Rafael Nadal, ATP, World Tour No. 1 Trophy, honoured, tennis, ATP Executive Chairman & President Chris Kermode, Nadal, family, sponsors, support, Grand Slams, ATP World Tour Masters,
in ,

ടെന്നീസ് താരം നദാലിന് എടിപിയുടെ ലോക ഒന്നാം നമ്പര്‍ പുരസ്‌കാരം

ലണ്ടന്‍: പ്രശസ്ത ടെന്നീസ് താരം റാഫേൽ നദാലിന് (Nadal) എടിപിയുടെ (ATP) ലോക ഒന്നാം നമ്പര്‍ പുരസ്‌കാരം. ‘കളിമൺ കോർട്ടിലെ രാജാവ്’ എന്ന് ടെന്നീസ് ലോകം വാഴ്ത്തുന്ന നദാൽ അസോസിയേഷന്‍ ഓഫ് ടെന്നീസ് പ്രൊഫഷണല്‍സിന്റെ ലോക ഒന്നാം നമ്പര്‍ പുരസ്‌കാരം ഏറ്റുവാങ്ങി

എടിപി ടൂര്‍സ് ഫൈനലിന് മുന്നോടിയായി ലണ്ടനിലാണ് പുരസ്‌കാര പ്രഖ്യാപനമുണ്ടായത്. കളിമൺ കോർട്ടുകളിൽ വളരെ മികച്ച റെക്കോഡുകൾക്ക് ഉടമയാണ് നദാൽ. രണ്ട് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍, ഫ്രഞ്ച് ഓപ്പണ്‍, യുഎസ് ഓപ്പണ്‍ അടക്കം ആറു കിരീടങ്ങള്‍ സ്പാനിഷ് താരമായ നദാല്‍ ഈ സീസണില്‍ സ്വന്തമാക്കിയിട്ടുണ്ട്.

Rafael Nadal, ATP, World Tour No. 1 Trophy, honoured, tennis, ATP Executive Chairman & President Chris Kermode, Nadal, family, sponsors, support, Grand Slams, ATP World Tour Masters, ബ്രിട്ടന്റെ ആന്‍ഡി മുറെയെ മറികടന്നാണ് 31 വയസുകാരനായ നദാല്‍ ലോക ടെന്നീസിലെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. ലോക റാങ്കിങ്ങിന്റെ ചരിത്രത്തിൽ ഒന്നാം റാങ്കോടെ ഒരു സീസൺ അവസാനിപ്പിക്കുന്ന ഏറ്റവും പ്രായമുള്ള കളിക്കാരനാണ് നദാൽ.

2008, 2010, 2013 വർഷങ്ങളിലും ഒന്നാം റാങ്കോടെ സീസൺ അവസാനിപ്പിക്കുന്നതിൽ നദാൽ വിജയിച്ചിരുന്നു. കഴിഞ്ഞ സീസൺ മനോഹരമായിരുന്നു എന്നും കടുത്ത മാനസിക തിരിച്ചടികളിലൂടെ കടന്നു പോയതിനു ശേഷമാണ് ഈ പുരസ്കാരം തന്നെത്തേടിയെത്തിയതെന്നും പുരസ്‌കാരം സ്വീകരിക്കവെ അദ്ദേഹം വെളിപ്പെടുത്തി.

തിരിച്ചടികൾ ഏറ്റുവാങ്ങിയ അവസരങ്ങളിൽ തന്നോടൊപ്പം നിന്ന് തന്നെ പിന്തുണച്ച കുടുംബത്തിനും ടീമിനും അദ്ദേഹം നന്ദി പറഞ്ഞു. കൂടാതെ തന്റെ ആരാധകർക്കും സ്പോൺസർമാർക്കും അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി.

അവരുടെ പിന്തുണ ഇല്ലായിരുന്നു എങ്കിൽ താൻ ഈ നേട്ടം കരസ്ഥമാക്കില്ലായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 160 ആഴ്ച്ചകൾ റോജർ ഫെഡറർക്ക് പിന്നിലായി ലോക രണ്ടാം നമ്പർ ആയിരുന്ന നദാൽ അതിനുശേഷമാണ് ഒന്നാം സ്ഥാനത്തേക്കുയർന്നത്.

കളിമൺ കോർട്ട് ടൂർണമെന്റുകളിലെ ഫൈനലുകളിൽ 22 തവണ വിജയിച്ചപ്പോൾ 1 തവണ മാത്രമാണ് നദാൽ പരാജയപ്പെട്ടത്. 2005 മുതൽ 2007 മെയ് വരെയുള്ള കാലയളവിൽ ഇദ്ദേഹം നേടിയ തുടർച്ചയായ 81 വിജയങ്ങൾ റെക്കോർഡാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Odd-Even Plan, withdraw, AAP Govt, no, pollution, Delhi, National Green Tribunal ,NGT,Chairperson ,Justice Swatanter Kumar , appeal, petition, CM, Chief minister, Arvind Kejriwal, Aam Aadmi Party government, implementation,

ഒറ്റ ഇരട്ട ഗതാഗത പരിഷ്​കാരം​ ഡൽഹി സർക്കാർ മാറ്റി വച്ചു

Hollywood march, me too, sexual abuse, harassment

മീ ടൂ: ലൈംഗികാതിക്രമത്തിനെതിരെ ഹോളിവുഡിൽ മാർച്ച്