in , ,

പേര് പരിക്കേൽപ്പിക്കുമ്പോൾ

നിനക്ക് ആരാ ഈ പേരിട്ടെ, എന്നുള്ള ചോദ്യത്തെ നേരിടുമ്പോൾ ഒരാൾക്കുണ്ടാവുന്ന അസ്വസ്ഥതയെ മറയ്ക്കുന്നതാണ് ഒരു പേരിൽ എന്തിരിക്കുന്നു എന്നുള്ള മറുചോദ്യവും.

കുട്ടിക്കാലത്ത് ഒരു പേര് തന്നെ പലവിളിയായി എല്ലായിടത്തും കേൾക്കാം

പദ്മരാജന്റെ രതിനിർവേദം സിനിമ രണ്ടാമത് ഇറങ്ങിയപ്പോൾ എന്റെ പേരിന് അത് ഉണ്ടാക്കിയ അഭംഗിയിലെ മനോവേദന മറക്കാൻ  വയ്യ.

name4‘രതിച്ചേച്ചി’ എന്നുള്ള ചെക്കന്മാരുടെ വിളി എന്നെ സ്വൈര്യം  കെടുത്തിയിട്ടുള്ളതും ചില്ലറയല്ല .

മേലാസകലം ഉഷ്ണം പെയ്യുംപോലെയുള്ള അവരുടെ ചിറി  തള്ളിയ  നോട്ടങ്ങളും എന്നെ വട്ട് പിടിപിടിപ്പിക്കുമായിരുന്നു

എന്തിനാ എനിക്ക് ഈ പേരിട്ടത്, എന്ന് അച്ഛനോട്‌ വഴക്കിടുമ്പോൾ, നമ്മുടെ ‘ബാലേട്ടന്റെ മോളും’ രത്യല്ലേ, അവൾ ഇപ്പൊ എന്തൊരു വല്യ പദവിയിലാ എന്ന് പറഞ്ഞ് അച്ഛൻ അതിനെ അച്ഛന്റെതായ അറിവിന്റെ ചെറിയ ചുറ്റുവട്ടത്തിൽ ഒതുക്കും

എല്ലാ കാര്യങ്ങളോടും അതി വൈകാരികത പുലർത്തിപോന്നിരുന്ന എനിക്ക് ഈ പേര്  ഒരു  ഭാരം തന്നെയായിരുന്നു.

ആ  ആക്ഷേപത്തെ എങ്ങനെ ഇല്ലാണ്ടാക്കും എന്ന ചിന്ത വളർന്നു വന്നപ്പോ കൂടി വന്നു.

കൗമാര പ്രായത്ത് ഞാൻ കുറിച്ചിട്ടിരുന്ന ഡയറിക്കുറിപ്പുകൾക്കടിയിൽ ഞാൻ എന്നെ മാനസി എന്ന് ചേർത്തു

കവിതകളിൽ ഞാൻ എന്നെ തിരുത്തി

കഥകളിൽ എന്റെ പേരൊഴികെ എല്ലാ പേരുകാരെയും കഥാപാത്രങ്ങളാക്കി

ആർക്കും അധികം വിളിക്കാനും ആരുടേയും വിളി കേൾക്കാനും ഞാൻ നിന്ന് കൊടുക്കാറില്ല

Rathy Columnകോളേജ് കാലത്ത്, സ്ഥിരമായുള്ള  ബസ്സ് യാത്രയിൽ എന്റെ പിൻ സീറ്റിൽ ഇടം പിടിയ്ക്കുന്ന നീളൻ കുപ്പായക്കാരൻ പേര് ചോദിച്ചപ്പോൾ ‘രതി’ എന്നുള്ള എന്റെ പരുങ്ങലിനെ അയാൾ ‘ആരതി’ എന്ന്  കേട്ടതും,

എന്റെ മുട്ട് കൂട്ടിയിടിച്ചതും

വിയർത്ത പാവാട കണങ്കാലിൽ ഒട്ടിപ്പിടിച്ചതും,

പിന്നെ അത് സന്തോഷ  തിമിർപ്പായതും, അതിനുശേഷം  പതിവ് പിൻവിളികേട്ട് നടന്നുനീങ്ങുമായിരുന്ന

ഞാൻ കുറേനാൾ ആരതിയായി  നെഗളിച്ചു.

ഓരോ കൈവഴിയിലെ ഓരോ ഒതുക്കുകല്ലുകളിലും കുറച്ചൊന്നു വിശ്രമിച്ചു മടങ്ങുന്ന നമുക്ക് ഇന്നിതൊക്കെ തമാശകളായി മറക്കേണ്ടിവരും

റോഡ് സൈഡിലെ മുറുക്കാൻ കടകളിൽ തൂക്കിയിടുന്ന ‘മ’ പ്രസിദ്ധീകരണങ്ങളിൽ ‘രതി ‘ചേർത്തുള്ള തലക്കെട്ടുകൾ കാണുമ്പോൾ, എന്തൂട്ടിത് എന്ന് എനിക്ക് മനം പിരട്ടും.

എന്റെ പേരിനുണ്ടെന്ന് ഞാൻ വിചാരിച്ചുപോന്നിരുന്ന ആ മ്ലേച്ഛത,

എന്നെ കാണുമ്പോൾ തോന്നരുത് എന്ന് കരുതിയാണ് ഞാൻ പതുങ്ങി നടന്നു പഠിച്ചതും,

അലങ്കാരങ്ങൾ ഒഴിവാക്കിയതും, വിഷാദമേഘങ്ങളെ പണ്ടേയ്ക്കു പണ്ടേ സ്വന്തമാക്കിയതും.

രതി മുന്നിൽ ചേർക്കാതെ

പാട്ടില്ല

എഴുത്തില്ല

ഒരു ആവിഷ്ക്കാരവുമില്ല

പേരാണ് ഐഡന്റിറ്റി

നീ അറിയപ്പെടുമ്പോൾ നിന്റെ പേരിനും തിളയ്ക്കം വെയ്ക്കും

എന്ന  പറച്ചിലുകളൊന്നും എനിക്ക് സമാധാനം  തന്നിരുന്നില്ല

എനിക്കുണ്ടായിരുന്ന  ഈ പരിക്ക്  ഫീൽ ചെയ്തതോണ്ടാണോ ആവോ

അവൻ എന്നെ ‘അമീൻ’

എന്ന്  പ്രണയത്തിൽ ചേർത്തത്

അച്ഛനും അമ്മയും ഇടുന്ന പേരല്ലാതെ നാട്ടുകാർ നമുക്കൊരു പേരിടും എന്ന് പിന്നീടുള്ള ഒറ്റ ജീവിതത്തിൽ എനിക്ക് ബോധ്യമായി

ആ ബോധ്യത്തിൽ പിന്നെ ജീവിതം ആകെ അഴിഞ്ഞുലഞ്ഞു

ഏതൊക്കെയോ പേരുകളിൽ അവർ എന്നെ പുതുക്കി ക്കൊണ്ടിരുന്നു

കടുപ്പം കൂടി വന്ന ജീവിത യാഥാർഥ്യങ്ങളിൽ പിടിച്ചു നില്ക്കാൻ പാടുപെടുമ്പോൾ പേരും നാളും ഒക്കെ മറന്നേപോയി

name1അതുപോലെ

കാലാന്തരേ കയ്പു ശമിക്കും എന്ന് കവി പാടിയത് പോലെ

രതിയുടെ അർത്ഥത്തിലെ അറപ്പും വിട്ടകന്നു

A rose can never be a sunflower
And a sunflower can never be a  rose
All  flowers are beautiful in their own way
And that’s like me and my name too….

എങ്കിലും !!!!!

പേരെന്ത് ???

പേരയ്ക്ക

നാളെന്ത് ???

നാരങ്ങ

ഒരു കുറുമ്പത്തിയെപ്പോലെ, ചോദ്യങ്ങളെ ഇങ്ങനെ കൊഞ്ഞനം കുത്തി പാഞ്ഞോടാൻ ഇപ്പഴും രസം തന്നെ….

Leave a Reply

Your email address will not be published. Required fields are marked *

വിഷുവിന്​ കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

Sabarimala, elephants , special commissioner, report, kerala high court, procession of elephants ,

ശ​ബ​രി​മ​ല​യി​ലെ ആനയെഴുന്നള്ളിപ്പ് ഒ​ഴി​വാ​ക്കണമെന്ന് സ്പെ​ഷ​ല്‍ ക​മ്മീ​ഷ​ണ​ര്‍