Nazca Lines, Peru, driver, 2000-year-old ,archaeological wonder, truck , arrested , truck t, world-renowned archaeological site, damaging,wonder , Authorities , truck driver, accused o,world-renowned Nazca lines,Ministry of Culture ,Jainer Flores Vigo ,drove,section , UN World Heritage site, three lines,imaginary figures, creatures ,plants , surface,coastal desert,
in , ,

ഡ്രൈവറുടെ ബുദ്ധിശൂന്യത; തകർന്നത് 2000 വർഷം പഴക്കമുള്ള ലോകപൈതൃക സൃഷ്‌ടി

ലിമ: 2000 വർഷമായി നിലനിന്നു പോന്നതായിരുന്നു ദക്ഷിണ പെറുവിലെ നാസ്‌കാ ലൈൻസ് ( Nazca Lines ) എന്നറിയപ്പെട്ടിരുന്ന സൃഷ്ടികൾ. 1994-ൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥലമെന്ന വിശേഷണം സ്വന്തമാക്കിയ പടിഞ്ഞാറൻ ദക്ഷിണ അമേരിക്കയിലെ ചരിത്ര പ്രാധാന്യമേറിയ സ്ഥലം ഒരു വ്യക്തിയുടെ ബുദ്ധിശൂന്യമായ പ്രവൃത്തിയിലൂടെ കൊടിയ നാശത്തിന് ഇടയായി.

തീരദേശ മരുഭൂമിയിൽ 1500 മുതൽ 2000 വർഷങ്ങൾക്ക് മുൻപ് കാണപ്പെട്ടിരുന്ന സാങ്കൽപ്പിക കഥാപാത്രങ്ങൾ, ജീവികൾ, സസ്യങ്ങൾ എന്നിവയുടെ രൂപങ്ങളാണ് നാസ്‌കാ ലൈൻസ്. വരകളിലൂടെ വിരിഞ്ഞ ഈ സൃഷ്ടികൾ 500 ബിസി മുതൽ നിലനിൽക്കുന്നതായും അതിലൂടെ ആ കാലഘട്ടങ്ങളിലെ സസ്യ-ജന്തു ജീവജാലങ്ങളുടെ അസ്തിത്വം വ്യക്തമാകുന്നതായും ഗവേഷകർ നേരത്തെ അറിയിച്ചിരുന്നു.

അന്യഗ്രഹ ജീവികളുടെ സാന്നിധ്യത്തെ പറ്റിയുള്ള സൂചനയ്ക്ക് ഏറ്റവും വലിയ തെളിവായും പെറുവിലെ നാസ്‌കാ മരുഭൂമിയിലെ നാസിക ലൈൻസ് കണക്കാക്കപ്പെട്ടിരുന്നു. ഇവയ്ക്ക് ജ്യോതിശാസ്ത്രപരമായ പ്രാധാന്യമുണ്ടെന്നും ചില വിദഗ്ദ്ധർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ഇവ മനുഷ്യ നിർമ്മിതമല്ല എന്നത് തീർച്ചയാണ്. വളരെയധികം ഉയരത്തിൽ നിന്ന് നോക്കിയാൽ മാത്രമേ ഇവ കാണുവാൻ സാധിക്കുകയുള്ളു. ഇത്തരത്തിലുള്ള ഒരു സംരക്ഷിത മേഖലയാണ് ഇപ്പോൾ നശിപ്പിക്കപ്പെട്ടത്.

Nazca Lines, Peru, driver, 2000-year-old ,archaeological wonder, truck , arrested , truck t, world-renowned archaeological site, damaging,wonder , Authorities , truck driver, accused o,world-renowned Nazca lines,Ministry of Culture ,Jainer Flores Vigo ,drove,section , UN World Heritage site, three lines,imaginary figures, creatures ,plants , surface,coastal desert,

സംരക്ഷിത മേഖലയിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കരുതിക്കൂട്ടിയുള്ള പ്രവൃത്തിയാണെന്നുള്ളതിന് വ്യക്തമായ തെളിവുകളില്ലെന്നതിനാൽ ഇയാൾ സ്വന്തന്ത്രനാക്കപ്പെടുകയായിരുന്നുവെന്ന് പെറുവിലെ അറ്റോർണി ജനറൽ ഓഫീസിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു.

നിയമത്തിന്റെ പരിരക്ഷ കുറ്റവാളിയായ ജൈനോസ് ഫ്ളോറെസ് വിഗോയ്ക്ക് ലഭ്യമായെങ്കിലും സമൂഹ മാധ്യമങ്ങളിൽ കനത്ത ആക്ഷേപമാണ് ഇയാൾക്കെതിരെ ഉയരുന്നത്. ചരിത്ര പ്രാധാന്യമുള്ള സ്ഥലം വികൃതമാക്കിയ ഇയാൾ വിഡ്ഢിയാണെന്നും, ബുദ്ധിശൂന്യനാണെന്നുമെല്ലാം പരിഹാസമുയരുന്നു.

ഇത്തരം സൃഷ്ടികളുടെ പൂർണമായ സംരക്ഷണം സാധ്യമല്ലെന്നും ഈ സ്ഥലം വ്യാപൃതമായിരിക്കുന്ന അരുവികളും താഴ്വരകളും വഴി ഇവിടേക്ക് പ്രവേശിക്കാൻ കഴിയുമെന്നും പെറു മന്ത്രിസഭയിലെ ഐ സി എ ബ്രാഞ്ച് വക്താവ് ജോണി ഐല അഭിപ്രായപ്പെട്ടു.

എന്നാൽ ഇത്തരത്തിലുള്ള കൂടുതൽ വിപത്തുകൾ ഒഴിവാക്കുന്നതിനായി ഈ പ്രദേശങ്ങളിലെ നിരീക്ഷണം ശക്തമാക്കുവാനുള്ള തീരുമാനത്തിലാണ് ബന്ധപ്പെട്ട അധികാരികളെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

ഇതാദ്യമായല്ല യുനെസ്കോയുടെ ഈ ലോക പൈതൃക സ്ഥലം നശിപ്പിക്കപ്പെടുന്നത്. 2014-ൽ ഗ്രീൻപീസ് പ്രവർത്തകർ ഈ മരുഭൂമിയിലൂടെ സഞ്ചരിച്ചതിനാൽ അവരുടെ കാല്പാടുകൾ ഇവിടെ പതിഞ്ഞതിനെ തുടർന്നും വരകൾക്ക് ഹാനി സംഭവിച്ചിരുന്നു.

Nazca Lines, Peru, driver, 2000-year-old ,archaeological wonder, truck , arrested , truck t, world-renowned archaeological site, damaging,wonder , Authorities , truck driver, accused o,world-renowned Nazca lines,Ministry of Culture ,Jainer Flores Vigo ,drove,section , UN World Heritage site, three lines,imaginary figures, creatures ,plants , surface,coastal desert,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

 ‘ ക ‘

me.mum app, ovulating,saliva, smart phone, application check, sample, luteinizing hormone,  case, phone, lipstick-tube-shaped applicator, magnetically mounts, phone's camera, finger, alert, fertile phase, woman,

ഗർഭധാരണം അതിവേഗം തിരിച്ചറിയാൻ മി.മം ആപ്ലിക്കേഷൻ