National School Senior meet, Kerala, medal, cancelled, PK Sreeja, school, students, Maharashtra, complaint, gold, walking, competition, Aparna Roy, gold medal , Navya Antony
© 2005 David Madison
in , ,

ദേശീയ സ്കൂള്‍ മീറ്റ്: കേരളത്തിന്റെ മെഡൽ റദ്ദാക്കി

റോഹ്തക്: ദേശീയ സ്കൂള്‍ സീനിയര്‍ മീറ്റില്‍ (National School Senior meet) നടത്ത മത്സരത്തിൽ കേരളം നേടിയ മെഡൽ (medal) അധികൃതർ റദ്ദാക്കി. മീറ്റിന്റെ മൂന്നാം ദിവസമായ ബുധനാഴ്ച പെണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ കേരളത്തിന്റെ പി കെ ശ്രീജ വെങ്കലം നേടിയിരുന്നു.

എന്നാൽ ശ്രീജ മത്സരം പൂർത്തിയാക്കിയില്ല എന്ന പരാതി ഉയർന്നിരുന്നു. തുടർന്ന് പരാതി പരിഗണിച്ച അധികൃതർ ശ്രീജയുടെ മെഡൽ റദ്ദാക്കിയതായി അറിയിച്ചു.

മത്സരത്തിൽ നാലാമതെത്തിയ മഹാരാഷ്ട്ര താരത്തിന്‍റെ പരാതിയെ തുടർന്നാണ് സംഘാടകർ മെഡൽ തിരിച്ചെടുത്തത്. അവസാനലാപ് പൂർത്തിയാക്കാതെ ശ്രീജയുടെ മത്സരം അവസാനിപ്പിച്ചെന്ന മഹാരാഷ്ട്ര താരത്തിന്‍റെ പരാതിയിൻമേലാണ് നടപടി.

മത്സരം തുടരവെ അധികൃതരിലൊരാൾ തന്നെ മത്സരം പൂർത്തിയാക്കാൻ അനുവദിച്ചില്ലെന്ന് നേരത്തെ തന്നെ ശ്രീജ അറിയിച്ചിരുന്നു. മത്സരം പൂർത്തിയായതായി അറിയിച്ചാണ് താരത്തെ തടഞ്ഞതെന്നാണ് ആരോപണം.

അതേസമയം ഇത്തവണത്തെ ദേശീയ സ്കൂള്‍ സീനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന് ആദ്യ സ്വര്‍ണ്ണം. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ പുല്ലൂരമ്പാറ സെന്റ് ജോസഫ് വിദ്യാലയത്തിലെ അപര്‍ണാ റോയ് കേരളത്തിനുവേണ്ടി ആദ്യ സ്വര്‍ണ്ണം സ്വന്തമാക്കി.

മീറ്റ് റെക്കോര്‍ഡോടെയാണ് അപര്‍ണാ റോയ് കേരളത്തിന് ആദ്യ സ്വര്‍ണ്ണം നേടിക്കൊടുത്തത്. പോൽ വോൾട്ടിൽ നിവ്യ ആന്റണിയും സ്വർണ്ണ മെഡൽ നേടി.

നിലവില്‍ കേരളം 11 പോയിന്റുകൾ കരസ്ഥമാക്കിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലെ മത്സരങ്ങൾ തുടരുകയാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

നടി ആക്രമിക്കപ്പെട്ട കേസ്; വ്യത്യസ്ത മൊഴിയുമായി താരങ്ങൾ

WCC, Women in Collective Cinema, facebook post, Parvathi,Kasaba, misogyny, shoutout, controversy, female artists, Mollywood, fight, patriarchy, Kerala society, The collective, Surabhi, ignored, IFFK, cinema field, raising voice, silence, actress attack case,

പാർവതിയ്ക്ക് പിന്തുണയും വിശദീകരണവുമായി ഡബ്ല്യുസിസി