നാഗചൈതന്യയും സാമന്തയും വീണ്ടും ഒന്നിക്കുന്ന മജിലി നാളെ കേരളത്തില്‍ റിലീസിനെത്തുന്നു

തെന്നിന്ത്യന്‍ താരദമ്പതികളായ നാഗചൈതന്യയും സാമന്തയും വിവാഹ ശേഷം ആദ്യമായി ഒന്നിക്കുന്ന ചിത്രം മജിലി കേരളത്തില്‍ നാളെ മുതല്‍ റിലീസിനെത്തുന്നു. ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്കാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ഒരു തെലുങ്ക് റൊമാന്റിക് ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രണയം എവിടെ ഉണ്ടോ, അവിടെ വേദനയും ഉണ്ടാവുമെന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തില്‍ നാഗചൈതന്യ ക്രിക്കറ്റ് കളിക്കാരനായാണ് പ്രത്യക്ഷപ്പെടുന്നത്. 

ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തില്‍ ഭാര്യയും ഭര്‍ത്താവുമായി തന്നെയാണ് ഇരുവരും അഭിനയിക്കുന്നത്. മലയാളി സംഗീത സംവിധായകനായ ഗോപി സുന്ദറും തമനും ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയ് നേതൃത്വം നല്‍കുന്ന പ്രൊജക്ട് ഇന്‍ഡിവുഡിന്റെ ഭാഗമായുള്ള ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്കിന്റെ പ്രഥമ സംരഭം കൂടിയാണിത്. 

മജിലി ഉള്‍പ്പടെ നാലു ചിത്രങ്ങളാണ് ഈ മാസം ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്ക് ലോകമെമ്പാടുമായി വിതരണത്തിനെത്തിക്കുന്നത്. ആസിഡ് ആക്രമണം പ്രമേയമാക്കി പാര്‍വ്വതി മേനോന്‍ പ്രധാന വേഷത്തിലെത്തുന്ന ഉയിരേ, ബംഗാളി ചിത്രം കിയ ആന്‍ഡ് കോസ്‌മോസ്, ആസിഫ് അലി നായകനായ കക്ഷി അമ്മിണി പിള്ള എന്നീ ചിത്രങ്ങളാണ് ആദ്യഘട്ടത്തില്‍ ഇന്‍ഡിവുഡ് വിതരണത്തിനെത്തിക്കുന്നത്. 

സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ചിത്രങ്ങളാണിവയെന്ന പ്രത്യേകതയുമുണ്ട്. കലാമൂല്യമുള്ള റിയലിസ്റ്റിക് ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് ലോകമെമ്പാടും വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്‍ഡിവുഡ് പുതിയ സംരഭത്തിന് നാന്ദി കുറിച്ചിരിക്കുന്നത്. അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലന്റ് തുടങ്ങി 40 രാജ്യങ്ങളില്‍ ചിത്രങ്ങള്‍ വിതരണത്തിനെത്തിക്കുവാനുള്ള ബൃഹത് പദ്ധതിയാണ് ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്കിലൂടെ സോഹന്‍ റോയ് തുടക്കമിട്ടിരിക്കുന്നത്. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആർ എസ് എസ്സിനെ ഭയന്ന് ഒഡീഷയിൽ ഡാർലിംപിളിന്റെ പുസ്തക വായന റദ്ദാക്കി  

പ്രേക്ഷക പ്രീതി നേടി കളങ്കിന്റെ ട്രെയിലർ