെ യഥാർത്ഥ ഉന്നമനം അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിലൂടെ മാത്രമേ സാധ്യമാവൂ. അതുകൊണ്ടു തന്നെ കൂടുതൽ സാധാരണക്കാരെ സമ്പദ് വ്യവഹാരത്തിലേക്ക് കൂട്ടിചേർക്കുക എന്നതാണ് മൂത്തൂറ്റ് ബ്ലുവിന്റെ ആത്യന്തിക ലക്ഷ്യങ്ങളിലൊന്ന്. സൂക്ഷ്മവും കൃത്യവുമായ ഉപഭോക്താക്കളുടെ വിവരങ്ങൾ ലഭ്യമാക്കുന്നതിനും ചുറുചുറുക്കോടെയും സാമർത്ഥ്യത്തോടെയും വഴക്കത്തോടെയും ഉപഭോക്താക്കൾക്ക് സേവനങ്ങൾ എത്തിക്കാൻ സഹായിക്കുന്നതിനാൽ ഡിജിറ്റൽവൽക്കരണം എന്നത് ഞങ്ങൾക്ക് തന്ത്രപരമായി പ്രാധാന്യമുള്ള ഒന്നാണ്. ആഗോളതലത്തിൽ മുൻനിര സാങ്കേതിക ബിസിനസ് കമ്പനിയായ യു എസ് ടി ഗ്ലോബലുമായി സഹകരിച്ച് നടപ്പാക്കുന്ന ഡിജിറ്റൽ ബ്ലൂവിന് തുടക്കമിടുന്നതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു’’. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു. “സാധാരണക്കാരായ ഉപഭോക്താക്കൾ തിരഞ്ഞെടുക്കുന്ന സാമ്പത്തിക സേവനദാതാക്കളായി മാറുന്നതിന് ഞങ്ങളുടെ സേവനങ്ങൾ ഡിജിറ്റൽവൽക്ക രിച്ചാൽ മാത്രമേ സാധിക്കൂ എന്നുള്ളത് ഞങ്ങൾ മനസ്സിലാക്കുന്നു. 4200 ശാഖകളിലൂടെ 26,000 ജീവനക്കാർ വഴി പ്രതിദിനം ഒരു ലക്ഷം ഉപഭോക്താക്കൾക്ക് ഞങ്ങൾ സേവനങ്ങൾ നൽകുന്നുണ്ട്. ഞങ്ങൾ ഞങ്ങളുടെ വാക്ക് പാലിക്കുന്നതോടൊപ്പം, ഡിജിറ്റൽവൽക്കരണ നടപടികൾ മുഴുവൻ ഉപഭോക്തൃ കേന്ദ്രീകൃതമായിരിക്കുകയും ചെയ്യും. ഞങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും മുൻനിര ആപ്ലിക്കേഷനുകൾക്ക് വേണ്ടിയുള്ള അത്യാധുനിക അടിസ്ഥാനസൗകര്യങ്ങൾ പ്രാഥമികമായി ഉൾപ്പെടുന്നു. ഏറ്റവും മികച്ച സേവനവും സന്തോഷവും ഇതിലൂടെ ഉപഭോക്താക്കൾക്ക് ഉറപ്പാക്കുന്നു. കൃത്യമായ സംവിധാനങ്ങളോടെ പ്രവർത്തിച്ച് പോകുന്ന ഒരു ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് പാലിക്കേണ്ട എല്ലാ മാനദണ്ഡങ്ങളും ഇതിലുൾപ്പെടും. ആഗോളതലത്തിൽ സാങ്കേതികവിദ്യ രംഗത്തെ മുൻനിര സ്ഥാപനമെന്ന നിലയ്ക്ക് മാത്രമല്ല യു എസ് ടി ഗ്ലോബലുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചത്, മറിച്ച് ബിസിനസ് സംസ്കാരത്തിൽ പരസ്പരം യോജിച്ചും കൂട്ടായും പ്രവർത്തിക്കാൻ കഴിയുന്നതുകൊണ്ട് കൂടിയാണ് ’’. ഡിജിറ്റൽ ബ്ലൂവിന്റെ അതിശക്തവും സർവ്വവ്യാപിയും ആയ അനന്തരഫലങ്ങൾ അപഗ്രഥിച്ചു കൊണ്ട് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ചീഫ് പർപ്പസ് ഓഫീസറും ബിസിനസ് പരിവർത്തന നടപടികൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന യൂജിൻ കോശി പറഞ്ഞു. “യു എസ് ടി ഗ്ലോബലിനും , മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിനും പൊതുവായി ഒരു ലക്ഷ്യമുണ്ട്, ജീവിതത്തിന്റെ പരിവർത്തനം. സാധാരണക്കാരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റി കൊണ്ട് അവരുടെ ജീവിതം മാറ്റിമറിക്കുന്നതിന് മുത്തൂറ്റ് സഹായിക്കുന്നു. അതിനൂതന സാങ്കേതിക വിദ്യകൾ വഴിയാണ് യു എസ് ടി ഗ്ലോബൽ ആ ലക്ഷ്യം സാക്ഷാത്കരിക്കുന്നത്. പരിവർത്തനത്തിന്റെ ശക്തി ഡിജിറ്റൽ സാങ്കേതിക വിദ്യയുമായി സമ്മേളിക്കുമ്പോൾ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾസാധാരണ മനുഷ്യരാണ്. ആഗോളതലത്തിൽ ഡിജിറ്റൽ പരിവർത്തനത്തിൽ വളരെ ബൃഹത്തായ അനുഭവപരിചയം ഉള്ള More
 
യു എസ് ടി ഗ്ലോബലുമായി ചേർന്ന് ഡിജിറ്റൽ ബ്ലൂ പദ്ധതിയിലൂടെ സാധാരണക്കാരുടെ സാമ്പത്തിക ക്ഷേമം ഉറപ്പു വരുത്തുന്നതിനായി മുത്തൂറ്റ് ബ്ലൂ

സാമ്പത്തിക സേവന മേഖലയിലെ മുൻനിര സ്ഥാപനമായ മുത്തൂറ്റ് ബ്ലൂ എന്നറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് സാമ്പത്തിക സേവന ബിസിനസ് ഡിജിറ്റൽവൽക്കരിക്കുന്നു . മൊത്തത്തിൽ ഗ്രൂപ്പിന്റെ ബിസിനസ് പരിവർത്തനത്തിന്റെ ഭാഗമായാണ് തീരുമാനം. ആഗോളതലത്തിൽ ഐടി സേവന രംഗത്തെ പ്രമുഖ സ്ഥാപനമായ യു എസ് ടി ഗ്ലോബലുമായി സഹകരിച്ചാണ് ഡിജിറ്റൽ ബ്ലൂ എന്ന് പേരിട്ടിരിക്കുന്ന പരിവർത്തന നടപടികൾ.

കൃത്യമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഡിജിറ്റൽ ബ്ലൂ സംരംഭം വിവിധ ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഐടി അടിസ്ഥാന സൗകര്യം, പുതിയ ഗോൾഡ് ലോൺ പ്ലാറ്റ്ഫോം, പുതിയ ലോൺ മാനേജ്മെന്റ് സംവിധാനം, സി ആർ എം, ഡാറ്റാ വെയർഹൗസ് ആൻഡ് അനലിറ്റിക്സ് എന്നിവയാണ് ഈ വിഭാഗങ്ങൾ. ഇവയെല്ലാം കൂടി ഒരു പുതിയ സംരംഭത്തിന്റെ നിർമ്മിതിക്ക് യോജിച്ചവ ആയിരിക്കും. മാനദണ്ഡങ്ങൾ കണക്കാക്കുന്ന സംവിധാനം ലഘൂകരിക്കൽ , വേഗത്തിലും ചുറുചുറുക്കോടെയും തീരുമാനങ്ങൾ എടുക്കുന്നതിനുള്ള കഴിവ് രൂപീകരിക്കൽ, ഉൽപാദന ക്ഷമത, കാര്യപ്രാപ്തി തുടങ്ങിയവ വർദ്ധിപ്പിക്കൽ എന്നിവയാണ് ഡിജിറ്റൽവൽക്കരണ നടപടികൾ കൊണ്ട് ലക്ഷ്യമിടുന്നത്.

സമഗ്രവും സമ്പൂർണവുമായ സാങ്കേതികവിദ്യയിൽ ഊന്നിയുള്ള പരിണാമം എന്ന നിലയ്ക്ക് സാധാരണക്കാരുടെ ജീവിതം സാമ്പത്തിക സുരക്ഷിതത്വം ഉള്ളതാക്കി മാറ്റുക എന്ന മുത്തൂറ്റ് ബ്ലൂവിന്റെ ലക്ഷ്യത്തിന് ചിറകുകൾ നൽകുക എന്ന ഉദ്ദേശത്തോടുകൂടി ആറുവർഷത്തെ ദൈർഘ്യമുള്ള പദ്ധതിയാണ് ഡിജിറ്റൽ ബ്ലൂ. വരുംകാല ബിസിനസ് സാങ്കേതിക വിദ്യയിൽ ഊന്നിയതായിരിക്കും എന്നുള്ളതിനാൽ സുസ്ഥിരമായ വളർച്ചയ്ക്ക് അടിത്തറയിടുന്നത് ആയിരിക്കും ഡിജിറ്റൽ വൽക്കരണം. അതിവേഗത്തിലുള്ള മാറ്റങ്ങൾ സംഭവിക്കുന്ന ഈ പരിതസ്ഥിതിയിൽ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഒപ്പത്തിനൊപ്പം നിർത്താനും ഭാവിയിൽ പ്രസക്തിയുള്ളതാക്കി മാറ്റാനും ഇത് സഹായിക്കും.

‘’ഇന്ത്യയിൽ ബാങ്കിടപാടുകളേ ഇല്ലാത്തവരെ ഒരു രാജ്യമായി കണക്കാക്കിയാൽ അത് ലോകത്തിലെ ഏഴാമത്തെ വലിയ രാജ്യമായേനേ. സാമൂഹിക -സാമ്പത്തിക പിരമിഡിന്റെ അടിത്തട്ടിലുള്ള സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന ജനങ്ങളുടെ യഥാർത്ഥ ഉന്നമനം അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിലൂടെ മാത്രമേ സാധ്യമാവൂ. അതുകൊണ്ടു തന്നെ കൂടുതൽ സാധാരണക്കാരെ സമ്പദ് വ്യവഹാരത്തിലേക്ക് കൂട്ടിചേർക്കുക എന്നതാണ് മൂത്തൂറ്റ് ബ്ലുവിന്റെ ആത്യന്തിക ലക്ഷ്യങ്ങളിലൊന്ന്. സൂക്ഷ്മവും കൃത്യവുമായ ഉപഭോക്താക്കളുടെ വിവരങ്ങൾ ലഭ്യമാക്കുന്നതിനും ചുറുചുറുക്കോടെയും സാമർത്ഥ്യത്തോടെയും വഴക്കത്തോടെയും ഉപഭോക്താക്കൾക്ക് സേവനങ്ങൾ എത്തിക്കാൻ സഹായിക്കുന്നതിനാൽ ഡിജിറ്റൽവൽക്കരണം എന്നത് ഞങ്ങൾക്ക് തന്ത്രപരമായി പ്രാധാന്യമുള്ള ഒന്നാണ്. ആഗോളതലത്തിൽ മുൻനിര സാങ്കേതിക ബിസിനസ് കമ്പനിയായ യു എസ് ടി ഗ്ലോബലുമായി സഹകരിച്ച് നടപ്പാക്കുന്ന ഡിജിറ്റൽ ബ്ലൂവിന് തുടക്കമിടുന്നതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു’’. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു.

“സാധാരണക്കാരായ ഉപഭോക്താക്കൾ തിരഞ്ഞെടുക്കുന്ന സാമ്പത്തിക സേവനദാതാക്കളായി മാറുന്നതിന് ഞങ്ങളുടെ സേവനങ്ങൾ ഡിജിറ്റൽവൽക്ക രിച്ചാൽ മാത്രമേ സാധിക്കൂ എന്നുള്ളത് ഞങ്ങൾ മനസ്സിലാക്കുന്നു. 4200 ശാഖകളിലൂടെ 26,000 ജീവനക്കാർ വഴി പ്രതിദിനം ഒരു ലക്ഷം ഉപഭോക്താക്കൾക്ക് ഞങ്ങൾ സേവനങ്ങൾ നൽകുന്നുണ്ട്. ഞങ്ങൾ ഞങ്ങളുടെ വാക്ക് പാലിക്കുന്നതോടൊപ്പം, ഡിജിറ്റൽവൽക്കരണ നടപടികൾ മുഴുവൻ ഉപഭോക്തൃ കേന്ദ്രീകൃതമായിരിക്കുകയും ചെയ്യും. ഞങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും മുൻനിര ആപ്ലിക്കേഷനുകൾക്ക് വേണ്ടിയുള്ള അത്യാധുനിക അടിസ്ഥാനസൗകര്യങ്ങൾ പ്രാഥമികമായി ഉൾപ്പെടുന്നു. ഏറ്റവും മികച്ച സേവനവും സന്തോഷവും ഇതിലൂടെ ഉപഭോക്താക്കൾക്ക് ഉറപ്പാക്കുന്നു. കൃത്യമായ സംവിധാനങ്ങളോടെ പ്രവർത്തിച്ച് പോകുന്ന ഒരു ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് പാലിക്കേണ്ട എല്ലാ മാനദണ്ഡങ്ങളും ഇതിലുൾപ്പെടും. ആഗോളതലത്തിൽ സാങ്കേതികവിദ്യ രംഗത്തെ മുൻനിര സ്ഥാപനമെന്ന നിലയ്ക്ക് മാത്രമല്ല യു എസ് ടി ഗ്ലോബലുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചത്, മറിച്ച് ബിസിനസ് സംസ്കാരത്തിൽ പരസ്പരം യോജിച്ചും കൂട്ടായും പ്രവർത്തിക്കാൻ കഴിയുന്നതുകൊണ്ട്‌ കൂടിയാണ് ’’. ഡിജിറ്റൽ ബ്ലൂവിന്റെ അതിശക്തവും സർവ്വവ്യാപിയും ആയ അനന്തരഫലങ്ങൾ അപഗ്രഥിച്ചു കൊണ്ട് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ചീഫ് പർപ്പസ് ഓഫീസറും ബിസിനസ് പരിവർത്തന നടപടികൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന യൂജിൻ കോശി പറഞ്ഞു.

“യു എസ് ടി ഗ്ലോബലിനും , മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിനും പൊതുവായി ഒരു ലക്ഷ്യമുണ്ട്, ജീവിതത്തിന്റെ പരിവർത്തനം. സാധാരണക്കാരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റി കൊണ്ട് അവരുടെ ജീവിതം മാറ്റിമറിക്കുന്നതിന് മുത്തൂറ്റ് സഹായിക്കുന്നു. അതിനൂതന സാങ്കേതിക വിദ്യകൾ വഴിയാണ് യു എസ് ടി ഗ്ലോബൽ ആ ലക്ഷ്യം സാക്ഷാത്കരിക്കുന്നത്. പരിവർത്തനത്തിന്റെ ശക്തി ഡിജിറ്റൽ സാങ്കേതിക വിദ്യയുമായി സമ്മേളിക്കുമ്പോൾ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾസാധാരണ മനുഷ്യരാണ്. ആഗോളതലത്തിൽ ഡിജിറ്റൽ പരിവർത്തനത്തിൽ വളരെ ബൃഹത്തായ അനുഭവപരിചയം ഉള്ള യു എസ് ടി ഗ്ലോബൽ, വളരെയധികം മത്സരം നിറഞ്ഞ ബാങ്കിതര ധനകാര്യ സ്ഥാപന മേഖലയിൽ ഒരുപടി മുന്നിൽ നിൽക്കുന്നതിന് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിനെ സഹായിക്കും’’. യു എസ് ടി ഗ്ലോബൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അലക്സാണ്ടർ വർഗീസ് പറഞ്ഞു.

“മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഡിജിറ്റൽവൽക്കരണ നടപടികൾക്ക് ഊർജ്ജമേകുന്നതിന് യു എസ് ടിയുടെ അത്യാധുനികമായ ക്ലൗഡ് സൊലൂഷൻസിനു സാധിക്കും. അതിവേഗത്തിൽ ബിസിനസ് ഇടപാടുകൾ നടത്തുന്നതിന് മുത്തൂറ്റിന് അത് സഹായിക്കുകയും അതുവഴി ദീർഘകാലത്തെ ബന്ധം ഉപഭോക്താക്കളുമായി സ്ഥാപിക്കുന്നതിന് സാധിക്കുകയും ചെയ്യും. ഡിജിറ്റൽവൽക്കരണവും, വിവര സാങ്കേതികവിദ്യയുടെ ആധുനികവൽക്കരണവും ശക്തമായ ഉപഭോക്തൃ നിര ഒരുക്കുന്നതിനും ഉപഭോക്താക്കളുടെ മികച്ച അനുഭവത്തിനും മാത്രമല്ല സഹായിക്കുക മറിച്ച് അത് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഐടി, ഇടപാടുകൾ, എന്നിവ സുരക്ഷിതമാക്കാൻ സഹായിക്കും”. യു എസ് ടി ഗ്ലോബൽ വൈസ് പ്രസിഡണ്ട് ഗിൽ റോയ് മാത്യു പറഞ്ഞു.