നാവിഗൻറ് സഹായിച്ചു; പുതിയ സ്മാർട്ട് ക്‌ളാസ്സ്‌ റൂമുകളൊരുങ്ങി

Navigant , smart classrooms,  Mahila Mandiram, Poojappura, Suresh Gopi MP

തിരുവനന്തപുരം: ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന നാവിഗൻറ് ( Navigant ) തങ്ങളുടെ സേവന മാസത്തോടനബന്ധിച്ച് പൂജപ്പുര മഹിളാ മന്ദിരത്തിന് നൽകിയ ഏഴര ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച ഒൻപത് സ്മാർട്ട് ക്ലാസ്‌ റൂമുകൾ പാർലമെന്റ് അംഗവും പ്രമുഖ നടനുമായ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.

നൂതന സൗകര്യങ്ങളും സംവിധാനങ്ങളും അടങ്ങിയ പുതിയ സ്മാർട്ട് ക്‌ളാസ്സ്‌ റൂമുകളുടെ ഉദ്‌ഘാടനച്ചടങ്ങിൽ നാവിഗൻന്റിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പുറമെ മഹിളാ മന്ദിരത്തിലെ വിദ്യാർത്ഥികൾ, മുൻ വിദ്യാർത്ഥികൾ, അധ്യാപക-അനധ്യാപക ജീവനക്കാരും പങ്കെടുത്തു.

തിരുവനന്തപുരത്ത് പൂജപ്പുരയിൽ പ്രവർത്തിക്കുന്ന മഹിളാ മന്ദിരത്തിന്റെ നൂറാം വാർഷിക വേളയിലാണ് നാവിഗൻറ്റിന്റെ സഹായത്തോടെ ലഭ്യമാക്കിയ 7.5 ലക്ഷം രൂപ മുതൽ മുടക്കിൽ നിർമ്മിക്കപ്പെട്ട സ്മാർട്ട് ക്ലാസ്‌ റൂമുകൾ ഉദ്‌ഘാടനം ചെയ്തത്.

വിദ്യാർത്ഥികൾക്ക് പുത്തൻ സാങ്കേതികതയിലൂന്നിയുള്ള വിദ്യാഭ്യാസത്തിന് ഉതകുന്ന തരത്തിലാണ് പുതിയ സ്മാർട് ക്‌ളാസ് റൂമുകൾ നിർമ്മിച്ചിരിക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

anti-woman , dialogues, films, misogyny, Renji thoughts,  Renji Panicker, The King, Rima, confession, controversy,

കയ്യടി നേടാൻ സ്ത്രീ വിരുദ്ധത അനിവാര്യമോ? രൺജിയുടെ കുമ്പസാരം ചർച്ചയാകുമ്പോൾ

MT, Unniyarcha , anti-woman, films, Mammootty, Renji Panicker, Nidhin, Rima, Parvathy, Oru Vadakkan Veeragatha , Chandu, Aromal, Mohan Lal, Jayaram, Mukesh, Jagathy, films

എങ്കിലുമെന്റെ എം ടി സാർ, ആർച്ചയോടീച്ചതി വേണമായിരുന്നുവോ?!