My street, My protest , Kathua , Supreme court, notice, case, Bengaluru, Kolkata, Chennai, Kerala, girl, rape, govt, social media, 
in , ,

മൈ സ്ട്രീറ്റ്, മൈ പ്രൊട്ടസ്റ്റ്: കത്വ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നു

ന്യൂഡല്‍ഹി: കത്വ, ഉന്നാവോ സംഭവങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുന്നു. ‘മൈ സ്ട്രീറ്റ് മൈ പ്രൊട്ടസ്റ്റ്’ ( My street, My protest ) എന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിനാണ് രാജ്യത്തെ വിവിധ തെരുവുകളില്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചത്.

ബെംഗളൂരു സ്വദേശിനിയായ അരുന്ധതി ഘോഷാണ് ഈ ക്യാമ്പയിനിനു തുടക്കമിട്ടത്. ജമ്മു കാശ്മീരിലെ കത്വയില്‍ അതിക്രൂരമായി എട്ട് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിലും, ഉന്നാവോയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തിലും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യവ്യാപകമായി പ്രതിഷേധ സംഗമങ്ങള്‍ നടക്കുന്നത്.

ഡല്‍ഹി, മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത, ചെന്നൈ ഭോപ്പാല്‍ എന്നീ നഗരങ്ങളിലെല്ലാം പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. കേരളത്തില്‍ നഗരങ്ങളിലും തെരുവുകളിലും ഗ്രാമങ്ങളിലും പ്രതിഷേധമുയര്‍ന്നു.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ സര്‍ക്കാർ നിലപാടിനും നിലവിലെ നിയമ സംവിധാനങ്ങള്‍ക്കും എതിരെ റാലികളില്‍ പ്രതിഷേധം ആളിക്കത്തി.

അതേസമയം, കത്വ കേസില്‍ ജമ്മു കാശ്മീര്‍ സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഈ മാസം 27-നകം രേഖാമൂലം മറുപടി നല്‍കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.

കത്വ കേസ് പരിഗണിക്കുന്നത് ജമ്മു കാശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി നോട്ടീസയച്ചത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും അഭിഭാഷകയ്ക്കും സംരക്ഷണം നല്‍കണമെന്നും ജമ്മു കാശ്മീര്‍ സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഈ മാസം 27-ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ ജമ്മു പോലീസ് ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നും പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.

My street, My protest , Kathua , Supreme court, notice, case, Bengaluru, Kolkata, Chennai, Kerala, girl, rape, govt, social media, 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

MG University, Vice- Chancellor,  Babu Sebastian , SC, May 4, service, continue, case, high court, appeal,  Mahatma Gandhi University, govt, 

ബാബു സെബാസ്റ്റ്യന് മെയ് നാലു വരെ സർവീസിൽ തുടരാം: സുപ്രീം കോടതി

നടൻ ദിലീപിന്റെ വിദേശയാത്രാ വിലക്ക് നീക്കി