national film awards, Parvathy, Thondimuthalum Driksakshiyum, take off, Malayalam film industry, 2017,achievements, controversy, movies, Mollywood, actress attack case, Take off, Surabhi Lakshmi, Vinayakan, WCC, Women in Cinema Collective, Abi, IV Sasi, death, Minnaminungu, Dileep, Parvathy, Mammootty, Kasaba, IFFK, awards, Parvathy ,arrest, cyber cell, cyber police, complaint ,cyber cell, Kasaba, Cyber attack, Actress parvathy, cyber-bullying, remarks, police complaint, Malayalam actress, criticized, 'misogynist' dialogs, Mammootty, star, IFFK, 
in , , ,

ദേശീയ ചലച്ചിത്ര പുരസ്‌കാരം: പാര്‍വതിക്ക് പ്രത്യേക ജൂറി പരാമര്‍ശം

ന്യൂഡല്‍ഹി: അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ( National film awards ) പ്രഖ്യാപനം തുടരുന്നു. ടേക്‌ഒാഫിലെ മികച്ച പ്രകടനത്തിന് നടി പാര്‍വതി പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹയായി.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

കഥേതര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മലയാളിയായ അനീസ് കെ.എം സംവിധാനം ചെയ്ത സ്ലേവ് ജെനസിസിന്‌ ലഭിച്ചു.

മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരത്തിന് സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും) അർഹനായി. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ജയരാജ് (ഭയാനകം) നേടി.

ഡല്‍ഹി ശാസ്ത്രിഭവനില്‍ വെച്ച്‌ പുരസ്കാര നിര്‍ണയ സമിതി അധ്യക്ഷന്‍ ശേഖര്‍ കപൂർ ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിച്ചു. 321 ഫീച്ചര്‍ സിനിമകളും ഡോക്യുമെന്‍ററികളും ഹൃസ്വ സിനിമകളും അടക്കം 156 നോണ്‍ ഫീച്ചര്‍ സിനിമകളുമാണ് ജൂറിയുടെ പരിഗണക്ക് വന്നത്.

പ്രാദേശിക ജൂറി കണ്ട ശേഷം ദേശീയ പുരസ്കാരത്തിനായി ശുപാര്‍ശ ചെയ്ത 15 മലയാള സിനിമകൾ ദേശീയ പുരസ്കാര പട്ടികയില്‍ ഇടംനേടിയിരുന്നു. 11 അംഗ ജൂറിയില്‍ തിരക്കഥാകൃത്ത് ഇംതിയാസ് ഹുസൈന്‍ ഉള്‍പ്പെട്ട പാനലാണ് മലയാള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.

തമിഴ് നടി ഗൗതമി, സംവിധായകന്‍ രഞ്ജിത് ദാസ്, രചയിതാവ് ഇംതിയാസ് ഹുസൈന്‍, ഗാനരചയിതാവ് മെഹ്ബൂബ, സംവിധായകന്‍ രാഹുല്‍ റാവൈല്‍, കന്നഡ സംവിധായകന്‍ പി. ശേഷാദ്രി, നിര്‍മാതാവ് രാജേഷ് മാപുസ്കാര്‍, ബംഗാളി സംവിധായകന്‍ അനിരുദ്ധ റോയ് ചൗധരി, നാടകകൃത്ത് ത്രിപുരാരി ശര്‍മ, തിരക്കഥാകൃത്ത് റൂമി ജാഫ്റി  എന്നിവരാണ് ജൂറി അംഗങ്ങള്‍.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Easybuy , launches , store , Thiruvananthapuram, Mall of Travancore , Landmark Group ,retail group , shopping, super style, super price,Lifestyle, Max, Spar

മാൾ ഓഫ് ട്രാവൻകൂറിൽ തിരുവനന്തപുരത്തെ ആദ്യത്തെ ഈസി ബൈ സ്റ്റോർ

March for Science, Trivandrum, April 14, Institution of Engineers hall, seminar, scientists, 

സാര്‍വ്വദേശീയ ശാസ്ത്ര സമൂഹത്തിന്റെ മാര്‍ച്ച് ഫോര്‍ സയന്‍സ് തിരുവനന്തപുരത്തും