ദേശീയ സങ്കീര്‍ണ പദപ്രശ്ന മത്സരം:  സംസ്ഥാന വിഭാഗം ആഗസ്റ്റ് 10 ന്

കൊച്ചി: കേന്ദ്രീയ വിദ്യാലയ സംഘടന്‍, നവോദയ വിദ്യാലയ സമിതി, ‘എക്സ്ട്രാ സി’ എന്നിവ സംയുക്തമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ദേശീയ സങ്കീര്‍ണ (ക്രിപ്റ്റിക്) പദപ്രശ്ന മത്സരത്തിന്‍റെ (സിസിസിസി-2018) കേരള ലക്കം കൊച്ചിയില്‍ നടത്തും. സ്പൈസസ് ബോര്‍ഡിന്‍റെ സഹകരണത്തോടെ നടക്കുന്ന മത്സരങ്ങള്‍ ആഗസ്റ്റ് 10ന് പാലാരിവട്ടത്തുള്ള ബോര്‍ഡിന്‍റെ ആസ്ഥാനമന്ദിരത്തില്‍ നടക്കും.

കൊച്ചി സിറ്റി റൗണ്ടില്‍ വിജയികളാകുന്ന ടീം പിന്നീട് ഡല്‍ഹിയില്‍ നടക്കുന്ന ത്രിദിന ഫൈനല്‍ മത്സരത്തില്‍ മറ്റ് സിറ്റി റൗണ്ട് വിജയികളുമായി മാറ്റുരയ്ക്കും. 9 മുതല്‍ 12 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പദപ്രശ്നമത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്.

സംസ്ഥാന, സിബിഎസ്സി, ഐസിഎസ്സി എന്നീ വിഭാഗങ്ങളില്‍ ഏതിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള സ്കൂളുകള്‍ ടീമുകളെ ഓണ്‍ലൈനായോ അല്ലെങ്കില്‍ ആഗസ്റ്റ് 10ന് പാലാരിവട്ടത്തുള്ള സ്പൈസസ് ബോര്‍ഡ് ആസ്ഥാനത്ത് നേരിട്ടോ രാവിലെ 9-നും 10-നുമിടയ്ക്ക്  രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. ഈ വെബ്സൈറ്റിലാണ്  ഓണ്‍ലൈനായി രജിസ്ട്രേഷന്‍ നടത്തേണ്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് മേല്‍പറഞ്ഞ വെബ്സൈറ്റിലോ അല്ലെങ്കില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍(പബ്ലിസിറ്റി), സ്പൈസസ് ബോര്‍ഡ്, ഫോണ്‍: 0484-2333610, (എക്സ്റ്റന്‍ഷന്‍ 259) എന്ന വിലാസത്തിലോ ബന്ധപ്പെടുക.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ടെക്യൂ സ്ത്രീ സൗഹാര്‍ദ സ്റ്റോറുകൾ  കൊച്ചിയിൽ 

അവാർഡ് ചടങ്ങിൽ പങ്കെടുക്കില്ല; ചലച്ചിത്ര അക്കാദമിക്ക് ഡോ. ബിജുവിന്റെ കത്ത്