NBF 2018 ,Kadannappally , Farmers Meet , Minister , Kadannappally Ramachandran ,inaugurated ,held , event, banana festival, National Banana Festival 2018,  flash mob, cycle rally, held, promotion, training programme , value added banana products, organised , Feb 7 and 8,CISSA, Kalliyoor, exhibition, products, banaba, products, training
in

ദേശീയ വാഴ മഹോത്സവം: സൈക്കിള്‍ റാലിയും ഫ്‌ളാഷ് മോബും നടന്നു

തിരുവനന്തപുരം: ദേശീയ വാഴ മഹോത്സവത്തിന്റെ ( National Banana Festival 2018 ) സന്ദേശവുമായി നഗരത്തില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം വോളന്റിയേഴ്‌സിന്റെ സൈക്കിള്‍ റാലിയും ഫ്‌ളാഷ് മോബും ( flash mob ) നടന്നു.

ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജിലെ നാഷണല്‍ സര്‍വ്വീസ് യൂണിറ്റ് ഞായറാഴ്ച തിരുവനന്തപുരത്ത് വിളംബരയാത്ര നടത്തി.

ഫെബ്രുവരി 17 മുതല്‍ 21 വരെ കല്ലിയൂര്‍ പഞ്ചായത്തിലെ വെള്ളായണിയില്‍ നടക്കുന്ന വാഴ മഹോത്സവത്തിന്റെ പ്രചരാണര്‍ത്ഥമാണ് വിളംബരയാത്ര നടത്തിയത്.
കനകക്കുന്ന് വളപ്പില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ശ്യാംരാജ് ജെ നായര്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു.

സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ) ജനറല്‍ സെക്രട്ടറി ഡോ. സി. സുരേഷ് കുമാര്‍, വൈസ് പ്രസിഡന്റ് അജിത് വെണ്ണിയൂര്‍, വാഴ മഹോത്സവം സെക്രട്ടറി ജനറല്‍ ഡോ. സി.എസ്. രവീന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ശംഖുമുഖം കടലോരത്തായിരുന്നു ഫ്‌ളാഷ് മോബ് നടന്നത്. എന്‍.എസ്.എസ്. ആക്ടിവിറ്റി കോ-ഓര്‍ഡിനേറ്റര്‍മാരായ അഭിജിത് ലാല്‍ എം.എസ്, നിയാസ് മുഹമ്മദ്, മിലന്‍ എ, വിവേക് ജെ. എന്നിവര്‍ ഫ്‌ളാഷ് മോബിന് നേതൃത്വം നല്‍കി.

national-banana-festival-2018-flash-mob-cycle-rally

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

SHe-Box , SHe box , complaints, sexual harassment ,work places ,Kerala,  government-run ,Sexual Harassment Electronic box , received , various ministries, states, private organisations , online portal,launched , grievances ,Ministry of Communications, RTI application, IANS, the Ministry of Women and Child Development ,WCD, Kerala, Bihar, Haryana,

ഷീ-ബോക്‌സിലേയ്ക്ക് ഏറ്റവും കൂടുതൽ പരാതി ലഭിച്ചത് കേരളത്തിൽ നിന്ന്

മന്ത്രിമാര്‍ ആഴ്ച്ചയില്‍ 5 ദിവസം തലസ്​ഥാനത്ത്​ ഉണ്ടാകണം; താക്കീതുമായി മുഖ്യമന്ത്രി