നാവിഗന്റ് ഇന്ത്യ ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ പങ്കാളികളായി

Navigant India

തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാവിഗന്റ് ഇന്ത്യ (Navigant India) തിരുവനന്തപുരത്തും നാഗര്‍കോവിലിലുമായി ‘ജോയ് ഓഫ് ഗിവിങ്‌’ (Joy of Giving’) വാരം വ്യത്യസ്തമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടെ ആഘോഷിച്ചു. ടെക്‌നോപാര്‍ക്കിലെയും നാഗര്‍കോവിലിലെയും മുഴുവന്‍ ജീവനക്കാരും സി എസ് ആർ പ്രോഗ്രാമിലെ ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ പങ്കാളികളായി.

സവിശേഷമായ പ്രൊഫഷണല്‍ സേവനങ്ങള്‍ നല്‍കുന്ന ആഗോള കണ്‍സള്‍ട്ടിങ്സ് സ്ഥാപനമായ നാവിഗന്റ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിലുംനാഗര്‍കോവിലിലുമാണ്‌ കേന്ദ്രീകരിച്ചിട്ടുള്ളത്. ഒക്ടോബര്‍ 2-ന് ആരംഭിച്ച ജോയ് ഓഫ് ഗിവിങ്‌ ആഘോഷങ്ങള്‍ ഒക്ടോബര്‍ 8 വരെ നീണ്ടുനിന്നു.

മുടവന്‍മുകളിലെ ഡിവൈന്‍ ചില്‍ഡ്രന്‍സ് ചാരിറ്റബിള്‍ ഹോമില്‍ കമ്പനി ജീവനക്കാരും മേധാവികളും നടത്തിയ സന്ദര്‍ശനത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ജീവനക്കാരും കമ്പനിയിലെ സിഎസ് ആര്‍ കമ്മിറ്റി അംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സന്ദര്‍ശകസംഘം ചാരിറ്റബിള്‍ ഹോമിലെത്തി അന്തേവാസികള്‍ക്ക് പലവ്യഞ്ജനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു.

പരിപാടിയുടെ ഭാഗമായി കമ്പനി ജീവനക്കാര്‍ ഫണ്ട് റെയ്‌സിങ് ക്യാമ്പ് നടത്തി. നാവിഗന്റ് ഇന്ത്യ നേരിട്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന പാങ്ങപ്പാറയിലെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രമായ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ മെന്റലി ചലഞ്ച്ഡ്, നാഗര്‍കോവിലിലെ അന്‍പിന്‍ ശിഖരം എന്നീ സ്ഥാപനങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ സംഭാവനകള്‍ സ്വരൂപിച്ചത്.

ടെക്‌നോപാര്‍ക്കിലും നാഗര്‍കോവില്‍ ഓഫീസിലുമായി വിവിധയിടങ്ങളില്‍ സജ്ജീകരിച്ച ഗെയിംസ് സ്റ്റാളുകളില്‍ ഉല്ലാസകരമായ വിവിധയിനം കളികള്‍ മത്സരാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച് അവയിലൂടെ സമാഹരിച്ച തുക പൂര്‍ണ്ണമായും ജീവകാരുണ്യ നിധിയിലേക്ക് നല്‍കി.

Navigant Indiaഇത്കൂടാതെ, രണ്ടിടങ്ങളിലും ജീവനക്കാര്‍ സ്വയം തയ്യാറാക്കിയ ഭക്ഷ്യ വസ്തുക്കളുടെ വില്‍പ്പനയ്ക്കായി കൗണ്ടറുകള്‍ തുറന്നിരുന്നു. ഗെയിംസ് ഇനത്തിലും ഭക്ഷണ കൗണ്ടറുകള്‍ വഴിയും സമാഹരിച്ച 70,000 ത്തോളം രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന വിവിധ സംഘടനകള്‍ക്ക്‌ സംഭാവന ചെയ്തു.

ഇതിനു പുറമെ, കമ്പനിയിലെ സിഎസ്ആര്‍ സമിതിയിലെ അംഗങ്ങള്‍ തിരുവനന്തപുരത്തെ ശാന്തിമന്ദിരം സന്ദര്‍ശിച്ച് അന്തേവാസികള്‍ക്കൊപ്പം സമയം ചിലവഴിച്ചു. കൂടാതെ പലവ്യഞ്ജന കിറ്റും ഭക്ഷ്യ വസ്തുക്കളും വിതരണം ചെയ്തു. രണ്ടിടങ്ങളിലെയും ജോയ് ഓഫ് ഗിവിങ്‌ വീക്ക് ആഘോഷപരിപാടികളില്‍ കമ്പനിയിലെ സെക്യൂരിറ്റി വിഭാഗത്തിലും ഹൗസ്‌കീപ്പിങ്‌വിഭാഗത്തിലും ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു.

ദിവസം മുഴുവനും കമ്പനിയ്ക്കു വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന തൊഴിലാളികളോട് ജീവനക്കാര്‍ തങ്ങളുടെ കൃതജ്ഞത പ്രകടിപ്പിച്ചു. ഒന്നിച്ചിരുന്ന് ഭക്ഷണംകഴിച്ചും വിവിധ തരം കളികളില്‍ ഏര്‍പ്പെട്ടും സ്‌നേഹോപഹാരങ്ങളായി പലവ്യഞ്ജന കിറ്റുകള്‍ സമ്മാനിച്ചും ജീവനക്കാര്‍ അവരോടൊപ്പം സമയം ചിലവഴിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Thomas Chandy, AG, legal opinion

കൈയ്യേറ്റ റിപ്പോർട്ട് നാളെ; തോമസ് ചാണ്ടി അവധിയെടുക്കുന്നു