NASA, Challenger,  tribute,Christa McAuliffe,  civilian teacher, died ,aboard,30 years , Space Shuttle Challenger ,exploded, space, Christa, lesson , trip,1986, launch, McAuliffe, perished ,astronauts , social studies teacher, Boston , selected ,Teacher in Space Project,Payload Specialist,
in , ,

ചലഞ്ചറിൽ എരിഞ്ഞടങ്ങിയ ക്രിസ്റ്റയെ മൂന്ന് ദശാബ്ദത്തിന് ശേഷവും നാസ ആദരിക്കുന്നു

വാഷിംഗ്ടണ്‍: പ്രമുഖ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയുടെ ( NASA ) ഉണങ്ങാത്ത മുറിവുകളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് ഏഴ്‌ പേരുടെ മരണത്തിൽ കലാശിച്ച ചലഞ്ചർ ( Challenger ) ബഹിരാകാശ പേടക ദുരന്തം. എന്നാൽ 1986 ജനുവരി 28-ൽ വിക്ഷേപണത്തിന് 73 സെക്കന്റുകൾക്ക് ശേഷം പൊട്ടിത്തെറിച്ച ചലഞ്ചർ വീണ്ടും ചരിത്രം സൃഷ്ടിക്കുവാനൊരുങ്ങുന്നു.

37-മത്തെ വയസ്സിൽ ചലഞ്ചറിനൊപ്പം എരിഞ്ഞടങ്ങിയ ക്രിസ്റ്റ മകോളിഫിന്റെ പാഠങ്ങളാണ് 30 വർഷങ്ങൾക്ക് ശേഷം അവതരിപ്പിക്കപ്പെടാൻ തയ്യാറെടുക്കുന്നത്. ബോസ്റ്റണിലെ സോഷ്യൽ സ്റ്റഡീസ് അദ്ധ്യാപികയായിരുന്ന ക്രിസ്റ്റയെ നാസയുടെ ബഹിരാശാകാശ പദ്ധതിയുടെ അദ്ധ്യാപികയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

nasa-challenger-blivenews.comക്രിസ്റ്റയെ ആദരിക്കുന്നതിനുള്ള നാസയുടെ തീരുമാനമാണ് കാലിക പ്രസക്തിയോടെ നിലനിൽക്കുന്ന അവരുടെ പദ്ധതികൾ മറ്റുള്ളവർക്ക് പകർന്നു നൽകുവാനുള്ള തീരുമാനത്തിന് പിന്നിൽ. ഫെഡറൽ ഏജൻസി, ചലഞ്ചർ സെന്റർ എന്നിവരുടെ സഹകരണത്തോടെ ക്രിസ്റ്റ  ഫ്ലൈറ്റിനായി തയ്യാറാക്കിയ പാഠങ്ങളാണ് ഈ വർഷം അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ പഠിപ്പിക്കുന്നത്.

ബഹിരാകാശ യാത്രികരായ ജോ അകാബ, റിക്കി അർണോൾഡ് എന്നിവരാണ് അധ്യാപനം നടത്തുന്നത്. സെപ്റ്റംബറിൽ ആരംഭിച്ച നാസയുടെ ഒരു വർഷം ദൈർഘ്യമേറിയ വിദ്യാഭ്യാസ സംരംഭത്തിന്റെ ഭാഗമായി നടത്തുന്ന ഈ സംരംഭത്തിലാണ് ഇരുവരും പങ്കെടുക്കുന്നത്.

ഇത്തരമൊരു പഠനത്തിലൂടെ ക്രിസ്റ്റ മകോളിഫിനെയും ചലഞ്ചറിലൂടെ നഷ്‌ടമായ മറ്റുള്ളവരെയും അനുസ്മരിക്കുന്നതിനുള്ള അവസരമാണ് വന്നു ചേർന്നിരിക്കുന്നതെന്ന് നാസയുടെ ഓഫീസ് ഓഫ് എഡ്യൂക്കേഷൻ അസ്സോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ മൈക്ക് കിൻകൈഡ് അഭിപ്രായപ്പെട്ടു.

ശാസ്ത്രം, സാങ്കേതികത,വിദ്യാഭ്യാസം, ഗണിതം എന്നിവയിലെല്ലാം വിദ്യാർത്ഥികൾക്ക് പ്രചോദനമാകുവാൻ സാധിക്കുന്ന ചലഞ്ചർ പദ്ധതിയുടെ പാരമ്പര്യമായിരിക്കും ക്രിസ്റ്റ വികസിപ്പിച്ചെടുത്ത ഈ പാഠങ്ങളെന്ന് വിലയിരുത്തപ്പെടുന്നു.

NASA, Challenger,  tribute,Christa McAuliffe,  civilian teacher, died ,aboard,30 years , Space Shuttle Challenger ,exploded, space, Christa, lesson , trip,1986, launch, McAuliffe, perished ,astronauts , social studies teacher, Boston , selected ,Teacher in Space Project,Payload Specialist,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Xpanxion, UST, 20 years, global technology consultancy, UST Global Group company,  completed ,provider ,customer-centric technology solutions ,strategies, operating, US sourcing centers , Nebraska, Iowa, Kansas, Colorado, ,Pune, India

സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന എക്സ്പാൻഷന് 20 വയസ്സ്

union budget 2018,Finance Minister, Arun Jaitley, presented ,  New Delhi,fifth Budget, demonetisation,Parliament , annual financial statement,expenditures ,revenues , tabled ,February, agriculture, IMF, india, health card,adhar,political parties, tax return, health insurance, mini lab, loan, interest, deposit, agriculture, farmers, health, economy, 

കേന്ദ്രബജറ്റ്: കൃഷി-ആരോഗ്യ, അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് ഊന്നല്‍