പ്രളയത്തില്‍ നഷ്ടമായ പൈതൃകങ്ങള്‍  വീണ്ടെടുക്കണം

കൊച്ചി: കേരളത്തില്‍ പ്രളയം നഷ്ടപ്പെടുത്തിയ സാംസ്കാരിക പൈതൃകങ്ങള്‍ വീണ്ടെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ കലാ-സാംസ്കാരിക ഡിജിറ്റല്‍ സര്‍വ്വവിജ്ഞാനകോശമായ സഹപീഡിയ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ആവശ്യപ്പെട്ടു.

വെള്ളപ്പൊക്കത്തിലും ഉരുള്‍പ്പൊട്ടലിലും തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മ്മാണത്തിന് പ്രാമുഖ്യം നല്‍കുന്ന അധികൃതര്‍ സാംസ്കാരിക പൈതൃകങ്ങളെ അവഗണിക്കാന്‍ പാടില്ലെന്നും ഇടപ്പള്ളിയിലെ കേരള ചരിത്ര  മ്യൂസിയം വേദിയായ ‘അണ്ടര്‍സ്റ്റാന്‍ഡിംഗ് ആന്‍ഡ് ഡോക്കുമെന്‍റിംഗ് ഹെറിറ്റേജ്’ എന്ന സെമിനാറിൽ വിദഗ്ധര്‍ ആഭിപ്രായപ്പെട്ടു.

മാറുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകളും കാലവും ഇതര ഘടകങ്ങളും സംസ്കാരത്തെ തെറ്റായി അവതരിപ്പിക്കുകയാണെന്ന്  ‘അണ്ടര്‍സ്റ്റാന്‍ഡിംഗ് ഹെറിറ്റേജ്’ എന്ന വിഷയത്തില്‍ സംസാരിക്കവേ സഹപീഡിയ എക്സിക്യുട്ടീവ് ഡയറക്ടര്‍ സുധാ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

നാം അവതരിപ്പിക്കുന്നതിന്‍റേയും നമുക്ക് എന്താണു ഉള്ളത് എന്നതിന്‍റേയും നാം എന്തു നല്‍കും എന്നതിന്‍റേയുമൊക്കെ സംയോജനമായ സംസ്കാരം നമുക്ക് നേരിട്ട് അനുഭവേദ്യമാകുന്നതും  നമ്മെ ഏകീകരിപ്പിക്കുന്നതുമാണ്. മനുഷ്യരെപ്പോലെതന്നെ ഇത് വൈവിധ്യമേറിയതാണ്. പെയിന്‍റിംഗ്, നൃത്തം, ശില്‍പം, തുണിത്തരങ്ങള്‍ എന്നിവയാണ് സംസ്കാരമെന്ന് നാം ചിന്തിക്കുന്നത.് എന്നാല്‍ സംസ്കാരം ഇതും ഇതിലേറെയുമാണെന്ന് അവര്‍ വ്യക്തമാക്കി.

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ സെന്‍റര്‍ ഫോര്‍ ഇന്‍ടാന്‍ജിബിള്‍  ഹെറിറ്റേജ് സ്റ്റഡീസ് (സിഐഎച്ച്എസ്) പ്രളയത്തില്‍ നഷ്ടമായ പൈതൃകങ്ങള്‍ക്ക് പുതുജീവനേകുന്നതിന്‍റെ ഭാഗമായി മൂന്ന് പരിപാടികള്‍ മാര്‍ച്ചില്‍ സംഘടിപ്പിക്കുമെന്ന് ഡയറക്ടര്‍ ഡോ. ബി വേണുഗോപാല്‍ പറഞ്ഞു. ഇതിനുവേണ്ടി  ‘റീബില്‍ഡ് കേരള’യുടെ അധികൃതരുമായി സംവദിക്കുന്നുണ്ടെന്നും  അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നതായും അക്കാദമിക് അഡ്മിനിസ്ട്രേറ്ററും കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയത്തിന്‍റേയും ഡല്‍ഹിയിലെ നാചുറല്‍ ഹിസ്റ്ററി നാഷണല്‍ മ്യൂസിയത്തിന്‍റേയും മുന്‍ ഡയറക്ടറായിരുന്ന അദ്ദേഹം വ്യക്തമാക്കി.

ചരിത്രവും പൈതൃകവും രൂപപ്പെടുന്നതിനെക്കുറിച്ച് ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്കൂളിനു കീഴിലുളള സെന്‍റര്‍ ഫോര്‍ ലോ ആന്‍ഡ് ഹ്യുമാനിറ്റീസ് എക്സിക്യുട്ടീവ് ഡയറക്ടറും പൈതൃക ഗവേഷകയുമായ ഗീതാഞ്ജലി സുരേന്ദ്രന്‍ സംസാരിച്ചു.

ബെംഗളൂരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ കൃപ രജന്‍ഗം കര്‍ണാടകയിലെ ഹംപിയില്‍ നടത്തിയ നവംശശാസ്ത്രാധിഷ്ഠിത പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചു സംസാരിച്ചു. തുടര്‍ന്ന് പ്രതിനിധികള്‍ പൈതൃക സംരക്ഷണ അവതരണങ്ങള്‍ നടത്തി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കിക്ക് ഓഫ് രണ്ടാം പാദ പരിശീലനം പത്തു കേന്ദ്രങ്ങളില്‍

അക്രമാസക്തമായ സര്‍ക്കാരുകള്‍ ഇന്ത്യയെ പകുതി ജനാധിപത്യ രാജ്യമാക്കുന്നു: രാമചന്ദ്ര ഗുഹ