in ,

അമ്മയിൽ നിന്ന് രാജി വച്ച സ്ത്രീ സിനിമാ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി നാടക്

തിരുവനന്തപുരം; മലയാള സിനിമ മേഖലയിൽ നില നിൽക്കുന്ന സ്‌ത്രീ വിരുദ്ധ മനോഭാവത്തിനും ജനാധിപത്യ വിരുദ്ധ സമീപനത്തിനും തൊഴിൽ   സ്വാതന്ത്യം ഇല്ലായ്മയ്ക്കും എതിരെ പ്രതികരിച്ചുകൊണ്ടു സിനിമ സംഘടനയിൽ നിന്നും 4 സ്ത്രീ സിനിമ പ്രവർത്തകർ രാജി വച്ച സാഹചര്യത്തിൽ, കേരളത്തിൽ സിനിമ മേഖലയിൽ പുതിയൊരു പ്രതികരണവും പ്രതിഷേധവും  സ്ത്രീകളുടെ മുന്നേറ്റത്തിൽ ഇതു വഴി തുടക്കം കുറിച്ചിരിയ്ക്കുകയാണെന്ന് നാടക് (നെറ്റ് വർക്ക് ഓഫ് ആർ ട്ടിസ്റ്റിക് തീയേറ്റർ ആക്ടിവിസ്റ്‌സ് കേരള). 

രാജി വച്ച  സ്ത്രീ സിനിമ പ്രവർത്തകർക്ക്  ഐക്യദാർഢ്യം പ്രഖ്യാപിച്ച നാടക്, സിനിമ നവ സാംസ്ക്കാരിക മാധ്യമം എന്ന തരത്തിൽ അതിന്റെ സ്വീകാര്യതയും അതു സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനവും വളരെ വലുതാണ്ആ എന്ന് ഓർമ്മിപ്പിച്ചു.

മേഖലയിൽ നിന്നും ഉയരുന്ന ഓരോ കാര്യങ്ങളും സമൂഹത്തിനെ മൊത്തത്തിൽ ബാധിയ്ക്കും എന്നതും സ്പഷ്ടമാണ്. നാടക പ്രവർത്തകരുടെ സാംസ്ക്കാരിക സംഘടന എനന തരത്തിൽ ഞങ്ങളിതിനെ വളരെ ഗൗരവത്തോടെ നോക്കി കാണുന്നു. എല്ലാത്തരം  സ്‌ത്രീീ വിരുദ്ധ നിലപാടുകളെയും, തൊഴിൽ നിഷേധ സമീപനങ്ങളെയും, വംശീയ, ജാതീയ തരം തിരിവുകളെയും അതി ശക്തമായി അപലപിയ്ക്കുന്നു.  ‘അമ്മ എന്ന സംഘടനയുടെ ജീർണിച്ച  സംസ്ക്കാര ശൂന്യ നിലപാടിൽ ശക്തമായി പ്രതിഷേധിയ്‌ക്കുന്നു, നാടക് സംസ്ഥാന കമ്മറ്റിയ്ക്കു വേണ്ടി ജനറൽ സെക്രട്ടറി ജെ.ശൈലജ ഒരു പ്രസ്താവനയിൽ അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

AMMA , Kerala Women's Commission, Thomas Issac, Sudhakaran, M.C. Josephine, WCC, actress attack case, 

സിനിമാരംഗത്തെ വിവാദം ദൗർഭാഗ്യകരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ 

500 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇനി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍