nadirsha
in ,

നാദിർഷയുടെ മുൻ‌കൂർ ജാമ്യ ഹർജി ഈ മാസം 13-ന് പരിഗണിക്കും

കൊച്ചി: നടൻ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയുടെ ( nadirsha ) മുൻ‌കൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് മാറ്റി വച്ചു. സെപ്റ്റംബർ 13-ന് ഹൈക്കോടതി നാദിർഷയുടെ മുൻ‌കൂർ ജാമ്യ ഹർജി പരിഗണിക്കും. നടിയെ ആക്രമിച്ച കേസിൽ വിശദമായ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

തന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ചാണ് നാദിർഷ ഇന്നലെ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യ ഹർജി നൽകിയത്. കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെക്കണമെന്ന് നാദിര്‍ഷായുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് കോടതി പ്രോസിക്യൂഷന്റെ അഭിപ്രായം ആരാഞ്ഞു. നാദിർഷയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുകയാണെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. അറസ്റ്റ് തടയണമെന്ന ഉത്തരവ് പുറപ്പെടുവിപ്പിക്കാനോ അറസ്റ്റ് പാടില്ലെന്ന് അന്വേഷണ സംഘത്തോട് ഈ ഘട്ടത്തില്‍ പറയാനോ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് പോലീസിന് ഉചിതമായ തീരുമാനം കൈകൊള്ളാമെന്നും കോടതി അറിയിച്ചു. കേസ് പരിഗണിക്കുന്ന സെപ്റ്റംബർ 13-ന് കോടതി വിശദമായ വാദം കേള്‍ക്കും. ആദ്യ ചോദ്യം ചെയ്യലിൽ നാദിര്‍ഷ നൽകിയ മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു.

ഇതിനെ തുടർന്ന് നാദിർഷ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. നെഞ്ച് വേദനയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് നാദിർഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ആശുപത്രിവൃത്തങ്ങൾ വ്യക്തമാക്കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ruby chocolate, pink chocolate,

80 വർഷങ്ങൾക്ക് ശേഷം വിപണിയിലിതാ പുതിയൊരു ചോക്ലേറ്റ്

കോവളം കൊട്ടാരം: എംഎല്‍എയുടെ സത്യാഗ്രഹം ആരംഭിച്ചു