തൃശ്ശൂരിൽ നാളെ നവോത്ഥാന സംഗമം 

തൃശ്ശൂർ: ഭരണഘടനാ ധാർമികത ഉയർത്തിപ്പിടിക്കുക, ലിംഗ സമത്വം ഉറപ്പാക്കുക, സ്ത്രീകളുടെ അന്തസ്സും ആത്മാഭിമാനവും സംരക്ഷിക്കുക, സാമ്പത്തിക സംവരണം റദ്ദാക്കുക തുടങ്ങിയ  ആവശ്യങ്ങൾ ഉന്നയിച്ച്  തൃശ്ശൂരിൽ നാളെ നവോത്ഥാന സംഗമം നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിച്ചേരുന്നവർ വിദ്യാർത്ഥി കോർണറിൽ സംഗമിക്കും. രാവിലെ 10 മണിക്ക് പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാത് പരിപാടി ഉദ്ഘാടനം ചെയ്യും. ചരിത്രകാരൻ എം ജി എസ് നാരായണൻ ചടങ്ങിൽ അധ്യക്ഷനാവും.

രാവിലെ മുതൽ വൈകീട്ട് വരെ നടക്കുന്ന വിവിധ സെഷനുകളിലായി  പ്രമുഖ ചിന്തകരും  എഴുത്തുകാരും ചരിത്രകാരന്മാരും സാമൂഹിക സാംസ്‌കാരിക പ്രവർത്തകരും പങ്കെടുക്കും. നവോത്ഥാനം, ചരിത്രം, വർത്തമാനം, ഭരണഘടന, ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് ചർച്ചകൾ നടക്കും.

ശബരിമലയുടെ പേരിൽ കേരളത്തിലുടനീളം അക്രമ പരമ്പരകൾ അഴിച്ചുവിടാനാണ് സംഘപരിവാർ ശ്രമിച്ചതെന്നും സ്ത്രീകളുടെ അന്തസ്സും ആത്മാഭിമാനവും തകർക്കുന്ന തരത്തിൽ വർഗീയ ശക്തികൾ അഴിഞ്ഞാടിയെന്നും സംഘാടകർ പറഞ്ഞു. മുൻപെങ്ങുമില്ലാത്ത വിധത്തിൽ സാമൂഹ്യാന്തരീക്ഷം കലുഷിതമാക്കാനാണ് ശ്രമം.  സ്ത്രീപ്രവേശനത്തിന്റെ പേരിൽ ശുദ്ധീകരണം നടത്തി. ഭരണ ഘടനയ്ക്കും സുപ്രീം കോടതി വിധിക്കും ഒരു വിലയും കൽപ്പിക്കുന്നില്ല.

ഭീഷണികളുടെയും വെല്ലുവിളികളുടെയും ശബ്ദങ്ങൾകൊണ്ട് മുഖരിതമാണ് കേരളീയ സാമൂഹ്യാന്തരീക്ഷം. മതേതര ജനാധിപത്യത്തെയും പൗര സമൂഹത്തെ തന്നെയും തകർത്തുകൊണ്ട് എല്ലാ വിധത്തിലുള്ള യുക്തിഹീനതകളുടെയും സാമൂഹ്യ വ്യവസ്ഥിതി സൃഷ്ടിക്കാനാണ് സവർണ്ണ ഹിന്ദുത്വ ശക്തികൾ ശ്രമിക്കുന്നത്. ഇത്തരം ഫാസിസ്റ്റ് പ്രവണതകളെ പ്രതിരോധിക്കേണ്ടതുണ്ട്- സമിതി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

സണ്ണി എം കപിക്കാട്,പി എൻ ഗോപീകൃഷ്ണൻ, പി ജെ ജെയിംസ്, ഡോ. കെ എൻ അജോയ്കുമാർ, ഹമീദ് ചേന്ദമംഗലൂർ,കെ എം സലിംകുമാർ, ടി ആർ രമേഷ്, കെ അജിത, പാർവതി പവനൻ, എം എം സോമശേഖരൻ, കെ എ മോഹൻദാസ്, സലിം ദിവാകരൻ,കെ വി സനൽ  തുടങ്ങി ഒട്ടേറെ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സാഹിത്യവും സമകാലീന കലയും പരസ്പര പൂരകങ്ങള്‍: സേതു

വൈറസിന്റെ പുതിയ  പോസ്റ്റർ പുറത്തിറങ്ങി