Nagpur cricket test, India won, Sri Lanka, 2nd Test, Innings , 239 Runs,Ashwin , 300 Test Wickets,R Ashwin, 300th Test wicket,Kohli, batting, bowling,
in , ,

നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റ്: ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച വിജയം

നാഗ്പൂര്‍: നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ (Nagpur cricket test) ശ്രീലങ്കയ്ക്കെതിരെ (Sri Lanka) ഇന്ത്യ (India) മികച്ച വിജയം നേടി. ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച മാര്‍ജിനിലുള്ള വിജയമാണ് ഇന്ത്യ കരസ്ഥമാക്കിയത്.

ഇന്ത്യ ഇന്നിങ്സിനും 239 റൺസിനും വിജയം കരസ്ഥമാക്കി. സ്കോർ: ഇന്ത്യ– 610/6. ശ്രീലങ്ക– 205 & 166.

405 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക രണ്ടാം ഇന്നിങ്സിൽ 166 റൺസിനു പുറത്തായി. ഇന്ത്യയുടെ അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിൽ 300–ാം വിക്കറ്റ് കരസ്ഥമാക്കി.

ശ്രീലങ്കയുടെ അവസാന ബാറ്റ്സ്മാൻ ഗാമേജിനെ പുറത്താക്കിയതിനെ തുടർന്നാണ് അശ്വിൻ ഈ നേട്ടം നേടിയത്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ആറിന് 610 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു.

Nagpur cricket test, India won, Sri Lanka, 2nd Test, Innings , 239 Runs,Ashwin , 300 Test Wickets,R Ashwin, 300th Test wicket,Kohli, batting, bowling, ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസെന്ന നിലയിൽ ശ്രീലങ്ക ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ചിരുന്നു. മൂന്നു ടെസ്റ്റുകളുടെ പരമ്പരയിൽ ആദ്യ മൽസരം സമനിലയിലാണ് അവസാനിച്ചത്.

ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ മികവിലാണ് ഒന്നാം ഇന്നിങ്സിൽ ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. കോഹ്‍ലിയുടെ ഇരട്ടസെഞ്ചുറിക്കു പുറമെ ഓപ്പണർ മുരളി വിജയ് 128 റൺസ് നേടി.

ചേതേശ്വർ പൂജാര 143 റൺസ് നേടിയപ്പോൾ രോഹിത് ശർമ പുറത്താകാതെ 102 റൺസ് വാരിക്കൂട്ടി. ഇവരുടെ ബാറ്റിംഗ് മികവിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 610 റൺസെടുത്ത ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.

രണ്ടാം ടെസ്റ്റില്‍ മിന്നുന്ന വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീം നിരവധി റെക്കോര്‍ഡുകളും സ്വന്തമാക്കി. നാഗ്പൂര്‍ ടെസ്റ്റിലെ നാലാം ദിനമായ ഇന്ന് ലങ്കയുടെ നാല് വിക്കറ്റ് കൊയ്ത അശ്വിന്‍ കരിയറിലെ വിക്കറ്റ് നേട്ടം മുന്നൂറിലെത്തിച്ചതാണ് ഏറ്റവും സുപ്രധാന നേട്ടങ്ങളിലൊന്ന്.

ടെസ്റ്റില്‍ വേഗത്തില്‍ 300 വിക്കറ്റ് നേടുന്ന താരമെന്ന ബഹുമതി ഇനി ഇൗ തമിഴ്നാട്ടുകാരന് സ്വന്തം. 54 ടെസ്റ്റില്‍ നിന്നും 300 വിക്കറ്റുകള്‍ നേടിയ ഇൗ വലങ്കൈയ്യന്‍ ഒാഫ് സ്പിന്നര്‍ ആസ്ട്രേലിയയുടെ വിഖ്യാത ബൗളര്‍ ഡെന്നിസ് ലില്ലിയുടെ റെക്കോര്‍ഡാണ് തകര്‍ത്തത്.

56 മാച്ചുകളില്‍ നിന്നുമാണ് ലില്ലി 300 വിക്കറ്റ് നേട്ടം കൊയ്തത്. നേരത്തെ ലില്ലിയുടെ വേഗത്തിലുള്ള 250 വിക്കറ്റ് നേട്ടമെന്ന റെക്കോര്‍ഡും അശ്വിന്‍ തകര്‍ത്തിരുന്നു. 45 ടെസ്റ്റുകളില്‍ നിന്നുമാണ് അശ്വിന്‍ 250-ലേക്കെത്തിയത്. എന്നാൽ 48 ടെസ്റ്റുകളിൽ നിന്നാണ് ലില്ലി 250 വിക്കറ്റ് നേടിയത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Doctors, remove, 5 kg ,iron objects ,MP man,stomach, rare surgery, Madhya Pradesh, Rewa district ,chain, 263 coins,shaving blades,Mohammed Maqsood, , Sanjay Gandhi Medical College,November 18 ,complained, pains, Dr Priyank Sharma,, x-ray,examination,

ശസ്​ത്രക്രിയയിലൂടെ പുറത്തെടുത്തത് അഞ്ച്​ കിലോ ഇരുമ്പ്!

asthma, air pollution, study, Traffic-related ,Australians, ,asthma risk, adults , Traffic-related air pollution,poor lung functions. neighbourhood , sick, risk, low levels, warned,Researchers, Australians, major road,wheeze, lower lung function ,nitrogen dioxide,University of Melbourne, Australia,European Respiratory Journal,Diesel ,petrol,

മുതിർന്നവരിലെ ആസ്മ; പുതിയ പഠന ഫലം പുറത്തിറക്കി