എൻ മോഹനൻ പുരസ്ക്കാരം എം എൻ കാരശ്ശേരിയ്ക്ക് 

തിരുവനന്തപുരം: ചെറുകഥാകൃത്ത് എൻ മോഹനന്റെ പേരിലുള്ള പുരസ്കാരം സാംസ്കാരികപ്രവർത്തകനും സാഹിത്യനിരൂപകനുമായ  പ്രൊഫസർ  എം എൻ കാരശ്ശേരിയ്ക്ക്.

“സാമൂഹ്യസാംസ്കാരിക രംഗങ്ങളിലെ ഏറ്റവും കാലികവും ധീരവുമായ ശബ്ദമാണ് കാരശ്ശേരി. വർത്തമാനകേരളത്തെ പിടിച്ചുലയ്ക്കുന്ന മനുഷ്യാവകാശധ്വംസനങ്ങളിൽ ഇടപെടാൻ അദ്ദേഹത്തിന്റെ തെളിഞ്ഞ  ഭാഷ  നിരന്തരം സക്രിയമാവുന്നു,” ഒ വി ഉഷ അദ്ധ്യക്ഷയും എംജി രാധാകൃഷ്ണൻ, സരിത മോഹനൻ വർമ്മ എന്നിവർ അംഗങ്ങളുമായ കമ്മിറ്റി വിലയിരുത്തി.

എം എൻ കാരശ്ശേരിയ്ക്ക് ഒരു പവന്റെ സുവർണ്ണമുദ്ര  ഒക്ടോബർ 3 നു  തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച്  എൻ മോഹനൻ പുരസ്കാരമായി സമർപ്പിയ്ക്കും എന്ന്  എൻ മോഹനൻസുഹൃത് സംഘം അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഗൃഹോപകരണങ്ങൾ ഓൺലൈനിൽ വാങ്ങുമ്പോൾ 

സൂപ്പർഹിറ്റായി നവകേരള ഭാഗ്യക്കുറി; തലസ്ഥാനത്ത് ടിക്കറ്റ് വിൽപ്പന 20 കോടി കടന്നു