National Banana Festival,NBF, papers , National Seminar,festival, presented,submitted , January 15,Centre for Innovation in Science & Social Action ,CISSA,climate change, banana productivity, pests ,diseases,Medicinal ,nutritional importance , banana, National Banana Festival,Thiruvananthapuram,CISSA Centre for Innovation in Science and Social action   February 17 , Kalliyoor , wide diversity, bananas , India,multifarious uses, unique fruit, plant parts,organised,partnership ,Kalliyoor Grama Panchayat , National and State organisations,  event,
in , ,

ദേശീയ വാഴമഹോത്സവം ഫെബ്രുവരി 17-ന് ആരംഭിക്കും

തിരുവനന്തപുരം: ദേശീയ വാഴമഹോത്സവം (National Banana Festival) 2018 ഫെബ്രുവരി 17 മുതല്‍ 21 വരെ തിരുവനന്തപുരം കല്ലിയൂരില്‍ വച്ച്‌ സംഘടിപ്പിക്കുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വാഴ കര്‍ഷകര്‍, വ്യാപാരികള്‍, അക്കാദമി അംഗങ്ങള്‍, യന്ത്ര സംവിധാന നിര്‍മ്മാതാക്കള്‍, കാര്‍ഷിക ജൈവസാങ്കേതിക സ്ഥാപനങ്ങള്‍, ഗവേഷകര്‍ എന്നിവരെ ഒരു കുടകീഴിലെത്തിച്ചു കൊണ്ട് ഇന്ത്യയില്‍ ലഭ്യമാകുന്ന വാഴകളുടെ വൈവിധ്യത്തെക്കുറിച്ചും അവയുടെ വ്യത്യസ്തമാര്‍ന്ന ഉപയോഗങ്ങളെക്കുറിച്ചും വ്യക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ വാഴമഹോത്സവം സംഘടിപ്പിക്കുന്നത്.

സെന്റര്‍ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (CISSA), കല്ലിയൂര്‍ ഗ്രാമ പഞ്ചായത്ത്, മിത്രാനികേതന്‍ കൃഷിവിജ്ഞാന കേന്ദ്രം, യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്‌സിറ്റിയാല്‍ അംഗീകൃതമായ റീജിയണല്‍ സെന്റര്‍ ഓഫ് എക്‌സ്‌പെര്‍ട്ടീസ്, ഐസി എ ആര്‍ – നാഷണല്‍ സെന്റര്‍ ഫോര്‍ ബനാന, തിരുച്ചിറപ്പള്ളി, യുനെസ്‌കോ ന്യൂഡല്‍ഹി, ബനാന ഗവേഷണത്തിലും പ്രചാരത്തിലും കേന്ദ്രീകരിച്ചിരിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ എന്നിവരുമായി സഹകരിച്ചാണ്‌ വാഴമഹോത്സവം സംഘടിപ്പിക്കുന്നത്.National Banana Festival,Thiruvananthapuram,CISSA Centre for Innovation in Science and Social action   February 17 , Kalliyoor , wide diversity, bananas , India,multifarious uses, unique fruit, plant parts,organised,partnership ,Kalliyoor Grama Panchayat , National and State organisations,  event,

പ്രധാനമന്ത്രിയുടെ സന്‍സദ് ആദര്‍ശ് ഗ്രാമയോജനയുടെ കീഴില്‍ കല്ലിയൂര്‍ കര്‍മ്മ പഞ്ചായത്തിനെ വൈവിധ്യമാര്‍ന്ന വാഴക്കൃഷിക്കുതകുന്ന തരത്തില്‍ സജ്ജമാക്കാനായി സുരേഷ്‌ഗോപി എം പി ദത്തെടുത്തിട്ടുണ്ട്. ചെറുകിടകര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഗവേഷണം എങ്ങനെ പ്രയോജനകരാമാക്കാം എന്നും ദേശീയ വാഴമഹോത്സവം 2018-ല്‍ വ്യാഖ്യാനിക്കും.

വൈവിധ്യ സംരക്ഷണം, സ്വത്വസംരക്ഷണം, മൂല്യവര്‍ദ്ധനവ് എന്നിവയാണ്‌ ദേശീയ വാഴമഹോത്സവത്തിന്റെ പ്രധാന തീം. ദേശീയ സെമിനാര്‍, എക്‌സിബിഷന്‍, പരിശീലന പരിപാടികള്‍, കര്‍ഷക സംഗമം തുടങ്ങിയ പരിപാടികള്‍ ഉള്‍പ്പെടുത്തി ഒരേസമയം വിജ്ഞാനപ്രദവും വിനോദവുമുള്‍പ്പെടുത്തിയാണ് അഞ്ച് നാള്‍ നീണ്ടു നില്‍ക്കുന്ന മഹോത്സവം നടത്തപ്പെടുന്നത്.

വാഴ കാര്‍ഷിക മേഖലയിലെ നവയുഗ സാങ്കേതികതകളും വിവരങ്ങളും ലഭ്യമാക്കുന്നതിന് പുറമെ സൃഷ്ടിപരമായ കൂട്ടായ്മകള്‍ക്ക് നേതൃത്വം നല്‍കുന്നതിനും പങ്കെടുക്കുന്നവര്‍ പ്രാപ്തരാകുന്നു. ഇത്തരത്തിലൊരുവാഴമഹോത്സവം ഉപഭോക്താവുംവില്പനക്കാരനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കും, പരിശീലന പരിപാടികള്‍ക്കും, ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍ക്കും, ഛായാഗ്രഹണമത്സരങ്ങള്‍ക്കും, സാംസ്‌കാരിക പരിപാടികള്‍ക്കുംവിവിധയിനം മത്സരങ്ങള്‍ക്കുംവേദിയാകും.

നിര്‍മ്മാതാക്കള്‍ക്കും, ഉപഭോക്താക്കള്‍ക്കും, ചില്ലറവ്യാപാരം നടത്തുന്നവര്‍ക്കും, കച്ചവടക്കാര്‍ക്കും, സര്‍ക്കാര്‍സംഘടനകള്‍ക്കും, സന്നദ്ധ സംഘടനകള്‍ക്കും, ഗവേഷകസ്ഥാപനങ്ങള്‍ക്കും, വാഴകൃഷിയില്‍താത്പര്യമുള്ളഏവര്‍ക്കുംഗുണകരമാകുന്ന രീതിയിലാണ്‌വാഴമഹോത്സവം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്.

തദ്ദേശ ജൈവവൈവിധ്യം സംരക്ഷിക്കുക, കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, വാഴയുടെ പോഷക, ആരോഗ്യ ഗുണങ്ങളെക്കുറിച്ച്
അവബോധം നല്‍കുക, ഇലകള്‍, തണ്ട് എന്നിങ്ങനെ ഉപയോഗിക്കപ്പെടാതെ പോകുന്ന ഭാഗങ്ങളെ ഉപയോഗപ്പെടുത്തുക, വിതരണ ശൃംഖല ശക്തിപ്പെടുത്തുക, മൂല്യ വര്‍ദ്ധനവ് സാധ്യമാക്കുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, ഫലപ്രദമായ കാര്‍ഷികരീതികള്‍ നടപ്പിലാക്കുക എന്നിങ്ങനെയുള്ള നേട്ടങ്ങളാണ്‌ ദേശീയ വാഴമഹോത്സവം ലക്ഷ്യമിടുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Austria, AsTeRICS Academy, ICFOSS,motor disabilities, Free and Open Source Assistive Technology tools , India, IT AsTeRICS , provide ,Assistive Technology, motor ,disablities people , provide ,International Centre for Free and Open Source Software , organisation ,Department of IT,,AsTeRICS Academy,support ,individuals , motor disorders, computers ,electronic equipment,free software , free design , hardware , technologies ,local community,

വെല്ലുവിളി നേരിടുന്നവർക്ക് ഐസിഫോസ്-ആസ്റ്ററിക്‌സ് ഉപകരണങ്ങൾ

Pulimurugan, Oscar ,nomination list ,Gopi sunder, original Songs, Kaadaniyum Kalchilambe, Manathe Marikurumbe, Vysakh , direction, India

ഓസ്കർ പട്ടികയിൽ പുലിമുരുകനിലെ ഗാനങ്ങൾ