in ,

നടിയെ ആക്രമിച്ച കേസ്; വിമർശനവുമായി ഹൈക്കോടതി

കൊച്ചി: നാദിര്‍ഷയുടെ ( nadirsha ) മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 18 ലേയ്ക്ക് മാറ്റി. നടിയെ ആക്രമിച്ച കേസിലെ ( Actress Attack Case) അന്വേഷണം നീണ്ടുപോകുന്നതിനെ ഹൈക്കോടതി (High Court) രൂക്ഷമായി വിമര്‍ശിച്ചു. കേസന്വേഷിക്കുന്ന പോലീസ് സംഘത്തിന് നേരെ രൂക്ഷമായ വിമര്‍ശനം ഇന്ന് ഹൈക്കോടതിയില്‍ നിന്നുണ്ടായി.

കേസന്വേഷണം സിനിമാ തിരക്കഥ പോലെയോ എന്ന് ആരാഞ്ഞ കോടതി അന്വേഷണം എന്ന് തീരുമെന്നും ചോദിച്ചു. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ എന്നും കേസന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാണോ ഉദ്ദേശമെന്നും ഹൈക്കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞു.

nadirshaരണ്ടാഴ്ച്ചയ്ക്കുള്ളില്‍ അന്വേഷണം തീര്‍ക്കുമെന്ന് ഡിജിപി ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ നാദിര്‍ഷയെ പ്രതിചേര്‍ത്തിട്ടില്ലെന്നും ഡിജിപി അറിയിച്ചു.

മറ്റന്നാള്‍ 10 മണിക്ക് നാദിര്‍ഷ പോലീസിന് മുന്നില്‍ ഹാജരാകും. അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സിഐ മുന്‍പാകെ ഹാജരാകണമെന്ന് നാദിര്‍ഷയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

നാദിര്‍ഷ കേസില്‍ പ്രതിയല്ലെങ്കില്‍ പിന്നെ എന്തിനാണ് നാദിർഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നതെന്നും കോടതി ചോദിച്ചു. കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ പോലീസ് ചോദ്യം ചെയ്യുന്നതായുള്ള വാര്‍ത്തകളിലും ഹൈക്കോടതി ഇന്ന് വിശദീകരണം ആരാഞ്ഞു.

ആരെയെങ്കിലും തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണോ കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ ചോദ്യം ചെയ്യുന്നതെന്നുള്ള സംശയം കോടതി പ്രകടിപ്പിച്ചു. ആരെയെങ്കിലും തൃപ്തിപ്പെടുത്താനാകരുത് ചോദ്യം ചെയ്യലെന്നും ഹൈക്കോടതി വിശദീകരിച്ചു.

മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള പോലീസ് അന്വേഷണത്തെ വിമര്‍ശിച്ച ഹൈക്കോടതി ബുദ്ധി ഉപയോഗിച്ച് കേസ് തെളിയിക്കണമെന്ന് നിർദ്ദേശിച്ചു. വാര്‍ത്തകള്‍ പരിധി വിട്ടാല്‍ ഇടപെടേണ്ടി വരുമെന്നും കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

v k singh, china, kadakampally

കടകംപള്ളിയ്ക്ക് യാത്ര നിഷേധിച്ചത് പ്രോട്ടോകോള്‍ മൂലം: കേന്ദ്രം

UST Global,MyDoc

യുഎസ്ടി ഗ്ലോബൽ മൈ ഡോക്കിൽ നിക്ഷേപം നടത്തി