ദേശീയ ബോണ്‍ ആന്‍ഡ് ജോയിന്റ് ഡേ ദിനാചരണം  ഓഗസ്റ്റ് 4 ന് 

തിരുവനന്തപുരം: ഇന്ത്യൻ ഓർത്തോപീഡിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 4 ന് ദേശീയ ബോൺ ആൻഡ്‌ ജോയിന്റ് ഡേ ആയി ആചരിക്കും. ഇതിന്റെ ഭാഗമായി അന്നേ ദിവസം അസ്ഥിരോഗ സംബന്ധമായ വിവിധ വിഷയങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് ബോധവത്കരണം നൽകും.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ പീഡിക് വിഭാഗവും, തിരുവന്തപുരം ഓര്‍ത്തോപീഡിക് സൊസൈറ്റിയും സംയുക്തമായാണ് ബോധ വത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്ത് ഓരോ വർഷവും ശരാശരി 40,000 റോഡ് അപകടങ്ങളാണ് ഉണ്ടാകുന്നത്.ഇതിൽ ഇരുപതിനായിരത്തോളം പേർ

വിവിധ റോഡ് അപകടങ്ങളിൽ പരിക്കേൾക്കുന്നു. നാലായിരത്തോളം പേർ മരണത്തിനും കീഴടങ്ങുന്നു. ഇങ്ങനെ അപകടങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു ബോധവത്കരണം സംഘടിപ്പിക്കുന്നത്. ഈ വര്‍ഷത്തെ ബോൺ ആൻഡ് ജോയിന്റ് സന്ദേശം റോഡ് സുരക്ഷയും നിങ്ങളും എന്നതാണ്.

റോഡ് സുരക്ഷാ നിയമങ്ങള്‍ കൃത്യമായി പാലിക്കുകയും , അപകടങ്ങളില്‍ പെടുന്നവര്‍ക്ക്   സമയോചിതമായ പ്രാഥമിക ശുശ്രൂഷയും കൃത്യമായ ചികിത്സയും നൽകുന്നതിനെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളിലെത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ദിനാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് മൂന്നിന് മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ട്രാഫിക് ബോധവത്കരണ സെമിനാര്‍ മേയര്‍ വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് റോഡപകടങ്ങള്‍ പ്രഥമശുശ്രൂഷ രീതികള്‍ എന്ന വിഷയത്തില്‍ മെഡിക്കല്‍ കോളേജ് ഓര്‍ത്തോ സര്‍ജനും ഡെപ്യൂട്ടി ആര്‍.എം.ഒ യുമായ ഡോ. ഷിജു മജീദും, അനന്തപുരി ഹോസ്പിറ്റിലിലെ എമര്‍ജന്‍സി ഫിസാഷ്യൽ  ഡോ.ഹനീഫ് എന്നിവരും, റോഡപകടങ്ങള്‍ മരണകാരണവും, പ്രതിരോധവും എന്ന വിഷയത്തില്‍ മെഡിക്കല്‍ കോളേജിലെ ജനറല്‍ സര്‍ജന്‍ ഡോ അജിത് പ്രസാദും, റോഡ് സുരക്ഷ നിയമങ്ങളും നിങ്ങളും എന്ന വിഷയത്തില്‍ ഡിവൈഎസ്പി പി മുഹമ്മദ് നിയാസും ക്ലാസുകള്‍ നയിക്കും.

ഓര്‍ത്തോ പീഡീക് സൊസൈറ്റിയിലെ അംഗങ്ങളായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അശരണരായ രോഗികള്‍ക്ക് സൗജന്യമായി ശസ്ത്രിക്രിയകള്‍ ഓഗസ്റ്റ് മാസം നടത്തും. ഇതിനോട് അനുബന്ധിച്ച് പോസ്റ്റ് ഗ്രാജുവേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി പരിശീലനപരിപാടികളും സംഘടിപ്പിക്കുന്നു. കിംസ് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ഒടിവുകളുടെ ചികിത്സയെ കുറിച്ചുള്ള  നൂതന പരിശീലന പരിപാടിയും, തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ നട്ടെല്ല് ശസ്ത്രിക്രിയയുടെ പരിശീലന പരിപാടിയും സംഘടിപ്പിക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ജില്ലാ ത്രോ ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആറ്റിങ്ങലില്‍ 

കാർഷിക, കയർ മേഖലകൾ കൈകോർക്കുന്നു