ത്രസിപ്പിക്കുന്ന ടീസറുമായി നയൻതാരയുടെ ഐറാ

നയൻ‌താര നായികയാകുന്ന ഹൊറർ ചിത്രം ഐറായുടെ  ടീസർ പുറത്തിറങ്ങി.  പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന  ടീസർ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.  ഒരു മില്യൺ വ്യൂവർഷിപ്പാണ് ചുരുങ്ങിയ സമയത്തിനകം  ടീസർ നേടിയിരിക്കുന്നത്.  നയൻ‌താര ആദ്യമായി ഇരട്ടവേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രണ്ട്   വ്യത്യസ്തമായ  ഗേറ്റുപ്പുകളിലാണ് താരം എത്തുന്നത്.  സർജൻ കെ എം ആണ് ചിത്രത്തിന്റെ   സംവിധായകൻ 

കലൈയ രസൻ,  ജയപ്രകാശ്, ലീലാവതി, സുന്ദരമൂര്‍ത്തി, കെ.എസ്, പ്രിയങ്ക, യോഗി ബാബു എന്നിവരും  ചിത്രത്തിൽ  അണിനിരക്കുന്നുണ്ട് . ഹൊറർ ഫീൽ  ജനിപ്പിച്ചുകൊണ്ടാണ് ടീസർ കടന്നുപോകുന്നത്. മായ, ഡോറ എന്നീ  ചിത്രങ്ങൾക്ക് ശേഷം നയൻസ് അഭിനയിക്കുന്ന ഹൊറർ ചിത്രം കൂടിയാണ് ഐറാ. സാമൂഹ്യ പ്രസക്തിയുള്ള   വിഷയമാണ് കൈകാര്യം ചെയ്യുന്നത്. സുദർശൻ ശ്രീനിവാസൻ  ഛായാഗ്രഹണവും  കാർത്തിക് യോഗേഷ് ചിത്രസംയോജനവും നിർവഹിക്കുന്നു.

തമിഴിലും തെലുഗുവിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട് .ലേഡി സൂപ്പർസ്റ്റാർ എന്ന് തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത്  വിശേഷിപ്പിക്കപ്പെടുന്ന  നയൻ‌താരയുടെ  പുതിയ ചിത്രത്തെ ഫാൻസുകാർ  ഏറെ ആവേശത്തോടെയാണ്  കാത്തിരിക്കുന്നത് .വിശ്വാസം ആണ്  നയൻസിന്റേതായി പുറത്തിറങ്ങാൻ ഇരിക്കുന്ന അടുത്ത  ചിത്രം. അജിത്താണ് വിശ്വാസത്തിലെ നായകൻ. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഒരു ഗ്രാമം ഭൂപടത്തിൽ ഇല്ലാതാവുകയാണ് 

കൊച്ചി കപ്പല്‍ശാല കേരള തീരദേശ പോലീസുമായി വാര്‍ഷിക മെയിന്‍റനന്‍സ് കരാറില്‍ ഒപ്പുവച്ചു