നാസ സ്പേസ് ആപ് ചാലഞ്ച്: തിരുവനന്തപുരത്തെ ടീമുകള്‍ ആദ്യ സ്ഥാനങ്ങളില്‍

തിരുവനന്തപുരം: അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ വര്‍ഷംതോറും ബഹിരാകാശ തല്പരര്‍ക്കായി നടത്തുന്ന ഇന്‍റര്‍നാഷണല്‍ സ്പേസ് ആപ് ചാലഞ്ചിലെ തിരുവനന്തപുരം ഹാക്കത്തോണില്‍ ബ്രോഗ്രാമേഴ്സ്, വിആര്‍ എക്സ്പ്ലോറേഴ്സ്, ലേസി കമ്പനി എന്നീ ടീമുകള്‍ മുന്നിലെത്തി. ഇവര്‍ക്ക് പതിനായിരം രൂപയുടെ വീതം അവാര്‍ഡ് ലഭിച്ചു.

ലോകത്തെ വിവിധ കേന്ദ്രങ്ങള്‍ക്കൊപ്പം ടെക്നോപാര്‍ക്കിലെ ഫ്യൂച്ചര്‍ ലാബില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ (കെഎസ്യുഎം) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹാക്കത്തോണില്‍ 12 ടീമുകളാണ് പങ്കെടുത്തത്.

തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജിലെ  നന്ദു കൃഷ്ണന്‍ എംജി, അമൃത് എം, മുഹമ്മദ് ബിലാല്‍ എ, ആല്‍ബിന്‍ ആന്‍റണി എന്നിവരടങ്ങിയ ബ്രോഗ്രാമേഴ്സ് സംഘം കാട്ടുതീ റിപ്പോര്‍ട്ടു ചെയ്യുന്നതിനുള്ള ആപ് ആണ് വികസിപ്പിച്ചത്. ക്രൗഡ് സോഴ്സിങ് അധിഷ്ഠിതമാക്കി പ്രവര്‍ത്തിക്കുന്ന ആപ് ഉപയോഗിച്ച് കാട്ടുതീയെക്കുറിച്ചുള്ള ദൃശ്യങ്ങള്‍ അടക്കമുള്ള വിവരം ബന്ധപ്പെട്ട് ഈ ആപ് നല്‍കും.

ഇപ്പോള്‍ മൂന്നു മുതല്‍ നാലു മണിക്കൂര്‍ വരെ എടുക്കുന്നതിനുപകരം നാസ നല്‍കുന്ന വിവരശേഖരം ഉപയോഗിച്ച് ഈ ആപ് പരമാവധി വേഗത്തില്‍ ആള്‍ക്കാരെ കാട്ടുതീയെക്കുറിച്ച് അറിയിക്കും. ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തുന്ന തരത്തില്‍ ആപ് വികസിപ്പിക്കാനാവും. . ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പിലൂടെ നല്‍കാന്‍ കഴിയും.  സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നതുകൊണ്ട് ആര്‍ക്കും ഇതിലേയ്ക്ക് വിവരങ്ങള്‍ നല്‍കാനാവും.

തിരുവനന്തപുരം ടാറ്റ കണ്‍സള്‍ട്ടന്‍സി ഇന്‍കുബേഷന്‍ സെന്‍ററിലെ ഊര്‍ജ സോളങ്കി, അഖില്‍ ഗുധുല എന്നിവര്‍ ചേര്‍ന്ന വിആര്‍ എക്സ്പ്ലോറേഴ്സ് എന്ന സ്റ്റാര്‍ട്ടപ് ബഹിരാകാശ യാത്രയുടെ അനുഭവം വിര്‍ച്വല്‍ റിയാലിറ്റിയീലൂടെ നല്‍കുന്ന ആപ് ആണ് വികസിപ്പിച്ചത്. വിആര്‍ ഹെഡ്സെറ്റ് ഉണ്ടെങ്കില്‍ മൊബൈല്‍ ഫോണിലൂടെ ഇത് ലഭ്യമാകും.  ചന്ദ്രനിലൂം മറ്റും യാത്രികര്‍ക്കുള്ള അതേ അനുഭവം തന്നെയാണ് ഈ ആപ്പിലൂടെയും ലഭ്യമാകുന്നത്. മൊബൈല്‍ ഫോണിലെ ആക്സിലറോമീറ്റര്‍ ആപ് ഉപയോഗിച്ചാണ് യാത്രയുടെ അനുഭവം സൃഷ്ടിക്കുന്നത്.

മെഷീന്‍ ലേണിംഗ് ഉപയോഗിക്കുന്ന വെബ്സൈറ്റ് അടിസ്ഥാനമാക്കി രോഗകാരികളായ കൊതുകുകളെ കണ്ടുപിടിക്കുന്നതിനും അവയുടെ പ്രജനനകേന്ദ്രം നിര്‍ണയിക്കുന്നതിനുമുള്ള ആപ് ആണ് തിരുവനന്തപുരം ഗവ എന്‍ജിനീയറിങ് കോളജിലെ ലേസി കമ്പനി എന്ന ടീം വികസിപ്പിച്ചത്. പ്രധാനമായും പൊതുജനാരോഗ്യവുമായി ബന്ധപ്പെടുന്നവര്‍ക്ക് ഉപയോഗപ്രദമാകുന്ന രീതിയിലാണ് വെബ്സൈറ്റ് തയാറാക്കിയിരിക്കുന്നത്. ഹരി നായര്‍ എസ്, ഹരിശങ്കര്‍ ആര്‍, അഭിജിത് നന്ദഗോപാല്‍, ചിത്ര പരമേശ്വരന്‍ എന്നിവരാണ് ടീമംഗങ്ങള്‍.

ബഹിരാകാശ ശാസ്ത്രത്തിലെ ഏറ്റവും വലിയ ഹാക്കത്തോണ്‍ എന്നറിയപ്പെടുന്ന സ്പേസ് ആപ് ചാലഞ്ച് 2012-ലാണ് തുടങ്ങിയത്. ഭൂമിയിലെയും ബഹിരാകാശത്തെയും പല പ്രശ്നങ്ങളും വെല്ലുവിളിയായി സ്വീകരിച്ച് അതിന് പരിഹാരം കാണുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. ഇതിനുമുമ്പ് നടന്ന ഹാക്കത്തോണുകളില്‍ നാസയ്ക്കു മാത്രമല്ല ബഹിരാകാശ ഗവേഷണ മേഖലയ്ക്കാകെ പ്രയോജനപ്പെട്ട പല പരിഹാരമാര്‍ഗങ്ങളും ഉരുത്തിരിഞ്ഞിരുന്നു. ഇന്ത്യയില്‍ ബംഗളുരു, ഡല്‍ഹി, ഹൈദരാബാദ്, മൊഹാലി, വിജയവാഡ എന്നിവയാണ് ഹാക്കത്തോണ്‍ നടക്കുന്ന മറ്റു കേന്ദ്രങ്ങള്‍.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സാഹിത്യം സഞ്ചരിച്ച ചലച്ചിത്രവഴികൾ

പ്രളയദുരിതാശ്വാസ വരുമാനം കണ്ടെത്താൻ പുകയില ഉല്പന്നങ്ങളുടെ സെസ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യം